Home
How to

ഫോണിന്റെ ഹാങ്ങ് പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാം; മികച്ച ബാറ്ററി ലൈഫ് ലഭിക്കാനും ഈ വിദ്യ ​ഗുണം ചെയ്യും

ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന സ്മാർട്ട് ഫോണുകളാണ് ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളും മിഡ് ബഡ്ജറ്റ് ഫോണുകളും. ഇന്ത്യൻ വിപണിയിലെ ബഹുഭൂരിപക്ഷം ഉപയോക്താക്കളും സാധാരണക്കാർ ആണ് എന്നതാണ് ഇതിന്റെ കാരണം. പ്രധാനമായും 15,000 രൂപ മുതൽ 25,000 രൂപ വരെ വില വരുന്ന ഫോണുകളാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്.

ഈ ഫോണുകൾ വാങ്ങുന്ന സമയം മികച്ച പെർഫോമൻസ് ആയിരിക്കും കാഴ്ച വെയ്ക്കുന്നത്. എന്നാൽ വാങ്ങി അൽപം നാളുകൾ കഴിയുമ്പോൾ ഫോൺ ചെറിയ ചെറിയ പ്രശ്നങ്ങൾ കാണിച്ചു തുടങ്ങും. ഇതിൽ പ്രധാന പ്രശ്നമാണ് ഫോൺ ഹാങ്ങ് ആകുന്നതും ബാറ്ററി ചാർജ് നിൽക്കാതെ വരുന്നതും. ബഹുഭൂരിപക്ഷം വരുന്ന മിഡ് ബഡ്ജറ്റ് ഫോണുകളും ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളും ഈ പ്രശ്നം നേരിടുന്നുണ്ട്. എന്നാൽ സെറ്റിങ്ങ്സിൽ ചില മാറ്റങ്ങൾ വരുത്തി ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.

ഫോണിന്റെ ഹാങ്ങ് പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാം

MOST READ: ഗെയിമിങ്ങിലെ കേമനെ ഇന്ത്യയിൽ വിൽപനയ്ക്കെത്തിച്ച് എസ്യൂസ്; ROG ഫോൺ 8 സീരീസ് പ്രോ വിജയ് സെയിൽസിൽ ലിസ്റ്റ് ചെയ്തു

ഇത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം. നിങ്ങളുടെ ഫോൺ അമിതമായി ഹാങ്ങ് ആകുന്നു അല്ലെങ്കിൽ ബാറ്ററി ചാർജ് നിൽക്കുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ട് എങ്കിൽ ആദ്യം തന്നെ നിങ്ങൾ നിങ്ങളുടെ ഫോണിന്റെ സെറ്റിങ്ങ്സ് തുറക്കുക. ശേഷം സെറ്റിങ്ങ്സിന്റെ സർച്ച് ബാറിൽ ഡെവലപ്പർ ഓപ്ഷൻ (developer option) എന്ന് സർച്ച് ചെയ്യുക. ഇപ്പോൾ ഇതിന്റെ ചില ഓപ്ഷനുകൾ നിങ്ങളുടെ ഫോണിന്റെ സ്ക്രീനിൽ തെളിയുന്നതാണ്.

എന്നാൽ ചില ഫോണുകളിൽ ഈ ഡെവലപ്പർ ഓപ്ഷൻ എന്ന വിഭാ​ഗം പെട്ടെന്ന് കണ്ടെത്താൻ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങൾ വരുമ്പോൾ നിങ്ങൾ നിങ്ങളുടെ ഫോണിന്റെ ബ്വിൾഡ് നമ്പറിൽ ഏഴ് പ്രാവിശ്യം തുടർച്ചയായി ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഫോണിന്റെ ഡെവലപ്പർ ഓപ്ഷൻ എനബിൾ ആകുന്നതാണ്. ഡെവലപ്പർ ഓപ്ഷൻ സ്ക്രീനിൽ തെളിഞ്ഞാൽ പിന്നീട് സ്ക്രീൻ സ്ക്രോൾ ചെയ്ത് ഓപ്ഷനുകളുടെ താഴെ ഭാ​ഗത്തേയ്ക്ക് വരുക.

