ആന്‍ഡ്രോയിഡില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍

Written By:

ലോകമെമ്പാടുമുളള കോടിക്കണക്കിന് ആള്‍ക്കാരാണ് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ഇതിലെ പല കാര്യങ്ങളും അറിയാതെ പോവുകയാണ്.

നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണില്‍ ഗുരുതരമായ തെറ്റുകള്‍ ചെയ്യുന്നുണ്ടോ?

എന്നാല്‍ ഇന്ന് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഈ നുറുക്കുകള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതാണ്.

എന്തൊക്കെയാണ് പുതിയ ട്രിക്സ്സുകള്‍ എന്നു സ്ലൈഡറിലൂടെ മനസ്സിലാക്കാം.

ഇന്ത്യയില്‍ ഐഫോണ്‍ 6Sനേക്കാള്‍ വിലവരുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

നിങ്ങളുടെ വൈ-ഫൈ അല്ലെങ്കില്‍ ഡാറ്റ നഷ്ടപ്പെടുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാം. ഈ സംവിധാനം നിങ്ങള്‍ക്ക് ഇപ്പോള്‍ ഓഫ്‌ലൈന്‍ ആയി തെരഞ്ഞെടുക്കാവുന്നതാണ്.

2

സ്പീഡ് ഡൈലുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുന്നതിനേക്കാള്‍ നല്ലത് ആന്‍ഡ്രോയിഡില്‍ നിങ്ങള്‍ക്ക് ഹോം സ്‌ക്രീനില്‍ തന്നെ പ്രധാനപ്പെട്ട നമ്പറിന്റെ എൈക്കണുകള്‍ സൃഷ്ടിക്കാന്‍ കഴിയും. അതിനായി ഹോം സ്‌ക്രീനിലെ ഒഴിഞ്ഞയിടം പ്രസ്സ് ചെയ്യുക, അതിനു ശേഷം ഷോര്‍ട്ട്കട്ട്, അതിനു ശേഷം നിങ്ങളുടെ വേണ്ടപ്പെട്ട നമ്പര്‍ സെലക്ട് ചെയ്യുക.

3

നിങ്ങള്‍ക്ക് നഷ്ടപ്പെട്ട ഫോണ്‍ എല്ലാവരും തിരിച്ച് തരണമെന്നില്ല. എന്നാല്‍ നിങ്ങളുടെ ഫോണില്‍ ഇങ്ങനെ ഒരു സംവിധാനം ചെയ്താല്‍ തിരിച്ച് കിട്ടാനുളള സാധ്യത വര്‍ദ്ധിപ്പിക്കാം.
അതിനായി Settings> security > Screen security > owner information. അതിനു ശേഷം നിങ്ങളുടെ വിവരങ്ങള്‍ അതില്‍ രേഖപ്പെടുത്തുക.

4

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഗൂഗിള്‍ ക്രോം ആപ്സ്സ് ഡൗണ്‍ലോഡ് ചെയ്യുക. എന്നാല്‍ നിങ്ങളുടെ ടെസ്‌ക്ടൊപ്പ് ബ്രൗസറില്‍ നിന്നും ലിങ്കുകള്‍, സന്ദേശങ്ങള്‍, ഫോണ്‍ നമ്പറുകള്‍ എല്ലാം നിങ്ങളുടെ ഫോണില്‍ അയയ്ക്കാന്‍ സാധിക്കും.

5

സ്ര്കീനില്‍ ഇടത്തു നിന്നും വലത്തോട്ട് നിങ്ങളുടെ ചെറു വിരള്‍ കൊണ്ട് സൈ്വപ് ചെയ്താല്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിയുന്നതാണ്.

6

നിങ്ങള്‍ക്ക് പരിമിതികളില്ലാത്ത ഡാറ്റ ഇല്ലെങ്കില്‍ ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ നിങ്ങളുടെ ഡാറ്റ ഉപയോഗം നിരീക്ഷിക്കാന്‍ നിങ്ങളുടെ ഫോണിന് നിര്‍ദ്ദേശം കൊടുക്കുന്നു. നിങ്ങള്‍ ഒരു നിശ്ചിത പരിധി എത്തുമ്പോള്‍ ഇത് നിര്‍ത്താനും മുന്നറിയിപ്പ് നല്‍കുന്നു.

7

നിങ്ങള്‍ക്ക് സങ്കീര്‍ണ്ണമായ പേരുകളും വാക്കുകളും ആന്‍ഡ്രോയിഡ് നിഘണ്ടുവില്‍ ചേര്‍ക്കാന്‍ സഹായിക്കുന്നു.

8

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഒരു പോര്‍ട്ടബിള്‍ യൂഎസ്ബി ഡ്രൈവ് ആയി ഉപയോഗിക്കാം.

9

ബില്‍റ്റ് ഇന്‍ വിഡ്ജറ്റ് എന്ന ഫീച്ചറിലൂടെ നിങ്ങള്‍ക്ക് വൈ ഫൈ, ജിപിഎസ്, ബ്ലൂട്ടൂത്ത് എന്നിവയെല്ലാം ഹോം പേജില്‍ സമന്വയിപ്പിക്കാന്‍ സാധിക്കും. എന്നു വച്ചാല്‍ ഇതിനായി നിങ്ങളുടെ ഫോണില്‍ ഈ ഫീച്ചറുകള്‍ അസസ്സ് ചെയ്യേണ്ടതില്ല. ഇത് നിങ്ങളുടെ ഫോണിന്റെ ബാറ്ററി നീട്ടുന്നതിന് സഹായിക്കും.

10

നിങ്ങള്‍ മെസേജുകള്‍ അയയ്ക്കുമ്പോള്‍ പ്രത്യേക അക്ഷരങ്ങള്‍ അസസ്സ് ചെയ്യാന്‍ പ്രത്യേക കീബോര്‍ഡ് ചിഹ്നങ്ങളുടെ ബട്ടണ്‍ അമര്‍ത്തേണ്ട ആവശ്യം ഇല്ല. ഇതു നിങ്ങളുടെ സമയവും ലാഭിക്കാം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

നിങ്ങളുടെ ഗാഡ്ജറ്റുകള്‍ എങ്ങനെ വൃത്തിയാക്കാം?

വൈറസുകളില്‍ നിന്നും എങ്ങനെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ സംരക്ഷിക്കാം?

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ഇന്ത്യയില്‍ ലഭിക്കുന്ന 4ജി കണക്ടിവിറ്റിയുളള സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍

English summary
Android smartphones are used by millions of people worldwide, but how many of us know the little tricks and hidden features they are capable of?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot