Home
How to

ഇന്ന് മുതൽ ആമസോൺ പ്രൈം വീഡിയോ പരസ്യങ്ങൾ കൊണ്ട് നിറയും; പരസ്യങ്ങൾ വഴിവാക്കാനുള്ള ഒരേ ഒരു വഴി

രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉപയോ​ഗിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ആമസോൺ പ്രൈം വീഡിയോ. ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ആമസോൺ പ്രൈം വീഡിയോയ്ക്ക് ആയി ഉള്ളത്. നിരവധി ഭാഷകളിലായി ഒട്ടനവധി വെബ്സീരീസുകളും സിനിമകളും ടിവി പ്രോ​ഗ്രാമുകളും ഈ പ്ലാറ്റ്ഫോം ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

എന്നാൽ ആമസോൺ പ്രൈം വീഡിയോ ഉപയോക്താക്കളെ നിരാശപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇന്ന് മുതൽ (2024 ജനുവരി 29) ആമസോൺ പ്രൈം വീഡിയോ ഉപയോ​ഗിക്കുന്ന ഉപയോക്താക്കൾക്ക് പരസ്യങ്ങൾ കാണേണ്ടി വരും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ തന്നെ ഈ വാർത്ത ആമസോൺ പുറത്ത് വിട്ടിരുന്നെങ്കിലും ജനുവരി 29 മുതൽ ആയിരിക്കും ഇത് പ്രാവർത്തികമാകുക എന്നും ആമസോൺ അറിയിച്ചിരുന്നു.

ഇന്ന് മുതൽ ആമസോൺ പ്രൈം വീഡിയോ പരസ്യങ്ങൾ കൊണ്ട് നിറയും

MOST READ: ഫോണിന്റെ ഹാങ്ങ് പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാം; മികച്ച ബാറ്ററി ലൈഫ് ലഭിക്കാനും ഈ വിദ്യ ​ഗുണം ചെയ്യും

പരസ്യങ്ങൾ വഴി കൂടുതൽ വരുമാനം ഉണ്ടാക്കാം എന്ന പ്രതീക്ഷയിലാണ് ആമസോൺ പുതിയ നടപടിയ്ക്കായി നീങ്ങിയിരിക്കുന്നത്. 2005-ൽ പ്രവർത്തനം ആരംഭിച്ച ആമസോണിന് ലോകത്താകെമാനമായയി മില്യൺ കണക്കിന് ഉപയോക്താക്കൾ ആണ് ഉള്ളത്. ആമസോണിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുമ്പോൾ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഡെലിവറി വാ​ഗ്ദാനങ്ങളും മറ്റ് അധിക കിഴിവുകളും പ്രൈം ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. ആമസോണിന് ഏറ്റവും കൂടുതൽ ഉപയോക്താക്കൾക്ക് ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ആയതിനാൽ തന്നെ ആമസോൺ സ്വീകരിക്കുന്ന ഏത് നിലപാടും ഏറ്റവും കൂടുതൽ ബാധിക്കുന്നതും ഇന്ത്യയിലെ ഉപയോക്താക്കളെ ആണ്. ഇ കൊമേഴ്സ് വെബ്സൈറ്റ് എന്ന നിലയിലാണ് ആമസോൺ തങ്ങളുടെ പ്രവർത്തനം ആരംഭിച്ചത് പിന്നീട് ഒടിടി പോലുള്ള മേഖലകളിലും ആമസോൺ തങ്ങളുടെ പ്രവർത്തനം ദീർഘിപ്പിച്ചു. ഇപ്പോൾ പ്രൈം മെമ്പർഷിപ്പ് നൽകി ഉപയോക്താക്കൾക്ക് നിരവധി അധിക ബോണസും കമ്പനി നൽകുന്നുണ്ട്. പ്രൈം മെമ്പർഷിപ്പ് നിരവധി ​ഗുണഫലങ്ങളാണ് ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നത്.

