Home
Social media

പശുവിനെക്കൊണ്ട് ബിയർ കുടിപ്പിച്ച് സക്കർബർ​ഗ്; ലക്ഷ്യം നല്ല രുചിയുള്ള ബീഫ് കിട്ടാൻ

തന്റെ പുതിയ ബിസിനസ് ഐഡിയ പങ്കുവെച്ച് ലോക കോടീശ്വരനും മെറ്റ സിഇഒയുമായ മാർക്ക് സക്കർബർ​ഗ്. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച ബീഫ് നൽകാൻ വേണ്ടിയാണ് തന്റെ പുതിയ ശ്രമം എന്ന് സക്കർബർ​ഗ് തന്റെ പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തി. ഇതിനായി പുതിയ പദ്ധതിയും സക്കർബർ​ഗ് തയ്യാറാക്കിയിട്ടുണ്ട്.

നിലവിൽ ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, ത്രെഡ്സ്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്ന മെറ്റ എന്ന കമ്പനിയുടെ തലവനാണ് മാർക്ക് സക്കർബർ​ഗ്. ഇതിന് പുറമെ നിരവധി സ്റ്റാർട്ട് അപ്പുകളിലും സക്കർബർ​ഗ് നിക്ഷേപം നടത്താറുണ്ട്. ഇതിന്റെ ഭാ​ഗമായാണ് പുതിയ വ്യാപാരം ആരംഭിക്കാൻ സക്കർബർ​ഗ് തയ്യാറായിരിക്കുന്നത്. ഉപയോക്താക്കൾക്ക് മികച്ച ബീഫ് ലഭ്യമാക്കാനായി കന്നുകാലി വളർത്തലിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സക്കർബർ​ഗിന്റെ പുതിയ തീരുമാനം.

പശുവിനെക്കൊണ്ട് ബിയർ കുടിപ്പിച്ച് സക്കർബർ​ഗ്

MOST READ: 200എംപി ക്യാമറ, റെഡ്മി നോട്ട്13 സീരീസ് വിൽപന ഇന്ത്യയിൽ ആരംഭിച്ചു; വിലക്കുറവിൽ ലഭിക്കാൻ ഇതാ ഒരു മാർ​ഗം

പസഫിക് ദ്വീപായ കവായിലെ കൊയോലൗ റാഞ്ചിൽ ആണ് ഇദ്ദേഹം കന്നുകാലികളെ വളർത്തുന്നത്. എന്നാൽ സാധാരണ​ഗതിയിൽ കർഷകർ പശുക്കളെ വളർത്തുന്ന രീതിയിൽ അല്ല സക്കർബർ​ഗിന്റെ കന്നുകാലി പരിപാലനം. ഇറച്ചിയ്ക്ക് സ്വാദ് കൂടാനായി പ്രത്യേകം ഭക്ഷണങ്ങളാണ് ഇദ്ദേഹം കന്നുകാലികൾക്ക് നലൽകുന്നത്. തദ്ദേശീയമായി വിളയിച്ചെടുത്ത വിഭവങ്ങളും ഡ്രൈ ഫ്രൂട്ടുകളുമാണ് കന്നുകാലികൾക്ക് നൽകുന്നത്. മക്കാഡമിയ എന്ന ഭക്ഷണം ആയിരിക്കും പശുക്കൾക്കായുള്ള പ്രധാനമായും നൽകുക. ഇതിന് പുറമെ ബിയറും പശുക്കൾക്ക് നൽകുന്നതായിരിക്കും.

ഈ ഭക്ഷണക്രമത്തിലൂടെ ലോകത്തിലെ ഏറ്റവും മികച്ച ബീഫ് നിർമ്മിക്കാൻ സാധിക്കും എന്നാണ് സക്കർബർ​ഗ് പ്രതീക്ഷിക്കുന്നത്. മക്കാഡമിയ ഭക്ഷണം തയ്യാറാക്കാനായി മക്കാഡാമിയ മരങ്ങൾ നട്ടുപ്പിടിപ്പിക്കാനും സക്കർബർ​ഗ് ശ്രമം നടത്തുന്നുണ്ട്. ഒരു വർഷം ഒരു പശുവിനായി 5000 മുതൽ 10000 പൗണ്ട് വരെ മക്കാഡാമിയ വേണ്ടിവരും എന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബത്തിൽ എല്ലാവരും ചേർന്നാണ് മക്കാഡാമിയ മരങ്ങൾ നട്ടുപിടിപ്പിയ്ക്കുന്നത് എന്നും ഇദ്ദേഹം വെളിപ്പെടുത്തി.

