Home
Gadgets

ലോകത്ത് ഇതാദ്യം; വിൻഡോസിലും ആൻഡ്രോയിഡിലും പ്രവർത്തിക്കും, അതിശയിപ്പിക്കുന്ന ലാപ്ടോപ് അവതരിപ്പിച്ച് ലെനോവ

കാലഘട്ടം മാറുന്നതോടെ ഓരോ പുതിയ സാങ്കേതിക വിദ്യകളും രം​ഗത്ത് വന്നുകൊണ്ട് ഇരിക്കുകയാണ്. ഇത്തരത്തിൽ ഒരു സംഭവത്തിന് ആണ് കഴിഞ്ഞ ദിവസം പ്രമുഖ ടെക് ഇവന്റായാ സിഇഎസ് 2024 (കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോ) സാക്ഷ്യം വഹിച്ചത്. ആൻഡ്രോയിഡിലും വിൻഡോസിലും പ്രവർത്തിക്കുന്ന ടു ഇൻ വൺ ലാപ്ടോപുകൾ പ്രമുഖ ടെക് കമ്പനിയായ ലെനോവ ഇവിടെ അവതരിപ്പിച്ചു.

തിങ്ക്ബുക്ക് പ്ലസ് ജെൻ 5 ഹൈബ്രിഡ് എന്ന പേരിലാണ് ഈ ലാപ്ടോപ് ലെനോവ അവതരിപ്പിച്ചത്. വിൻഡോസിൽ ഒരു ലാപ്ടോപ് ആയും ആൻഡ്രോയിഡിൽ ഒരു ടാബ്ലെറ്റ് ആയും പ്രവർത്തിക്കുന്ന തരത്തിലാണ് ഈ ലാപ്ടോപിന് ലെനോവ രൂപം നൽകിയിരിക്കുന്നത്. കീപാഡിൽ നിന്ന് അടർത്തി ടാബ് എന്ന രീതീയിലും ഇത് പ്രവർ‌ത്തിപ്പിക്കാവുന്നതാണ്. ഇത്തരത്തിൽ അടർത്തി മാറ്റുമ്പോൾ ഇത് ആൻഡ്രോയിഡ് 13ൽ പ്രവർത്തിക്കുന്ന ഉപകരണമായി മാറും.

വിൻഡോസിലും ആൻഡ്രോയിഡിലും പ്രവർത്തിക്കും, പുതിയ ലാപ്ടോപ്പുമായി ലെനോവ

MOST READ: ഇതൊക്കെയാണ് സ്മാർട്ട് വാച്ച്, ഒറ്റ ഫുൾ ചാർജിൽ 80 ദിവസം ബാറ്ററിലൈഫ്; പ്രമോട്ട് എക്സ് വാച്ച്-ആർ19 ഇന്ത്യയിൽ

അതേ സമയം കീപാഡുമായി യോജിപ്പിക്കുമ്പോൾ ഇത് വിൻഡോസ് 11ൽ പ്രവർത്തിക്കുന്ന ലാപ്ടോപ് ആയിരിക്കും. സെറ്റിങ്സിൽ മാറ്റം വരുത്താതെ ഇത്തരത്തിൽ കീബോഡുമായുള്ള ബന്ധം വിഘടിപ്പിക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക്ക് ആയി ഇതിന്റെ സോഫ്റ്റുവെയർ മാറുന്നതായിരിക്കും. ലാപ്‌ടോപ്പ് മോഡിൽ പ്രവർത്തിപ്പിക്കുമ്പോൾ തിങ്ക്ബുക്ക് പ്ലസ് ജെൻ 5 ഹൈബ്രിഡിന് ഇന്റൽ കോർ അൾട്രാ 7 പ്രോസസറാർ ആയിരിക്കും ഉണ്ടായിരിക്കുക. 32 ജിബി റാമും 1 ടിബി സ്റ്റോറേജും ഇതിന് അവകാശപ്പെടാനുണ്ട്.

75 WHr ബാറ്ററിയാണ് തിങ്ക്ബുക്ക് പ്ലസ് ജെൻ 5 ഹൈബ്രിഡിന്റെ മറ്റൊരു പ്രത്യേകത. ടാബ്ലെറ്റ് ബോഡിൽ ആകട്ടെ Qualcomm Snapdragon 8 Plus Gen 1 ആയിരിക്കും ഇതിന്റെ പ്രൊസസർ. ഈ സാഹചര്യത്തിൽ ഉപകരണത്തിന്റെ റാമിലും സ്റ്റോറേജിലും വ്യതിയാനും സംഭവിക്കുന്നതായിരിക്കും. ടാബ്ലൈറ്റ് മോഡിൽ 12 ജിബി ആയിരിക്കും തിങ്ക്ബുക്ക് പ്ലസ് ജെൻ 5 ഹൈബ്രിഡിന്റെ റാം. സ്റ്റോറേജ് ആകട്ടെ 256 ജിബിയും ആയിരിക്കും.

