Home
News

200എംപി ക്യാമറ, റെഡ്മി നോട്ട്13 സീരീസ് വിൽപന ഇന്ത്യയിൽ ആരംഭിച്ചു; വിലക്കുറവിൽ ലഭിക്കാൻ ഇതാ ഒരു മാർ​ഗം

പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ റെഡ്മി ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട് ഫോണുകൾ ആയിരുന്നു റെഡ്മി നോട്ട് 13 സീരീസ് ഫോണുകൾ‌. റെഡ്മി നോട്ട് 13, നോട്ട് 13 പ്രോ, നോട്ട് 13 പ്രോ പ്ലസ് എന്നീ ഫോണുകൾ ആണ് ഈ സീരീസിൽ ഉള്ളത്. ജനുവരി 4ന് ആയിരുന്നു ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്.

ഇപ്പോഴിതാ ഈ ഫോണുകളുടെ വിൽപന ഇന്ത്യയിൽ ആരിഭിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപന ആരംഭിച്ചത്. സീരീസിലെ സ്റ്റാന്റേർഡ് മോഡലായ റെഡ്മി നോട്ട് 13 ആമസോണിൽ നിന്നും മി.കോമിൽ നിന്നും ഷവോമിയുടെ റീട്ടെയിൽ ഷോപ്പുകളിൽ നിന്നും ഇപ്പോൾ ഉപയോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്. മറ്റ് മോഡലുകളായ നോട്ട് 13 പ്രോ, നോട്ട് 13 പ്രോ പ്ലസ് എന്നിവ ഫ്ലിപ്പ്കാർട്ടിൽ നിന്നും മി.കോമിൽ നിന്നും ഷവോമിയുടെ റീട്ടെയിൽ ഷോപ്പുകളിൽ നിന്നും ലഭിക്കും.

200എംപി ക്യാമറ, റെഡ്മി നോട്ട്13 സീരീസ് വിൽപന ഇന്ത്യയിൽ ആരംഭിച്ചു

MOST READ: അടുത്ത ആഴ്ചയാണ് ലോഞ്ച്, വില ഇപ്പോഴെ ചോർന്നു; മികച്ച ക്യാമറകളുമായി വൺപ്ലസ് 12 എത്തുന്നു

ഈ ഫോണുകൾ വാങ്ങുമ്പോൾ ഉപയോക്താക്കൾ ഐസിഐസിഐ ബാങ്കിന്റെ കാർഡുകൾ ഉപയോ​ഗിച്ചാൽ 2,000 രൂപ തൽക്ഷണമായി ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും. നിങ്ങൾ നേരത്തെ തന്നെ റെഡ്മി, ഷവോമി ഉപയോക്താക്കൾ ആണെങ്കിൽ പുതിയ ഫോൺ സ്വന്തമാക്കുമ്പോൾ ലോയൽറ്റി ബോണസും നേടിയെടുക്കാൻ സാധിക്കുന്നതാണ്. നോട്ട് 13 പ്രോ, നോട്ട് 13 പ്രോ പ്ലസ് എന്നീ ഫോണുകൾക്ക് 2500 രൂപയാണ് ഇത്തരത്തിൽ ലോയൽറ്റി ബോണസ് ലഭിക്കുന്നത്. സ്റ്റാന്റേർഡ് മോഡലിന് 1,500 രൂപയും ലഭിക്കും.

റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ വില ആരംഭിക്കുന്നത് 29,999 രൂപ മുതലാണ്. 200 എംപി മെയിൻ സെൻസറുമായിട്ടാണ് ഈ ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്. 3D കർവ്ഡ് AMOLED ഡിസ്പ്ലേയും ഈ ഫോണിനായി റെഡ്മി നൽകിയിരിക്കുന്നു. അതേ സമയം റെഡ്മി നോട്ട് 13 പ്രോയുടെ വില പരിശോധിക്കുമ്പോൾ 23,999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ഫോണിന്റെ സ്റ്റാന്റേർഡ് വേരിയന്റിനാണ് ഈ വില.

