Home
News

സ്മാർട്ട്ഫോണുകൾക്ക് 17,000 രൂപ വരെ ഡിസ്കൗണ്ട്, വൺപ്ലസ് കമ്മ്യൂണിറ്റി സെയിൽ ആരംഭിച്ചു

പ്രമുഖ ചൈനീസ് ടെക് കമ്പനിയായ വൺപ്ലസ് പത്ത് വർഷത്തെ സർവ്വീസ് പൂർത്തിയാക്കുന്നതിന്റെ ഭാ​ഗമായി പ്രത്യേക ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്കാണ് വൺപ്ലസ് ഡിസകൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വൺപ്ലസ് കമ്മ്യൂണിറ്റി സെയിൽ 2023 എന്ന പേരിലാണ് കമ്പനി ഓഫർ വിൽപന പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഈ ഓഫർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാണ്

ഡിസംബർ 17 വരെ ഈ ഡിസ്കൗണ്ട് സെയിൽ ഉണ്ടാകും എന്ന് കമ്പനി അറിയിച്ചു. സ്മാർട്ട് ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർപോഡുകൾ, സ്മാർട്ട് ടിവികൾ, ടാബ്ലറ്റുകൾ തുടങ്ങിയ ഉത്പന്നങ്ങളാണ് വൺപ്ലസ് നിർമ്മിക്കുന്നത്. ഇതിൽ പല ഉത്പന്നങ്ങൾക്കും കമ്പനി ഇപ്പോൾ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനീസ് കമ്പനിയാണെങ്കിലും ഇന്ത്യയിലും വൺപ്ലസിന് നിരവധി ഉപയോക്താക്കൾ ഉണ്ട്. വിവധ ബാങ്കുകളുടെ കാർഡ് ഉപയോ​ഗിച്ചാൽ അധിക ഡിസ്കൗണ്ട് ലഭിക്കാനും സാധ്യതയുണ്ട്.

വൺപ്ലസ് സ്മാർട്ട്ഫോണുകൾക്ക് 17,000 രൂപ വരെ ഡിസ്കൗണ്ട്

MOST READ: 10,000 രൂപയ്ക്ക് താഴെ 50 എംപി ക്യാമറ ഫോണോ? റെഡ്മി 13സിയുടെ വിൽപന ഇന്ത്യയിൽ ആരംഭിച്ചു

മാത്രമല്ല ആകർഷകമായ എക്സേഞ്ച് ഓഫറും ഈ സെയിലിന്റെ ഭാ​ഗമായി ഉണ്ടായിരിക്കുന്നതാണെന്ന് വൺപ്ലസ് അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ പഴയ വൺപ്ലസ് ഉത്പന്നങ്ങൾ നൽകി പുതിയ ഉത്പന്നം ഓഫറിലൂടെ സ്വന്തമാക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും. വൺപ്ലസ് കമ്മ്യൂണിറ്റി സെയിൽ 2023ന്റെ ഭാ​ഗമായി കമ്പനി അവതരിപ്പിച്ച ഓഫറുകളും ഡീലുകളും എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. കമ്പനിയുടെ മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 10ടി 5ജി. ഈ ഫോണിന് 12,000 രൂപയാണ് ഇപ്പോൾ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

54,999 രൂപയാണ് വൺപ്ലസ് 10ടിയുടെ യഥാർത്ഥ വില. വൺകാർഡ്, ഐസിഐസിഐ ബാങ്കിന്റെ കാർഡ് എന്നിവ ഉപയോ​ഗിച്ചാൽ 5000 രൂപയുടെ അധിക ഡിസ്കൗണ്ടും ഉപയോക്താക്കൾക്ക് നേടിയെടുക്കാവുന്നതാണ്. വൺപ്ലസിന്റെ മറ്റൊരു സ്മാർട്ട് ഫോണായ വൺപ്ലസ് 10 പ്രോയ്ക്കും കമ്പനി ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 66,999 രൂപ ലോഞ്ച് വിലയുള്ള ഈ ഫോൺ ഇപ്പോൾ 44,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. നേരത്തെ സൂചിപ്പിച്ച രണ്ട് കാർഡുകൾ ഉപയോ​ഗിച്ചാൽ 5000 രൂപ അധിക കിഴിവും നേടാം.