വിൻഡോസിലും ആൻഡ്രോയിഡിലും പ്രവർത്തിക്കും, പുതിയ ലാപ്ടോപ്പുമായി ലെനോവ

MOST READ: പശുവിനെക്കൊണ്ട് ബിയർ കുടിപ്പിച്ച് സക്കർബർ​ഗ്; ലക്ഷ്യം നല്ല രുചിയുള്ള ബീഫ് കിട്ടാൻ

ബാറ്ററി 38 WHrയും ചുരുങ്ങുന്നതായിരിക്കും. 14 ഇഞ്ച് ആണ് ലെനോവ ഈ ഉപകരണത്തിന് നൽകിയിരിക്കുന്ന ഡിസ്പ്ലേയുടെ വലുപ്പം. ഇത് ഒരു 2.8K OLED ഡിസ്‌പ്ലേ ആയിരിക്കും എന്നും ഇവർ വെളിപ്പെടുത്തുന്നു. 2024ന്റെ രണ്ടാം പാദത്തോടെ ലെനോവ തിങ്ക്ബുക്ക് പ്ലസ് ജെൻ 5 ഹൈബ്രിഡ് വിപണിയിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ് മാർക്കറ്റിൽ ആയിരിക്കും ഈ ഉപകരണം ആദ്യം വിൽപനയ്ക്ക് എത്തുക.

ഇതിന് ശേഷം ആയിരിക്കും ഇന്ത്യയടക്കമുള്ള വിപണികളിൽ ഇവ എത്തുക. 1,999 ഡോളർ ആണ് ഇതിന്റെ വിലയായി പ്രതീക്ഷിക്കുന്നത്. അതായത് ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 1,65,000 രൂപ. ഉപയോക്താക്കളെ അതിശയിപ്പിക്കുന്ന തരത്തിലാണ് ഇതിന് സോഫ്റ്റുവെയർ ചെയ്ഞ്ചിങ് ലെനോവ നൽകിയിരിക്കുന്നത്. നേരത്തെയും ടു എൻ വൺ ലാപ്ടോപുകൾ നിരവധി പുറത്തിറങ്ങിയിട്ടുണ്ട് എന്നാൽ ഇത്തരത്തിൽ സോഫ്റ്റുവെയർ മാറുന്ന ഉപകരണം ആദ്യമായിട്ടാണ് പുറത്തിറങ്ങുന്നത്. മികച്ച ഒരു ഡിസൈനും ഈ ഉപകരണത്തിനായി ലെനോവ നൽകിയിട്ടുണ്ട്.

അതേ സമയം വരാൻ പോകുന്ന പുതിയ ടെക്നോളജികൾ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുന്ന ലോകത്തെ ഏറ്റവും വലിയ ടെക് ഷോയാണ് കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോ (സിഇഎസ്). പ്രമുഖ ഇലക്ട്രോണിക്സ് കമ്പനികളെല്ലാം തങ്ങളുടെ പുതിയ ടെക്നോളജികൾ ഇവിടെ അവതരിപ്പിക്കും. ലാസ് വേഗാസിലാണ് ഇപ്പോൾ ഈ ഷോ നടക്കുന്നത്. ജനുവരി 9 മുതൽ 12 വരെയാണ് ഈ ഷോ നടക്കുന്നത്. ലാസ് വേഗാസ് തന്നെയാണ് ഈ ഷോയുടെ സ്ഥിരം വേദി.

ഇന്റൽ, എഎംഡി, എൻവിഡിയ തുടങ്ങിയ സെമികണ്ടക്ടർ ഭീമന്മാരും മൊബൈൽ, ഹോം ഇലക്ട്രോണിക്സ് മേഖലയിലെ പ്രമുഖ കമ്പനികളായ സാംസങ്, ഗൂഗിൾ, എൽജി, ആമസോൺ എന്നിവയും ബി‌എം‌ഡബ്ല്യു പോലുള്ള നിരവധി ഓട്ടോമോട്ടീവ് കമ്പനികളും അസൂസും എച്ച്‌പിയും പോലുള്ള പിസി നിർമ്മാതാക്കളും തുടങ്ങി നിരവധി കമ്പനികളാണ് ഈ ഷോയിൽ തങ്ങളുടെ പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുക.

More from GizBot

Best Mobiles in India

English summary
Lenovo introduced this laptop under the name Thinkbook Plus Gen 5 Hybrid. Lenovo has designed this laptop to work as a laptop on Windows and as a tablet on Android. It can also be operated as a tab by detaching from the keypad. By flipping it like this, it will become a device running on Android 13.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X