200എംപി ക്യാമറ, റെഡ്മി നോട്ട്13 സീരീസ് വിൽപന ഇന്ത്യയിൽ ആരംഭിച്ചു

MOST READ: ഇനി ദിവസങ്ങൾ മാത്രം, ഐഫോണിന് അടക്കം വൻ ഡിസ്കൗണ്ടുമായി ആമസോണിന്റെ റിപ്പബ്ലിക്ക് ഡേ സെയിൽ

സ്‌നാപ്ഡ്രാഗൺ 7s Gen 2 പ്രോസസർ ആണ് റെഡ്മി നോട്ട് 13 പ്രോയ്ക്കായി കമ്പനി നൽകിയിരിക്കുന്നത്. റെഡ്മി നോട്ട് 13യുടെ വില ആരംഭിക്കുന്നത് 16,999 രൂപ മുതലാണ്. മുൻ മോഡലുകളെ അപേക്ഷിച്ച് സ്ലിം ആയിട്ടുള്ള ഡിസൈനാണ് ഈ ഫോണിന് റെഡ്മി നൽകിയിരിക്കുന്നത്. ഈ സീരീസിലെ ടോപ് എൻഡ് മോഡലായ റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

MediaTek Dimensity 7200-Ultra 5G ചിപ്പ് ആണ് ഈ ഫോണിനായി റെഡ്മി നൽകിയിരിക്കുന്നത്. 4nm പ്രോസസ്സ് ഉപയോഗിച്ചാണ് ഈ ചിപ്പ് നിർമ്മിച്ചിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ 3D കർവ്ഡ് AMOLED ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്. 120 ഹേർട്സ് റീഫ്രഷ് റെയ്റ്റും ഈ സ്ക്രീനിന് അവകാശപ്പെടാനുണ്ട്. സ്ക്രീനിൽ തന്നെ ഫിം​ഗർപ്രിന്റെ സെൻസറും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷന്റെ പിന്തുണയുള്ള 200 എംപി ക്യാമറ ഫോണിന്റെ മാറ്റ് വർധിപ്പിക്കുന്നു.

8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ സെൻസർ എന്നിവയും ഈ ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റിൽ ഉൾപ്പെടുന്നുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി റെഡ്മി നോട്ട് 13 പ്രോ പ്ലസിൽ ഇടം പിടിച്ചിരിക്കുന്ന ഫ്രണ്ട് ക്യാമറ 16 എംപിയുടേത് ആണ്. 5000 mAh ബാറ്ററിയും റെഡ്മി നോട്ട് 13 പ്രോ പ്ലസിൽ ഇടം പിടിച്ചിട്ടുണ്ട്.

20 മിനിറ്റിനുള്ളിൽ തന്നെ പൂജ്യത്തിൽ നിന്ന് 100 ശതമാനമായി ചാർജ് കയറാനുള്ള സാങ്കേതിക വിദ്യ ഈ ഫോണിൽ ഉണ്ടെന്നും റെഡ്മി അവകാശപ്പെടുന്നു. ഫ്യൂഷൻ വൈറ്റ്, ഫ്യൂഷൻ പർപ്പിൾ എന്നീ നിറങ്ങളിൽ ആണ് ഈ ഫോണുകൾ ഇന്ത്യയിൽ ലഭ്യമാകുക. മൂന്ന് വേരിയന്റുകളും പ്രോ പ്ലസിനായി റെഡ്മി തയ്യാറാക്കിയിട്ടുണ്ട്. IP68 റേറ്റിങ് സഹിതമായിരിക്കും ഈ ​ഹൈഎൻഡ് മോഡൽ വിൽപനയ്ക്ക് എത്തുന്നത്.

More from GizBot

Best Mobiles in India

English summary
The sale started today at noon. The Redmi Note 13, the standard model in the series, is now available for purchase from Amazon, Mi.com, and Xiaomi's retail shops. The other models, the Note 13 Pro and Note 13 Pro Plus, are available from Flipkart, Mi.com, and Xiaomi's retail shops.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X