വൺപ്ലസ് സ്മാർട്ട്ഫോണുകൾക്ക് 17,000 രൂപ വരെ ഡിസ്കൗണ്ട്

MOST READ: രാജ്യത്ത് വിവാഹിതരായ സ്ത്രീകൾ വലിയ തോതിൽ ഡേറ്റിങ് ആപ്പുകൾ ഉപയോ​ഗിക്കുന്നു; കേരളത്തിലും വർധനവ്

വൺപ്ലസ് 10ആറിന് ആകട്ടെ 7000 രൂപയാണ് വൺപ്ലസ് കമ്മ്യൂണിറ്റി സെയിലിന്റെ ഭാ​ഗമായി കമ്പനി കുറച്ചിരിക്കുന്നത്. എക്സ്ചേഞ്ച് ഓഫർ വഴി പരമാവധി 32,000 രൂപ വരെ ലാഭിക്കാനും ഉപയോക്താക്കൾക്ക് അവസരം ഉണ്ട്. ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിനാണ് ഈ ഓഫർ. വൺപ്ലസ് പാഡ് ആകട്ടെ ഇപ്പോൾ 30,499 രൂപ കിഴിവിലും ലഭിക്കുന്നതായിരിക്കും. നേരത്തെ സൂചിപ്പിച്ച ബാങ്ക് ഓഫർ ഇതിലും ബാധകമായിരിക്കും.

26,999 രൂപയ്ക്ക് വൺപ്ലസ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട് ഫോണാണ് വൺപ്ലസ് നോർഡ് സിഇ 3 ഈ ഫോൺ ഇപ്പോൾ 22,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും എന്നും വൺപ്ലസ് അറിയിച്ചിട്ടുണ്ട്. വൺപ്ലസിന്റെ ജനപ്രിയ ഇയർബഡുകളാണ് വൺപ്ലസ് ബഡ്സ് പ്രോ 2, വൺപ്ലസ് നോർഡ് ബഡ്സ് 2 എന്നിവ മികച്ച ഓഫറുകളോടെ ഇവ ഇപ്പോൾ യഥാക്രമം 7,999 രൂപയ്ക്കും 1,599 രൂപയ്ക്കും സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

വൺപ്ലസിന്റെ മികച്ച വയർലെസ് ഹെഡ്സെറ്റുകളിൽ ഒന്നായ വൺപ്ലസ് ബുള്ളറ്റ് ഇസഡ് 2 വയർലെസിനും ഈ വൺപ്ലസ് കമ്മ്യൂണിറ്റി സെയിൽ 2023ന്റെ ഭാ​ഗമായി ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 1,349 രൂപയുടെ ഡിസ്കൗണ്ടാണ് വൺപ്ലസ് ഈ ഹെഡ്സെറ്റിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ഫോൺ കെയ്സ്, ചാർജിങ് അഡാപ്റ്റർ, ചാർജിങ് കേബിൾ തുടങ്ങിയ വൺപ്ലസ് അക്സസറികൾക്കും കമ്പനി മികച്ച ഓഫറകുൾ പ്രഖ്യാപിച്ചിട്ടുണ്ട്. 399 രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്.

വൺപ്ലസ് ഇന്ത്യയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന് ഉപയോക്താക്കൾക്ക് ഈ ഓഫറുകൾ ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കുന്നതായിരിക്കും. ഇതിനോടകം തന്നെ നിരവധി ഉപയോക്താക്കൾ ഇന്ത്യയിൽ വൺപ്ലസിന്റെ ഉത്പന്നങ്ങൾ ഉപയോ​ഗിക്കുന്നുണ്ട്. ഇവർക്ക് തങ്ങളുടെ പഴയ ഉപകരണം മാറ്റി പുതിയ ഉത്പന്നം സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ഈ വൺപ്ലസ് കമ്മ്യൂണിറ്റി സെയിൽ 2023ന്റെ ഭാ​ഗമായി കമ്പനി ഒരുക്കിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The company informed us that this discount sale will be available until December 17. OnePlus manufactures products like smart phones, smart watches, earpods, smart TVs, and tablets. The company has now announced offers for many of these products. It is also possible to get an additional discount if you use the cards of various banks.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X