Home
News

ഗാലക്സി ടാബ് എസ് 8ന്റെ 4000 രൂപയുടെ ഡിസ്‌കൗണ്ട് 11000 ആയി ഉയർത്താം; ഇക്കാര്യം ചെയ്യുക

ഇന്ത്യയിലും ആ​ഗോള തലത്തിലും സ്മാർട്ട് ഫോൺ വിപണിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ടെക് കമ്പനിയാണ് സാംസങ്. ഓരോ വർഷവും ഉപയോക്താക്കൾക്കായി നിരവധി ഉത്പന്നങ്ങളാണ് സാംസങ് പുറത്തിറക്കുന്നത്. സ്മാർട്ട് ഫോണുകൾക്ക് പുറമെ സ്മാർട്ട് വാച്ചുകൾ, ടിവികൾ ടാബുകൾ, ഇയർബഡുകൾ, റഫ്രിജറേറ്ററുകൾ എന്നിങ്ങനെ നിരവധി ഉത്പന്നങ്ങളാണ് സാംസങ് പുറത്തിറക്കുന്നത്.

ഇതിൽ സ്മാർട്ട് ഫോണുകൾ കഴിഞ്ഞാൽ പിന്നെ ടാബ്ലെറ്റുകളാണ് ഉപയോക്താക്കളുടെ പ്രിയപ്പെട്ട സാംസങ് ​ഗാഡ്ജറ്റ്. സാംസങ് ഈ വർഷം ജൂണിൽ പുറത്തിറക്കിയ ടാബ്ലെറ്റാണ് ​ഗാലക്സി ടാബ് എസ് 9. വിപണിയിൽ മികച്ച പ്രതികരണം ആയിരുന്നു ഈ ടാബിന് ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിച്ചിരുന്നത്. കഴിഞ്ഞ വർഷം പുറത്തിറത്തിയ ഗാലക്സി ടാബ് എസ് 8ന്റെ പിൻ​ഗാമി എന്ന നിലയിലാണ് പുതിയ ടാബ് സാംസങ് പുറത്തിറക്കിയത്.

ഗാലക്സി ടാബ് എസ് 8ന്റെ 4000 രൂപയുടെ ഡിസ്‌കൗണ്ട് 11000 ആയി ഉയർത്താം

MOST READ: സ്മാർട്ട്ഫോണുകൾക്ക് 17,000 രൂപ വരെ ഡിസ്കൗണ്ട്, വൺപ്ലസ് കമ്മ്യൂണിറ്റി സെയിൽ ആരംഭിച്ചു

ഇപ്പോഴിതാ ഗാലക്സി ടാബ് എസ് 8ന് വലിയ രീതിയിൽ വില കുറച്ച് വിൽപനയ്ക്ക് എത്തിച്ചിരിക്കുകയാണ് സാംസങ്. രണ്ട് വേരിയന്റുകൾ ആയിരുന്നു ഈ സീരീസിൽ സാസംങ് പുറത്തിറക്കിയത്. ഒരെണ്ണം വൈഫൈ വേരിയന്റും മറ്റൊന്ന് 5ജി വേരിയന്റും. ഇതിൽ വൈഫൈ വേരിയന്റിന് നേരത്തെ തന്നെ സാംസങ് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരുന്നു. ലോഞ്ച് വിലയിൽ നിന്ന് 8000 രൂപയോളം ഡിസ്കൗണ്ട് ആയിരുന്നു സാംസങ് ഈ ടാബിന് പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെയാണ് ഇപ്പോൾ 5ജി വേരിയന്റിനും ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 4000 രൂപയുടെ ഡിസ്കൗണ്ടാണ് സാംസങ് ഇപ്പോൾ ഇതിന് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ടാബുകളുടെയും 128 ജിബി വേരിയന്റാണ് ഈ ഡിസ്കൗണ്ടിൽ ലഭിക്കുന്നത് എന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്. സാംസങ്ങിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 70,999 രൂപ ആയിരുന്നു ഇതിൽ 5ജി വേരിയന്റിന്റെ ലോഞ്ച് വില. ഡിസ്കൗണ്ട് നിലവിൽ വരുന്നതോടെ ഇത് 66,999 രൂപയ്ക്ക് ഉപയോക്താക്കൾക്ക് ലഭ്യമാകും.

