Home
News

ചുട്ടുപൊള്ളി കേരളം; മികച്ച കൂളറുകൾ കൊണ്ട് വീട് തണുപ്പിക്കാം അതും പകുതി വിലയിൽ, 5000 രൂപ മുതൽ കൂളറുകൾ

മുൻപ് എങ്ങും അനുഭവപ്പെടാത്ത തരത്തിൽ ചൂട് വർധിച്ചിരിക്കുകയാണ് ഇപ്പോൾ കേരളത്തിൽ. പല ജില്ലകളിലെയും കൂടിയ താപനില 38 ഡി​ഗ്രി സെൽഷ്യസിന് അടുത്താണ് റിപ്പോർട്ട് ചെയ്യുന്നത്. സാധാരണയായി മാർച്ച് മാസം ഇത്രയും ഉർന്ന ചൂട് റിപ്പോർട്ട് ചെയ്യാറില്ല. ഇനി വരുന്ന മാസങ്ങളിൽ ചൂട് ഇനിയും ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഏപ്രിൽ, മെയ് മാസങ്ങളിൽ ആയിരിക്കും ചൂട് ഇനിയും വർധിക്കുക. ഈ മാസങ്ങളിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നതിലും രണ്ട് മുതൽ നാല് ​ഡി​ഗ്രി വരെ ചൂട് ഇനിയും ഉയരും എന്നാണ് സൂചന. ചൂട് കാരണം ഇപ്പോൾ തന്നെ പല വീടുകളിലും ഒന്ന് സുഖമായി ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. എസി ഉണ്ടെങ്കിൽ മാത്രമെ ഈ ചൂടിനെ നേരിടാൻ സാധിക്കു. എന്നാൽ സാധാരണക്കാരെ സംബന്ധിച്ച് എസി വാങ്ങുക എന്നത് വലിയ കടമ്പയാണ്.

മികച്ച കൂളറുകൾ കൊണ്ട് വീട് തണുപ്പിക്കാം അതും പകുതി വിലയിൽ

MOST READ: എം3 ചിപ്പുമായി പുതിയ മാക്ക്ബുക്ക് എയർ ഇന്ത്യയിലെത്തി; 18 മണിക്കൂർ വരെ ബാറ്ററിലൈഫ്, വില 1,14,900 രൂപ മുതൽ

എസി വാങ്ങിയാൽ തന്നെ ഇലക്ട്രിസിറ്റി ബില്ല് ഉയരുമോ എന്ന ഭയവും ഇവർക്ക് ഉണ്ട്. ഫാനിനെ ആശ്രയിക്കാം എന്ന് കരുതിയാൽ ഫാൻ ഇട്ടാലും ചൂട് കാറ്റ് ആയിരിക്കും ലഭിക്കുന്നത്. ഈ അവസ്ഥയിൽ ഉപയോക്താക്കൾക്ക് ആശ്രയിക്കാൻ സാധിക്കുന്ന ഒരു ഉപകരണമാണ് കൂളർ. എസിയുടെ പകുതി വില പോലും നൽകേണ്ട മികച്ച കൂളറുകൾ സ്വന്തമാക്കാൻ. തണുത്ത കാറ്റ് പുറപ്പെടുവിക്കുന്നതിനാൽ ഈ ചൂട് കാലത്ത് നല്ല രീതിയിൽ ആശ്വാസം നൽകാൻ കൂളറുകൾ സഹായിക്കുന്നതായിരിക്കും.

ഇപ്പോളിതാ മികച്ച ഡിസ്കൗണ്ടിൽ കൂളർ സ്വന്തമാക്കാനുള്ള അവസരവും ഉപയോക്താക്കൾക്ക് ഉണ്ട്. ഇത്തരത്തിൽ മികച്ച ഓഫറുള്ള ഒരു കൂളറാണ് ബജാജിന്റെ പിഎക്സ്97 ടോർക്ക് പേഴ്സണൽ എയർ കൂളർ (Bajaj PX97 Torque Personal Air Cooler) 9290 രൂപ വില വരുന്ന ഈ കൂളർ ഇപ്പോൾ ആമസോണിൽ നിന്ന് 6,099 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. 36 ലിറ്ററാണ് ഈ കൂളറിന്റെ കപ്പാസിറ്റി രണ്ട് വർഷത്തെ വാറന്റിയും കമ്പനി നൽകുന്നുണ്ട്.

