പോർട്രോണിക്‌സ് ഹാർമോണിക്‌സ് 230 നെക്ക്ബാൻഡ്-സ്റ്റൈൽ ഹെഡ്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

|

പോർട്രോണിക്‌സ് ഹാർമോണിക്‌സ് 230 വയർലെസ് നെക്ക്ബാൻഡ് രൂപകൽപ്പനയിൽ വരുന്ന ഹെഡ്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ബാഹ്യ ശബ്‌ദങ്ങളെ നേരിടാൻ സജീവമായ സിവിസി 8.0 ശബ്‌ദം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് ഇവയിലുള്ളത്. മുഴുവനായി ചാർജിൽ ചെയ്യ്താൽ ഹാർമോണിക്‌സ് 230 ഏഴു മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് പോർട്രോണിക്‌സ് അവകാശപ്പെടുന്നു. ഫാസ്റ്റ് ചാർജിംഗ് സവിശേഷതകളെയും അവർ സപ്പോർട്ട് ചെയ്യുന്നു. ബ്ലാക്ക് ആൻഡ് ബ്ലൂ കളർ വേരിയന്റുകളിലാണ് ഈ ഹെഡ്‌ഫോണുകൾ വിപണിയിൽ വരുന്നത്. മികച്ച കണക്റ്റിവിറ്റിക്കായി 10 എംഎം ഡ്രൈവറുകളും ബ്ലൂടൂത്ത് 5.0 സപ്പോർട്ടുമുള്ള ഹെഡ്‌ഫോണുകൾ പോർട്രോണിക്‌സ് ഉൾപ്പെടുത്തിയിരിക്കുന്നു. ഏത് ദിശയിൽ നിന്നുമുള്ള സ്പ്ലാഷ് റെസിസ്റ്റൻസ് ഐപിഎക്സ് 4 സർട്ടിഫൈഡ് ആണ് പോർട്രോണിക്സ് ഹാർമോണിക്സ് 230.

പോർട്രോണിക്‌സ് ഹാർമോണിക്‌സ് 230 നെക്ക്ബാൻഡ്-സ്റ്റൈൽ ഹെഡ്‌ഫോണുകൾ

പോർട്രോണിക്സ് ഹാർമോണിക്സ് 230: ഇന്ത്യയിലെ വിലയും, ലഭ്യതയും

പോർട്രോണിക്‌സ് ഹാർമോണിക്‌സ് 230 ന് 1,999 രൂപയാണ് വില വരുന്നത്. കമ്പനിയുടെ വെബ്‌സൈറ്റ് നിലവിൽ ഹെഡ്‌ഫോണുകൾ ഇൻട്രൊഡക്ടറി പീരീഡ് ഓഫറായി 999 രൂപ കിഴിവിൽ പട്ടികപ്പെടുത്തിയിരിക്കുന്നു. ഈ ഓഫർ എത്ര ദിവസം നീണ്ടുനിൽക്കുമെന്ന് ഇതുവരെ പോർട്രോണിക്‌സ് പ്രഖ്യാപിച്ചിട്ടില്ല. പ്രമുഖ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും നെക്ക്ബാൻഡ് രൂപകൽപ്പനയിൽ വരുന്ന ഹെഡ്‌ഫോണുകൾ ലഭ്യമാക്കുന്നു. കറുപ്പ്, നീല കളർ ഓപ്ഷനുകളിൽ ഹാർമോണിക്‌സ് 230 ഹെഡ്‌ഫോണുകൾ വിപണിയിൽ വരുന്നു.

കൂടുതൽ വായിക്കുക: നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി 2000, ട്രൂ വയർലെസ് ഇയർഫോൺസ് എഎൻസി ടി3110 എന്നിവ ഇന്ത്യയിലെത്തി

പോർട്രോണിക്സ് ഹാർമോണിക്സ് 230 സവിശേഷതകൾ

പോർട്രോണിക്‌സ് ഹാർമോണിക്‌സ് 230 വയർലെസ് സ്‌പോർട്‌സ് നെക്ക്ബാൻഡ്-സ്റ്റൈൽ ഹെഡ്‌ഫോണുകളിൽ 10 എംഎം ഡൈനാമിക് ഡ്രൈവറുകൾ ഉണ്ട്, ഹെഡ്‌ഫോണുകൾക്ക് 2.4Hz മുതൽ 2.48GHz വരെ ഫ്രക്യുൻസി ഉണ്ട്. ഈ ഹെഡ്ഫോണുകൾക്ക് 7 മണിക്കൂർ പ്ലേബാക്ക് സമയം മുഴുവൻ ചാർജിൽ നൽകുവാൻ കഴിയും. 20 മിനിറ്റ് ചാർജിൽ 4 മണിക്കൂർ പ്ലേബാക്കും 5 മിനിറ്റ് ചാർജിംഗിന് ശേഷം 2 മണിക്കൂർ പ്ലേബാക്ക് സമയവും ഇവ നൽകുന്നു.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എഫ്02എസ്, ഗാലക്‌സി എഫ്12 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

വോയ്‌സ് കോളുകളുടെ സമയത്ത് ബാഹ്യ ശബ്‌ദം കുറയ്ക്കാൻ സഹായിക്കുന്ന ആക്റ്റീവ് സിവിസി 8.0 ശബ്‌ദം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യ ഹെഡ്‌ഫോണുകളിൽ വരുന്നു. കണക്റ്റിവിറ്റിക്കായി ഇതിൽ ബ്ലൂടൂത്ത് 5.0 സപ്പോർട്ട് വരുന്നു. എല്ലാ ദിശകളിൽ നിന്നും ഹെഡ്‌ഫോണുകൾ സ്പ്ലാഷ് റെസിസ്റ്റൻസ് വരുന്നതെന്ന് IPX4 സർട്ടിഫിക്കേഷൻ ഉറപ്പാക്കുന്നു. ഹാർമോണിക്സ് 230 ലിക്വിഡ് സിലിക്കൺ മെറ്റീരിയൽ ഉപയോഗിക്കുന്നു, ഇത് ഭാരം കുറഞ്ഞതാക്കുന്നു. കൂടാതെ, ഇയർബഡുകളുടെ അറ്റത്ത് ഹെഡ്‌ഫോണുകൾക്ക് മാഗ്നറ്റുകൾ ഉള്ളതിനാൽ ഉപയോക്താക്കൾക്ക് അവ ഒരുമിച്ച് അറ്റാച്ചുചെയ്യാനാകും.

Best Mobiles in India

English summary
In India, the Portronics Harmonics 230 wireless neckband-style headphones were released. To deal with external noises, they have active CVC 8.0 noise reduction technology.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X