Home
Gadgets

ഇതൊക്കെയാണ് സ്മാർട്ട് വാച്ച്, ഒറ്റ ഫുൾ ചാർജിൽ 80 ദിവസം ബാറ്ററിലൈഫ്; പ്രമോട്ട് എക്സ് വാച്ച്-ആർ19 ഇന്ത്യയിൽ

പ്രമുഖ സ്മാർട്ട് വാച്ച് നിർമ്മാതാക്കളായ പ്രമോട്ട് ടെക്നോളജീസ് ഇന്ത്യൻ മാർക്കറ്റിൽ പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചു. പ്രമോട്ട് എക്സ് വാച്ച്- ആർ 19 എന്ന മോഡൽ വാച്ചാണ് കമ്പനി ഇപ്പോൾ ഇന്ത്യയിൽ‌ അവതരിപ്പിച്ചിരിക്കുന്നത്. ഫിറ്റ്നസ് പ്രേമികൾക്കും ആരോ​ഗ്യം സംരക്ഷിക്കുന്നവർക്കും നിരവധി ​ഗുണങ്ങൾ ചെയ്യുന്ന തരത്തിലാണ് കമ്പനി ഈ സ്മാർട്ട് വാച്ച് തയ്യാറാക്കിയിരിക്കുന്നത്.

ഒറ്റ ഫുൾ ചാർജിൽ തന്നെ 80 ദിവസത്തോളം ബാറ്ററിലൈഫ് വാ​ഗ്ദാനം ചെയ്യുന്ന സ്മാർട്ട് വാച്ചാണ് പ്രമോട്ട് എക്സ് വാച്ച്-ആർ 19 എന്ന് കമ്പനി അവകാശപ്പെടുന്നു. അതായത് മൂന്ന് മാസത്തിൽ ഒരിക്കൽ മാത്രം ഈ വാച്ചുകൾ ചാർജ് ചെയ്താൽ സ്റ്റാൻഡ്‌ബൈയായി ചാർജ് നിന്നോളും. ശരാശരി സ്മാർട്ട് വാച്ചുകൾ ആഴ്ചകളോളം ആണ് ബാറ്ററിലൈഫ് വാ​ഗ്ദാനം ചെയ്യുന്നത്. ഇത് ആദ്യമായാണ് ഒരു സ്മാർട്ട് വാച്ച് ഇത്രയും ദിവസത്തെ ബാറ്ററി ലൈഫ് വാ​ഗ്ദാനം ചെയ്യുന്നത്.

ഒറ്റ ഫുൾ ചാർജിൽ 80 ദിവസം ബാറ്ററിലൈഫ്; പ്രമോട്ട് എക്സ് വാച്ച്-ആർ19

MOST READ: പശുവിനെക്കൊണ്ട് ബിയർ കുടിപ്പിച്ച് സക്കർബർ​ഗ്; ലക്ഷ്യം നല്ല രുചിയുള്ള ബീഫ് കിട്ടാൻ

നൂറിൽ അധികം സ്പോർട് മോഡുകളും ഈ വാച്ചുകൾക്ക് അവകാശപ്പെടാൻ സാധിക്കുമെന്ന് ലോഞ്ച് വേളയിൽ ഇന്ത്യയുടെ സാർക്ക് മേധാവിയായ ഗോപാൽ ജയരാജ് പറഞ്ഞു. പ്രീമിയം ലുക്കിൽ ആണ് ഈ വാച്ച് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്മാർട്ട് വാച്ച് ആരാധകരെ പ്രീതിപ്പെടുത്താൻ സാധിക്കുന്ന എല്ലാ തരത്തിലുള്ള ഫീച്ചറുകളും ഈ വാച്ചിൽ ഉണ്ടായിരിക്കും എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമായും മൂന്ന് നിറങ്ങളിലാണ് ഈ വാച്ച് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്.

ബ്ലാക്ക്, ഗ്രേ, എംഎൻജി എന്നിവയാണ് ഈ നിറങ്ങൾ. ആമസോണിലൂടെ മാത്രമെ ഈ സ്മാർട്ട് വാച്ച് ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാകു. 5,999 രൂപ വില വരുന്ന ഈ വാച്ചിന് 12 മാസത്തെ വാറന്റിയും കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. വാച്ചിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. സ്പോട്ടീ ലൂക്ക് തന്നെയാണ് ഈ ഫോണിന്റെ ആദ്യത്തെ പ്രത്യേകത. പൊടിപടലങ്ങളിൽ നിന്നും വെയിലിൽ നിന്നുമെല്ലാം സ്വയം പരിരക്ഷ നേടാൻ ഈ ഡിസൈൻ വാച്ചിനെ സഹായിക്കുന്നുണ്ട്.