ഫോണിന്റെ ഹാങ്ങ് പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാം

MOST READ: ലോ ബഡ്ജറ്റിൽ വീണ്ടും 50എംപി ക്യാമറാ ഫോണുമായി ഇൻഫിനിക്സ്; സ്മാർട്ട് 8 പ്രോ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം

ഇതിൽ ആപ്പ്സ് എന്ന സെക്ഷൻ തിരഞ്ഞെടുക്കുക. ഇപ്പോൾ മറ്റ് നിരവധി ഓപ്ഷനുകളും സ്ക്രീനിൽ തെളിയുന്നതായിരിക്കും ഇതിൽ നിന്ന് ബാ​ഗ്രൗണ്ട് പ്രൊസസ് ലിമിറ്റ് എന്ന മറ്റൊരു ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും. ഈ ഓപ്ഷൻ നിങ്ങൾ തിരഞ്ഞെടുക്കുക. ഇപ്പോൾ നിങ്ങളുടെ ഫോണിലെ ബാ​ഗ്രൗണ്ട് പ്രൊസസ് ലിമിറ്റിന്റെ നിരവധി ഓപ്ഷനുകൾ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ഡിഫോൾട്ട് ആയി എപ്പോഴും കിടക്കുന്നത് സ്റ്റാന്റേർഡ് ലിമിറ്റ് എന്ന ഓപ്ഷൻ ആയിരിക്കും.

ഈ ഓപ്ഷൻ മാറ്റി നോ പ്രൊസസ് ലിമിറ്റ് എന്ന ഓപ്ഷൻ എനബിൾ ചെയ്യേണ്ടതാണ്. ഇത്തരത്തിൽ ചെയ്ത് കഴിഞ്ഞാൽ പിന്നീട് നിങ്ങളുടെ ഫോണിന്റെ ബാ​ഗ്രൗണ്ടിൽ റണ്ണായിക്കൊണ്ട് ഇരിക്കുന്ന ആപ്പുകൾ എല്ലാം ഓട്ടോമാറ്റിക്ക് ആയി തന്നെ ക്ലോസ് ആയി പോകുന്നതായിരിക്കും. അതായത് നിങ്ങൾ തത്സമയമായി പ്രവർത്തിക്കുന്ന ആപ്പ് മാത്രമെ ഫോണിൽ റൺ ആകു. ബാ​ഗ്രൗണ്ട് ആപ്പുകൾ എല്ലാം ഓട്ടോമാറ്റിക്ക് ആയി തന്നെ ക്ലോസ് ആയി പോകുന്നതായിരിക്കും.

ഇങ്ങനെ സംഭവിക്കുന്നതോടെ ഫോണിന്റെ റാം പരമാവധി ഫ്രീ ആകുന്നതാണ്. ഇതിന്റെ ഭാ​ഗമായി ഫോണിന്റെ ഹാങ്ങ് പ്രശ്നങ്ങൾ തടയാനാകും മാത്രമല്ല ഫോണിന്റെ ബാറ്ററി ലൈഫും നല്ലതുപോലെ തന്നെ ദീർഘിപ്പിക്കാൻ സാധിക്കും. ബാ​ഗ്രൗണ്ടിൽ ആപ്പുകൾ പ്രവർത്തിക്കുമ്പോൾ ഈ ആപ്പിന് പ്രവർത്തിക്കാനുള്ള ബാറ്ററി ചാർജും ഇന്റർനെറ്റ് ഡാറ്റയും എല്ലാം ചിലവാകുന്നതാണ്. എന്നാൽ നോ പ്രൊസസ് ലിമിറ്റ് എന്ന ഓപ്ഷൻ എനബിൾ ചെയ്യുന്നതോടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.

ഇത്തരത്തിൽ സെറ്റിങ്ങ്സിൽ ചെറിയ മാറ്റം വരുത്തുന്നതോടെ ഫോണിന്റെ ഹാങ്ങ് പ്രശ്നങ്ങളും ബാറ്ററി ചാർജ് പെട്ടെന്ന് തീരുന്ന പ്രശ്നവും എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിലവിൽ ഭൂരിഭാ​ഗം ഇന്ത്യൻ സാമാർട്ട് ഫോൺ ഉപയോക്താക്കളും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവരാണ്. ഫോണിന്റെ ബാറ്ററി ലൈഫ് ദീർഘിപ്പിക്കാനായി ബ്രൈറ്റ്സന് കുറച്ച് ഉപയോ​ഗിക്കുക, മികച്ച ചാർജർ ഉപയോ​ഗിക്കുന്ന എന്നീ വിദ്യകളും പരീക്ഷിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
By making a small change in the settings like this, it is possible to easily change the hang problems of the phone and the problem of the battery draining quickly. Currently, most Indian smartphone users are facing this kind of problem. To extend the phone's battery life, you can also try using less brightness and a better charger.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X