മികച്ച കൂളറുകൾ കൊണ്ട് വീട് തണുപ്പിക്കാം അതും പകുതി വിലയിൽ

MOST READ: വിലക്കുറവിൽ കിടിലനൊരു ക്യാമറാ ഫോൺ വരുന്നുണ്ടേ..; ഐക്യൂ ഇസെഡ്9 അടുത്തയാഴ്ച എത്തും

മികച്ച ഡിസ്കൗണ്ട് ഉള്ള മറ്റൊരു കൂളറാണ് ക്രോംപ്ടൺ ഓസോൺ ഡിസേർട്ട് എയർ കൂളർ (Crompton Ozone Desert Air Cooler) 17200 രൂപയാണ് ഈ കൂളറിന്റെ യഥാർത്ഥ വില. എന്നാൽ ഇവ ഇപ്പോൾ 10199 രൂപയ്ക്ക് ആമസോണിൽ നിന്ന് ലഭ്യമാണ്. അതായത് 41 ശതമാനം ഓഫറാണ് ഇപ്പോൾ ഈ കൂളറിന് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. 75 ലിറ്ററാണ് ഈ കൂളറിന്റെ കപ്പാസിറ്റി.

വാട്ടർ ടാങ്കുമായി ബന്ധിപ്പിച്ചാൽ ഓട്ടോമാറ്റിക്ക് ആയി തന്നെ ഈ കൂളറിൽ ജലം നിറയ്ക്കാൻ സാധിക്കുന്നതാണ് എന്നതാണ് ഈ കൂളറിന്റെ മറ്റൊരു പ്രത്യേകത. 21500 രൂപയ്ക്ക് ക്രോംപ്ടൺ പുറത്തിറക്കിയ മറ്റൊരു എയർ കൂളറാണ് ഒപ്റ്റിമസ് ഡിസേർട് എയർ കൂളർ (Crompton Optimus Desert Air Cooler). എന്നാൽ ഇപ്പോൾ 34 ശതമാനം ഡിസ്കൗണ്ട് ഈ കൂളറിനായി ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് 14,200 രൂപയ്ക്ക് ഇപ്പോൾ ഈ കൂളർ സ്വന്തമാക്കാം.

100 ലിറ്റർ ആണ് ഈ കൂളറിന്റെ കപ്പാസിറ്റി. 5000 രൂപയ്ക്ക് താഴെ വില വരുന്ന മികച്ച കൂളറും ഇപ്പോൾ ആമസോണിൽ വിൽക്കുന്നുണ്ട്. ബജാജിന്റെ പിഎംഎച്ച് 25 ഡിഎൽഎക്സ് പെഴ്സണൽ എയർ കൂളറാണിത് (Bajaj PMH 25 DLX 24L Personal Air Cooler) 7,360 രൂപ വില വരുന്ന ഈ കൂളർ ഇപ്പോൾ 4,798 രൂപയ്ക്കാണ് ആമസോണിൽ വിൽക്കുന്നത്. 24 ലിറ്ററാണ് ഈ കൂളറിന്റെ കപ്പാസിറ്റി.

രണ്ട് വർഷത്തെ വാറന്റിയും ഈ കൂളറിനായി ബജാജ് വാ​ഗ്ദാനം ചെയ്യുന്നു. ബജാജിന്റെ തന്നെ ഡിഎംഎച്ച് 90 നിയോയ്ക്കും (Bajaj DMH 90 Neo 90L Desert Air Cooler) ആമസോണിൽ മികച്ച ഓഫറാണ് ഉള്ളത്. 16,990 രൂപ വില വരുന്ന ഈ കൂളറിന് 38 ശതമാനം ആണ് ഡിസ്കൗണ്ട്. അതായത് 10,498 രൂപയ്ക്ക് ഇപ്പോൾ ഈ കൂളർ സ്വന്തമാക്കാം. രണ്ട് വർഷത്തെ വാറന്റിയാണ് ഈ 90 ലിറ്റർ‌ കൂളറിനുള്ളത്.

More from GizBot

Best Mobiles in India

English summary
The best cooler under Rs 5,000 is also available on Amazon right now. Bajaj's PMH 25 DLX Personal Air Cooler is priced at Rs 7,360 and is now selling for Rs 4,798 on Amazon. The capacity of this cooler is 24 liters. Bajaj also offers a two-year warranty for this cooler.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X