മാർച്ച് 15ന് ശേഷം ചില ആധാർ കാർഡ് ഉപയോക്താക്കൾ പണം നൽകേണ്ടി വരും; ഒഴിവാക്കണമെങ്കിൽ ഇക്കാര്യം ചെയ്യുക
ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ച് അവന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബയോമെട്രിക്കൽ വിവരങ്ങൾ അടക്കം ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ എല്ലാത്തരം സർക്കാർ ആവിശ്യങ്ങൾക്കും മറ്റ് പേപ്പർ വർക്കുകൾക്കുമെല്ലാം ഇപ്പോൾ എല്ലാവരും ആധാർ കാർഡ് ആയിരിക്കും ഉപയോഗിക്കുന്നത്. എല്ലാ പൗരന്മാരും നിർബന്ധമായും ആധാർ എടുക്കണം എന്നാണ് സർക്കാരിന്റെ നിലപാട്.
അതേ സമയം അധാർ കാർഡ് നിലവിൽ വന്നിട്ട് ഇപ്പോൾ പത്ത് വർഷത്തിലും അധികമായി. എന്നാൽ പല ഉപയോക്താക്കളും പത്ത് വർഷം മുൻപ് ഉപയോഗിച്ച ആ പഴയ ആധാർ കാർഡ് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഇത് സൗജന്യമായി പുതുക്കാനും മാറ്റങ്ങൾ വരുത്താനും തിരുത്താനും എല്ലാം സർക്കാർ നിരവധി തവണ ഉപയോക്താക്കൾക്ക് അവസരം നൽകിയിട്ടുണ്ട്. പേപ്പർ കാർഡ് മാറ്റി പിവിസി കാർഡുകൾ സ്വന്തമാക്കാനും ഉപയോക്താക്കൾക്ക് സാധിക്കുന്നതാണ്.

പല ഉപയോക്താക്കളുടെ കാർഡിലും വിവിധ തെറ്റുകൾ ആദ്യം മുതൽ തന്നെ രേഖപ്പെടുത്തിയിരുന്നു. മറ്റ് പലരാകട്ടെ മേൽവിലാസം മാറിയിട്ടും ആധാർ കാർഡിൽ ഇപ്പോഴും പഴയ വിലാസം തന്നെയാണ് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഉപയോക്താക്കൾക്ക് സൗജന്യമായി ആധാർ കാർഡ് വിവരങ്ങൾ തിരുത്താനുള്ള സമയപരുധി മാർച്ച് 14 വരെയാണെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഇതിന് ശേഷം ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണം എങ്കിൽ പണം നൽകേണ്ടി വരും എന്നും സർക്കാർ അറിയിക്കുന്നു.
ആധാർ കേന്ദ്രങ്ങളുടെ സഹായം ഇല്ലാതെ എല്ലാവർക്കും സ്വന്തമായി തന്നെ നിങ്ങളുടെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഇതിന് ആകെ വേണ്ടത് ഒരു സ്മാർട്ട് ഫോണും കുറച്ച് ഇന്റർനെറ്റ് ഡാറ്റയും മാത്രമാണ്. എന്നാൽ ആധാർ കേന്ദ്രങ്ങളുടെ സഹായം തേടിയാണ് നിങ്ങൾ നിങ്ങളുടെ ആധാർ കാർഡ് തിരുത്തുന്നത് എങ്കിൽ ഇവിടെ 50 രൂപ ചാർജ് ആയി നൽകേണ്ടതാണ്.

അതേ സമയം 10 വർഷത്തിനിടയിൽ നിങ്ങൾ ഒരിക്കൽ പോലും ആധാർ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ഇവ അപ്ഡേറ്റ് ചെയ്യണം എന്നും സർക്കാർ പറയുന്നു. എങ്ങനെയാണ് ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യുക എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം https://myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റിൽ നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യുക. ഇതിൽ പ്രൊസീഡ് ടു അപ്ഡേറ്റ് എന്ന ഒരു ഓപ്ഷൻ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്.
ഇതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾ ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി വരുന്നതായിരിക്കും. ആവിശ്യപ്പെടുന്ന സ്ഥലത്ത് ഈ ഒടിപി നൽകുക. ശേഷം ഡോക്യുമെന്റ് അപ്ഡേറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ വിവരങ്ങൾ സ്ക്രീനിൽ കാണാൻ സാധിക്കുന്നതായിരിക്കും. ഇവ നന്നായി പരിശോധിക്കുക. ഇതിൽ തെറ്റുകൾ ഇല്ല എന്ന് ഉറപ്പാക്കുകിയതിന് ശേഷം ഹൈപ്പർലിങ്കിൽ ക്ലിക്ക് ചെയ്യുക.
ശേഷം നിങ്ങളുടെ അഡ്രസ് പ്രൂഫ് അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇവിടെ നിങ്ങൾ താഴെ നൽകിയിരിക്കുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ഇവ നൽകി കഴിഞ്ഞതിന് ശേഷം ആയിരിക്കും അഡ്രസ് പ്രൂഫ് അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കു. അതേ സമയം ഇത്രയും ചെയ്ത് കഴിയുമ്പോൾ നിങ്ങൾക്ക് 14 അക്ക അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ (യുആർഎൻ) ലഭിക്കുന്നതായിരിക്കും. ഇത് ഉപയോഗിച്ച് നിങ്ങളുടെ കാർഡിലെ അപ്ഡേറ്റുകൾ നിങ്ങൾക്ക് ട്രാക്ക് ചെയ്യാൻ സാധിക്കുന്നതായിരിക്കും.
അതേസമയം നിങ്ങളുടെ അഡ്രസ് പ്രൂഫ് അപ്ലോഡ് ചെയ്യാനായി https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക. ഇവിടെ ലോഗ്ഇൻ ചെയ്ത ശേഷം പേര്, ലിംഗം, ജനന തീയതി, വിലാസം എന്നിവ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കാണുന്നതാണ്. ഇതിലെ അപ്ഡേറ്റ് ആധാർ ഓൺലൈൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ നിന്ന് തിരുത്തേണ്ട ഭാഗം തിരഞ്ഞെടുത്ത് പ്രൊസീഡ് ടു ആധാർ അപ്‍ഡേറ്റ് ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഇവ അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷൻ പ്രത്യക്ഷപ്പെടുന്നതാണ്.


Click it and Unblock the Notifications








