വെറും രണ്ട് രൂപയ്ക്ക് ആമസോണിൽ പ്രൈം മെമ്പർഷിപ്പ് എടുക്കാം; ഓഫർ വിൽപന പരമാവധി ആസ്വദിക്കാം
ആമസോണിൽ ഇപ്പോൾ ഓഫർ കാലമാണ്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്ന പേരിലാണ് ഇപ്പോൾ ഓഫർ സെയിലുകൾ ആമസോണിൽ നടക്കുന്നത്. നിരവധി ഉത്പന്നങ്ങൾക്ക് വലിയ വിലക്കിഴിവും ഈ ഓൺലൈൻ പ്ലാറ്റ്ഫോം ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രൈം ഉപഭോക്താക്കൾക്ക് വലിയ നേട്ടം ഇത്തരം കിഴിവ് വിൽപനയിലൂടെ ലഭിക്കുന്നുണ്ട്.
ഫാസ്റ്റ് ഡെലിവറി, പ്രത്യേകം ഡീലുകൾ എന്നിവയെല്ലാം പ്രൈം അംഗങ്ങൾക്ക് ലഭിക്കുന്നതാണ്. നിങ്ങൾ ആമസോണിൽ പ്രൈം മെമ്പർഷിപ്പ് എടുത്ത് കഴിഞ്ഞാൽ നിങ്ങൾക്കും ഇത്തരത്തിൽ പ്രത്യേക പരിഗണനകൾ ലഭിക്കുന്നതാണ്. എന്നാൽ മെമ്പർഷിപ്പ് എടുക്കാനായി ഉയർന്ന തുക നൽകേണ്ടി വരും എന്നതിനാലാണ് പല ഉപഭോക്താക്കളും ഇപ്പോഴും പ്രൈം മെമ്പർഷിപ്പ് എടുക്കാത്തത്. സാധാരണയായി 1,499 രൂപയാണ് ആമസോണിൽ പ്രൈം മെമ്പർഷിപ്പ് എടുക്കാനായി നൽകേണ്ടത്.

എന്നാൽ ഇപ്പോൾ രണ്ട് രൂപ മാത്രം മുടക്കി നിങ്ങൾക്ക് പ്രൈം മെമ്പർഷിപ്പ് എടുക്കാം എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സംഗതി സത്യമാണ്. നിങ്ങൾക്ക് ആമസോണിലെ പ്രൈം മെമ്പർഷിപ്പ് എടുക്കാനായി വെറും രണ്ട് രൂപ മാത്രം മുടക്കിയാൽ മതിയാകും. എങ്ങനെയാണെന്നല്ലെ? പരിശോധിക്കാം. സാധാരണയായി ഒരു വർഷത്തെ മെമ്പർഷിപ്പ് പ്ലാനിന് ആണ് 1,499 രൂപ മുടക്കേണ്ടി വരുക. എന്നാൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് പ്രൈം മെമ്പർഷിപ്പ് ആസ്വദിക്കാൻ വേണ്ടിയാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
30 ദിവസത്തെ പ്രൈം മെമ്പർഷിപ്പ് ആയിരിക്കും രണ്ട് രൂപയ്ക്ക് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. ഈ മുപ്പത് ദിവസം നമ്മുക്ക് പ്രൈം മെമ്പറിന് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും പ്ലാറ്റ്ഫോമിൽ നിന്ന് ലഭിക്കുന്നതാണ്. ഫാസ്റ്റ് ഡെലിവറി, വീഡിയോ, മ്യൂസിക്, പ്രത്യേകം ഡീലുകൾ, ക്രെഡിറ്റ് കാർഡ് റിവാർഡ്, ഗെയിമിങ് തുടങ്ങിയ സൗകര്യങ്ങളാണ് പ്രൈം അംഗങ്ങൾക്ക് ലഭിക്കുന്നത്. ഈ കാലയളവിൽ നിങ്ങൾക്കും ഇത് ആസ്വദിക്കാൻ സാധിക്കുന്നതാണ്.

ഇതിനായി നിങ്ങൾ ആദ്യം നിങ്ങളുടെ ആമസോൺ ആപ്പ് ഓപ്പൺ ചെയ്യുക. ഇവിടെ പ്രൈം മെമ്പറാകാനുള്ള ഒരു ഓപ്ഷൻ മെനുവിൽ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണിലേക്ക് ഒരു ഓറ്റിപി നമ്പർ വരുന്നതായിരിക്കും. ഇത് ആവിശ്യപ്പെടുന്ന സ്ഥലത്ത് നൽകിയതിന് ശേഷം പുതിയ പേജ് വരുന്നതിനായി കാത്തിരിക്കുക. പുതിയ പേജ് വരുമ്പോൾ ഇതിൽ ട്രൈ പ്രൈം ഫ്രീ, പ്രൈം ഇയർലി എന്ന രണ്ട് ഓപ്ഷനുകൾ കാണാം.
ഇതിൽ നിന്ന് ട്രൈ പ്രൈം ഫ്രീ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. പിന്നീട് രണ്ട് രൂപ പണം യുപിഐ വഴിയോ ബാങ്ക് കാർഡുകൾ വഴിയോ അടയ്ക്കാവുന്നതാണ്. ഇത്തരത്തിൽ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് വെറും രണ്ട് രൂപയ്ക്ക് പ്രൈം മെമ്പർഷിപ്പ് എടുക്കാവുന്നതാണ്. അതേ സമയം പ്രൈം ഇയർലി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം ഇങ്ങനെ ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് 1,499 രൂപ നഷ്ടപ്പെടുന്നതായിരിക്കും.
ഒരു വർഷത്തെ സേവനം ആയിരിക്കും ഇതിലൂടെ ലഭിക്കുന്നത്. അതേ സമയം 30 ദിവസത്തെ പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ 30 ദിവസം കഴിയുമ്പോൾ ഇത് ക്യാൻസൽ ചെയ്യാനും നിങ്ങൾ ഓർക്കേണ്ടതാണ്. ഇല്ലാത്ത പക്ഷം ഒരു വർഷത്തെ ഫീസ് എന്ന നിലയിൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് 1,499 രൂപ പിടിക്കാനും സാധ്യത ഉണ്ട്. അതേ സമയം ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തീരാനായി ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയായി ഉള്ളത്.
ഇനി ദിവസങ്ങൾ കാത്തിരുന്നാൽ മാത്രമാണ് ഇത്തരത്തിലുള്ള ഓഫർ ഇവന്റുകൾ പ്ലാറ്റ്ഫോമുകൾ നടത്തു. ആമസോണിന് പുറമെ ഫ്ലിപ്കാർട്ടും സമാനമായ ഓഫർ ഇവന്റ് നടത്തുണ്ട്. ബിഗ് ബില്യൺ ഡേ സെയിൽ എന്ന പേരിലാണ് ഫ്ലിപ്കാർട്ടിലെ ഓഫർ സെയിലുകൾ നടക്കുന്നത്. സ്മാർട്ട് ഫോണുകൾ, ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ, ഹെഡ്ഫോണുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങി നിരവധി സാധനങ്ങൾക്ക് മികച്ച ഓഫറാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