ഗാലക്സി ടാബ് എസ് 8ന്റെ 4000 രൂപയുടെ ഡിസ്‌കൗണ്ട് 11000 ആയി ഉയർത്താം

MOST READ: 10,000 രൂപയ്ക്ക് താഴെ 50 എംപി ക്യാമറ ഫോണോ? റെഡ്മി 13സിയുടെ വിൽപന ഇന്ത്യയിൽ ആരംഭിച്ചു

നാല് കളർ ഓപ്ഷനുകളിലാണ് ഈ ടാബ്ലൈറ്റ് ഉപയോക്താക്കൾക്ക് ലഭ്യമാകുക. ഇതിന് പുറമെ മറ്റ് ചില ബാങ്ക് ഓഫറുകളും സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ കാർഡുകൾ ഉപയോ​ഗിച്ചാണ് നിങ്ങൾ ഈ ടാബ് സ്വന്തമാക്കുന്നത് എങ്കിൽ 7000 രൂപയുടെ അധിക ഓഫർ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. ഇതോടെ ടാബിന്റെ വില 59,999 രൂപ ആയി ചുരുങ്ങും. പ്രതിമാസം 5,552 രൂപയിൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനും ഇവർ വാ​ഗ്ദാനം ചെയ്യുന്നു.

ഇഎംഐ ഓപ്ഷനുകൾക്കായി നിങ്ങൾ ആക്സസ് ബാങ്കിന്റെ കാർഡ് ആണ് ഉപയോ​ഗിക്കുന്നത് എങ്കിൽ 10 ശതമാനം ക്യാഷ് ബാക്കും സാംസങ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. അതേ സമയം ഈ ടാബിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 2560 x 1600 പിക്‌സൽ റെസല്യൂഷനുള്ള 11 ഇഞ്ച് WQXGA ഡിസ്‌പ്ലേയാണ് ഗാലക്സി ടാബ് എസ് 8ന് ആയി സാംസങ് ഒരുക്കിയിരിക്കുന്നത്. Qualcomm Snapdragon ചിപ്‌സെറ്റും ഈ ടാബിനായി സാംസങ് നൽകിയിരിക്കുന്നു.

ആൻഡ്രോയിഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആയിരിക്കും ഈ ടാബ് പ്രവർത്തിക്കുക. ടാബിന്റെ ക്യാമറാ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 13 എംപി ആണ് ഇതിന്റെ പ്രൈമറി സെൻസർ. ഇതിന് പുറമെ 6 എംപിയുടെ ഒരു അൾട്രാ വൈഡ് ആംഗിൾ ലെൻസും സാംസങ് തങ്ങളുടെ ഗാലക്സി ടാബ് എസ് 8-നായി ഒരുക്കിയിരിക്കുന്നു. ഇത്തരത്തിൽ രണ്ട് ക്യാമറകളാണ് ടാബിന്റെ പിൻവശത്തായി ഇടം പിടിച്ചിരിക്കുന്നത്.

വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 12 എംപി ഫ്രണ്ട് ക്യാമറയും മുൻവശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. ബാറ്ററിയുടെ കരുത്ത് പരിശോധിക്കുമ്പോൾ 8000 mAh ബാറ്ററിയാണ് സാംസങ് ഇതിന് നൽകിയിരിക്കുന്നത്. മികച്ച ഒരു ബാറ്ററി ലൈഫ് തന്നെ ഈ ഉപകരണത്തിൽ നിന്ന് ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. വിദ്യാർത്ഥികൾക്കും മറ്റ് പ്രൊഫഷണൽ ജോലി ചെയ്യുന്നവർക്കും ഏറെ പ്രയോജനം ചെയ്യുന്ന ഒരു ഉപകരണമായിരിക്കും സാംസങ്ങിന്റെ ഈ ഗാലക്സി ടാബ് എസ് 8.

More from GizBot

Best Mobiles in India

English summary
This tab will run on the Android 12 operating system. Checking the camera features of the tab, its primary sensor is 13 MP. Apart from this, Samsung has also provided a 6 MP ultra-wide-angle lens for its Galaxy Tab S8. There are two cameras on the back side of the tab.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X