ഇന്ന് മുതൽ ആമസോൺ പ്രൈം വീഡിയോ പരസ്യങ്ങൾ കൊണ്ട് നിറയും

MOST READ: സ്മാർട്ട് ആയി ബൈക്ക് ഓടിക്കാൻ സ്മാർട്ട് ഹെൽമെറ്റുകൾ; പാട്ട് കേൾക്കാനും അപകടം അറിയിക്കാനും സഹായിക്കും

അതേ സമയം വീഡിയോകൾക്കിടയിൽ പരസ്യങ്ങൾ നൽകുന്ന പദ്ധതി ഇന്ന് മുതൽ പല രാജ്യങ്ങളിലും നടപ്പിലാകും. ഇതിന്റെ ആദ്യ ഘട്ടത്തിൽ യു.എസ്, യു.കെ, ജർമ്മനി, കാനഡ എന്നീ രാജ്യങ്ങളിലാണ് നടപ്പിലാകുക. ഇതിന് ശേഷം രണ്ടാം ഘട്ടത്തിൽ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, മെക്സിക്കോ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഈ പദ്ധതി ആമസോൺ നടപ്പിലാക്കും. മിക്കവാറും ഈ വർഷത്തിന്റെ അവസാനത്തോട് കൂടി ആയിരിക്കും രണ്ടാം ഘട്ടം നടപ്പിലാക്കാൻ സാധ്യത.

എന്നാൽ ഇന്ത്യയിൽ എന്ന് മുതൽ ഈ പദ്ധതി നടപ്പിലാക്കും എന്ന കാര്യത്തെ കുറിച്ച് സ്ഥീതികരണം ഒന്നും വന്നിട്ടില്ല. എന്നിരുന്നാലും രണ്ടാം ഘട്ടത്തിൽ ഇന്ത്യയും ഉൾപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം പരസ്യങ്ങൾ ഒഴിവാക്കി ആമസോൺ പ്രൈം വീഡിയോ ആസ്വദിക്കാനുള്ള പദ്ധതിയും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാനുകളിൽ മാറ്റം ഒന്നും വരുത്തിയിട്ടില്ലെങ്കിലും പ്രതിമാസം 2.99 ഡോളർ ചിലവഴിച്ചാൽ പരസ്യങ്ങളുടെ സഹായമില്ലാതെ ഉപയോക്താക്കൾ ഒടിടി സേവനം ആസ്വദിക്കാൻ സാധിക്കുന്നതാണ്.

മറ്റ് രാജ്യങ്ങളിലെ വില എന്താണെന്ന് ആമസോൺ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും 2.99 ഡോളർ രൂപയിലേക്ക് മാറ്റുമ്പോൾ ഏകദേശം 250 രൂപയോളമാണ് വരുന്നത്. എന്നിരുന്നാലും ഇന്ത്യയിലെ സാഹചര്യം വെച്ച് ഈ വിലയിൽ നിന്ന് എന്തെങ്കിലും വ്യത്യാസം വരും എന്നും പ്രതീക്ഷിക്കുന്നുണ്ട്. പ്രൈം അം​ഗങ്ങൾക്ക് താത്പര്യം ഉണ്ടെങ്കിൽ ഈ പണം മുടക്കി പരസ്യരഹിത സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നതാണ്. പരസ്യങ്ങൾ ഇല്ലാതെ വീഡിയോ ആസ്വദിക്കാനുള്ള ഓപ്ഷൻ നേരത്തെ യൂട്യൂബും അവതരിപ്പിച്ചിരുന്നു.

ഇതിന്റെ ഭാ​ഗമായി ആഡ് ബ്ലോക്കുകൾ ഉപയോ​ഗിക്കുന്ന ഉപയോക്താക്കൾക്ക് ബഫർ ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് വീഡിയോകൾ മാത്രമെ ഇത്തരം ഉപയോക്താക്കൾക്ക് തടസമില്ലാതെ ആസ്വദിക്കാൻ സാധിക്കു. ഇതിന് ശേഷം വീഡിയോകൾക്കിടയിൽ പല തടസങ്ങളും സംഭവിക്കുന്നതായിരിക്കും. 129 രൂപ മുതലാണ് യൂട്യൂബിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ആരംഭിക്കുന്നത്. ഒരു മാസത്തെ സബ്സ്ക്രിപ്ഷൻ ചാർജ് ആണ് 129 രൂപ. 399 രൂപയ്ക്ക് മൂന്ന് മാസത്തെ പാക്കേജും യൂട്യൂബ് അവതരിപ്പിച്ചിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
At the same time, Amazon has also announced plans to enjoy Amazon Prime Video without ads. No changes have been made to the plans, but users will be able to enjoy the OTT service without the help of advertisements by spending $2.99 per month. Amazon has not announced what the price will be in other countries.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X