ഒറ്റ ഫുൾ ചാർജിൽ 80 ദിവസം ബാറ്ററിലൈഫ്; പ്രമോട്ട് എക്സ് വാച്ച്-ആർ19

MOST READ: 200എംപി ക്യാമറ, റെഡ്മി നോട്ട്13 സീരീസ് വിൽപന ഇന്ത്യയിൽ ആരംഭിച്ചു; വിലക്കുറവിൽ ലഭിക്കാൻ ഇതാ ഒരു മാർ​ഗം

പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നുമുള്ള വാച്ചിന്റെ പ്രതിരോധത്തിന്റെ റേറ്റിങ് IP67 ആണ്. ഒരു മെറ്റാലിക് ചേസിലാണ് ഈ ഫോൺ പ്രമോട്ട് ടെക്നോളജീസ് നിർമ്മിച്ചിരിക്കുന്നത്. 360x360 റെസല്യൂഷനും പീക്ക് തെളിച്ചവുമുള്ള 1.53 ഇഞ്ച് ഡിസ്‌പ്ലേയാണ് പ്രമോട്ട് എക്സ് വാച്ച്-ആർ 19ന് ആയി ഒരുക്കിയിരിക്കുന്നത്. വാച്ച് ഫേസിന്റെ വലതു വശത്ത് രണ്ട് ബട്ടണുകളാണ് കമ്പനി നൽകിയിരിക്കുന്നത്. ഇതുവഴി ഫോണിലെ വിവധ ഫീച്ചറുകൾ നിയന്ത്രിക്കാൻ സാധിക്കും.

ആരോ​ഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നവർക്കായി ഓക്‌സിജൻ സാച്ചുറേഷൻ, ബ്ലഡ് പ്രഷർ ഡിറ്റക്ഷൻ ഫീച്ചർ, സ്ലീപ് ട്രാക്കർ എന്നിവ പ്രമോട്ട് എക്സ് വാച്ച്-ആർ 19 വാ​ഗ്ദാനം ചെയ്യുന്നുണ്ട്. VC30F ഹാർട്ട് റേറ്റ് സെൻസറിന്റെ സഹായത്താൽ ഹൃദയമിടിപ്പും SC7A2O പെഡോമീറ്റർ സെൻസർ ഉപയോ​ഗിച്ച് ഹെൽത്ത് മെട്രിക്‌സും ഉപയോക്താക്കൾക്ക് നിരീക്ഷിക്കാൻ സാധിക്കുന്നതായിരിക്കും. ഇവ രണ്ടും സംയോജിപ്പിച്ചാണ് ഈ വാച്ചിൽ നൽകിയിരിക്കുന്നത്.

നേരത്തെ സൂചിപ്പിച്ചത് പോലെ 100-ലധികം സ്പോർട് മോഡുകളുടെ പിന്തുണയും ഈ വാച്ചിന് ഉണ്ടായിരിക്കുന്നതാണ്. അഞ്ച് കാന്തങ്ങൾ ഉൾക്കൊള്ളുന്ന പെന്റമാഗ്നറ്റിക് സ്പീക്കർ ആണ് ഈ വാച്ചിൽ നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. ആയതിനാൽ തന്നെ വ്യക്തതയോടെ ബ്ലൂടൂത്ത് കോളിങ് നടത്താനും ഈ വാച്ച് ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും. ബ്ലൂടൂത്ത് 5.1 കണക്റ്റിവിറ്റിയാണ് ഈ വാച്ചിന് നൽകിയിരിക്കുന്നത്. ബ്ലൂടൂത്ത് വഴി റിമോട്ട് മ്യൂസിക് കൺട്രോൾ, കാലാവസ്ഥാ അപ്‌ഡേറ്റുകൾ, മറ്റ് നോട്ടിഫിക്കേഷനുകൾ എല്ലാം തന്നെ ലഭിക്കും.

അതേ സമയം ഈ വാച്ചിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ബാറ്ററിലൈഫ് ആണ്. 15 ദിവസം ഇത് തുടർച്ചായി ഉപയോ​ഗിക്കാൻ സാധിക്കുന്നതായിരിക്കും. 80 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയവും ഈ വാച്ചിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നുണ്ട്. ഇലക്ട്രോണിക് കാർഡുകളും ക്യൂആർ കോഡുകളും സ്റ്റോർ ചെയ്യാനുള്ള സംവിധാനവും ഈ വാച്ചിന് ഉണ്ടായിരിക്കുന്നതാണ്. എവിടെ നിന്ന് വേണമെങ്കിലും ഇവയിലേക്ക് ഉപയോക്താക്കൾക്ക് ആക്സസ് ലഭിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
These colors are black, gray, and MNG. The smartwatch is now available in India exclusively through Amazon. Priced at Rs 5,999, the company also offers a 12-month warranty for this watch. Let's check what the key features of the watch are. This design helps the watch protect itself from dust and the sun.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X