പശുവിനെക്കൊണ്ട് ബിയർ കുടിപ്പിച്ച് സക്കർബർ​ഗ്

MOST READ: അടുത്ത ആഴ്ചയാണ് ലോഞ്ച്, വില ഇപ്പോഴെ ചോർന്നു; മികച്ച ക്യാമറകളുമായി വൺപ്ലസ് 12 എത്തുന്നു

തികച്ചും ഓർ​ഗാനിക്ക് ആയി തന്നെ ബിഫ് എത്തിക്കാനാണ് പുതിയ വ്യാപാരത്തിലൂടെ സക്കർബർ​ഗ് ശ്രമിക്കുന്നത്. അതേ സമയം പുതിയ തീരുമാനം പങ്കുവെച്ച് സക്കർബർ​ഗ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. നിരവധി ആളുകൾ സക്കർബർ​ഗിന്റെ പുതിയ തീരുമാനത്തെ അനുകൂലിച്ച് കമന്റുകൾ രേഖപ്പെടുത്തിയപ്പോൾ കുറച്ചു ആളുകൾ പ്രതിഷേധവുമായും കമന്റ് രേഖപ്പെടുത്തി. പ്രധാനമായും സസ്യാഹാരികള്‍ ആണ് പ്രതിഷേധവുമായി രം​ഗത്ത് എത്തിയത്.

അതേ സമയം മെറ്റയുടെ നിയന്ത്രണത്തിലുള്ള ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, വാട്സ്ആപ്പ് എന്നിവയാണ് ഇപ്പോൾ മുൻനിരയിൽ നിൽക്കുന്ന സോഷ്യൽ മീഡിയകൾ. ട്വിറ്റർ മാതൃകയിൽ മെറ്റ ത്രെഡ്സ് എന്ന മൈക്രോ ബ്ലോ​ഗിങ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിച്ചെങ്കിലും ഇത് പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ല. ആദ്യ ദിവസങ്ങളിൽ ലക്ഷക്കണക്കിന് ഉപയോക്താക്കൾ ത്രെഡ്സ് ഡൗൺലോഡ് ചെയ്തെങ്കിലും ഇത് ഇവരിൽ പലരും ഉപയോ​ഗിച്ചിരുന്നില്ല. നിലവിൽ നിരവധി അപ്ഡേറ്റുകൾ നൽകി ത്രെഡ്സിനെ ഉയർത്തിക്കൊണ്ട് വരാൻ ശ്രമിക്കുകയാണ് മെറ്റ.

അതേ സമയം ഇന്ന് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള സോഷ്യൽ മീഡിയകളിൽ ഒന്നാണ് ഇൻസ്റ്റ​ഗ്രാം. ആദ്യം ഒരു ഫോട്ടോ ഷെയറിങ് ആപ്പ് എന്ന നിലയ്ക്കാണ് ഇൻസ്റ്റാം ആരംഭിച്ചത്. പിന്നീട് മ്യൂസിക്കലി, ടിക് ടോപ്പ് പോലുള്ള ഷോർട്ട് വീഡിയോ ആപ്പുകൾ ജനപ്രിയമായതോടെ ഇൻസ്റ്റ​ഗ്രാമും ഈ ഫീച്ചർ കടമെടുക്കുകയായിരുന്നു. റീൽസ് എന്ന പേരിലാണ് ഇൻസ്റ്റാ​ഗ്രാമിൽ ഈ ഫിച്ചർ എത്തിയത്. ഇൻസ്റ്റാ​ഗ്രാമിന് ലക്ഷക്കണക്കിന് ഉപയോക്താക്കളെ ലഭിക്കാൻ ഈ ഫീച്ചർ കാരണമായിട്ടുണ്ട്.

ഇതിന് പുറമെ സ്നാപ് ചാറ്റ് എന്ന ആപ്പിന് സമാനമായി നിരവധി ക്യാമറാ ഫീച്ചറുകളും ഇൻസ്റ്റ​ഗ്രാം ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ വാട്സ്ആപ്പിൽ ഉപയോക്താക്കൾ അപ്ഡേറ്റ് ചെയ്യുന്ന സ്റ്റാറ്റസുകൾ തങ്ങളുടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം എന്നിവയലും ഒരു സമയം തന്നെ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനും മെറ്റ നൽകുന്നുണ്ട്. ഫെയ്സ്ബുക്കിനും വാട്സ്ആപ്പിനും നേരത്തെ തന്നെ ഈ സൗകര്യം ഉണ്ടായിരുന്നെങ്കിലും ഇൻസ്റ്റ​ഗ്രാമിൽ ഈ ഫീച്ചർ എത്തിയത് അടുത്തിടെയാണ്.

More from GizBot

Best Mobiles in India

English summary
Zuckerberg's cattle ranch is not the way farmers usually raise cows. He feeds the cattle special foods to enhance the taste of the meat. The cattle are fed locally grown vegetables and dry fruits. Macadamia will be the main feed for cows.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X