Home
How to

നിങ്ങളൊരു സാംസങ് ഉപയോക്താവ് ആണോ? ഫോണിൽ രണ്ട് ദിവസം വരെ ചാർജ് നിൽക്കുന്ന ഒരുവിദ്യ പരിചയപ്പെടാം

സ്മാർട്ട് ഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഫോണിന്റെ ചാർജുമായി ബന്ധപ്പെട്ട പ്രശ്നം. ഒരു ദിവസം തന്നെ പല പ്രാവശ്യം ഫോൺ ചാർജ് ചെയ്യേണ്ട അവസ്ഥ പല ഉപയോക്താക്കൾക്കും ഉണ്ടായിട്ടുണ്ട്. രണ്ട് മൂന്ന് ദിവസത്തേക്ക് ചാർജ് ചെയ്യാൻ സാധിക്കാത്ത അവസരം ആണെങ്കിൽ പിന്നെ ഈ ദിവസങ്ങളിൽ ഫോൺ ഉപയോ​ഗിക്കാൻ പോലും പറ്റാത്ത രീതിയിൽ സ്വിച്ച് ഓഫ് ആയിട്ടുണ്ടാകും.

എന്നാൽ‌ ഒരു സാംസങ്ങ് ഉപയോക്താവിന് ഈ പ്രശ്നത്തെ എളുപ്പത്തിൽ നേരിടാവുന്നതാണ്. ചില വിദ്യകൾ വഴി നിങ്ങളുടെ സാംസങ് ഫോണിലെ ബാറ്ററി ചാർജ് രണ്ട് ദിവസം വരെ ദീർഘിപ്പിക്കാൻ സാധിക്കുന്നതായിരിക്കും. ഫോണിന്റെ സെറ്റിം​ഗ്സിൽ കുറച്ച് മാറ്റങ്ങൾ വരുത്തായാണ് ഇത്തരത്തിൽ ബാറ്ററി ചാർജ് സുരക്ഷിതമാക്കുന്നത്. ഇലക്‌ട്രോവേൾഡ് എന്ന ടിക്‌ടോക്ക് ഉപയോക്താവ് പങ്കുവെച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ സൺ എന്ന മാധ്യമമാണ് ഈ ബാറ്ററി ഹാക്ക് വിദ്യ പുറത്ത് വിട്ടിരിക്കുന്നത്.

ഫോണിൽ രണ്ട് ദിവസം വരെ ചാർജ് നിൽക്കുന്ന ഒരുവിദ്യ പരിചയപ്പെടാം

MOST READ: പിരിച്ചുവിട്ടവരോട് കട്ട കലിപ്പ്! സാം ഓപ്പൺഎഐയിലേക്ക് തിരിച്ചുവരില്ല, എംമെറ്റ് ഷിയർ പുതിയ സിഇഒ

ഇലക്‌ട്രോവേൾഡിന്റെ ഈ വീഡിയോയ്ക്ക് താഴെ നിരവധി സാംസങ് ഉപയോക്താക്കൾ ഈ ബാറ്ററി ഹാക്ക് വിദ്യ ഫലിക്കുന്നുണ്ട് എന്ന തരത്തിൽ കമന്റുകളും രേഖപ്പെടുത്തിയിരുന്നു. എങ്ങനെയാണ് ഇത്തരത്തിൽ സാംസങ് ഫോണിൽ കൂടുതൽ സമയം ബാറ്ററി ചാർജ് നിൽക്കുന്നത് എന്ന് വിശദമായി പരിശോധിക്കാം. ഇതിനായി ആദ്യം നിങ്ങളുടെ സാംസങ് ഫോണിലെ സ്ക്രീനിന് മുകളിൽ നിന്ന് താഴെയ്ക്ക് സ്വൈപ് ചെയ്യുമ്പോൾ പ്രത്യക്ഷപ്പെടുന്ന മെനു ബാറിൽ എത്തുക. ഇവിടെ പവർസേവിങ് എന്ന ഓപ്ഷൻ കാണാവുന്നതാണ്.

നിങ്ങളുടെ ഫോണിൽ മുകളിൽ നിന്ന് വരുന്ന മെനു ബാറിൽ ഈ ബട്ടൺ ഇല്ലെങ്കിൽ സെറ്റിം​ഗ്സിൽ നിന്നും പവർസേവിങ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കേണ്ടതാണ്. ഭൂരിഭാ​ഗം സാംസങ് ഫോണിലും മുകളിലെ മെനു ബാറിൽ ഈ ഓപ്ഷൻ നൽയിട്ടുണ്ടാകും. ഈ ബട്ടണിൽ ദീർഘ സമയം ടച്ച് ചെയ്തിരുന്നാൽ ഫോണിലെ ബാറ്ററി ചാർജ് സേവ് ചെയ്യാനായുള്ള നിരവധി ഓപ്ഷനുകൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതായിരിക്കും.

ഫോണിൽ രണ്ട് ദിവസം വരെ ചാർജ് നിൽക്കുന്ന ഒരുവിദ്യ പരിചയപ്പെടാം

MOST READ: കുടുംബത്തിനായി ടെലിക്കോം പ്ലാൻ തിരയുന്നവർക്ക് വിഐ ആണ് ബെസ്റ്റ്! അ‌തിശയിപ്പിക്കുന്ന 3 പ്ലാനുകൾ

ഇതിൽ നിങ്ങളുടെ ഫോണിന്റെ സിപിയു പെർഫോമൻസ് കുറയ്ക്കാനുള്ള ഓപ്ഷൻ കാണാം. ഇത് 70 ശതമാനം ആക്കി കുറയ്ക്കുക. ഇത്തരത്തിൽ ചെയ്യുമ്പോൾ തന്നെ വലിയ രീതിയിൽ ബാറ്ററിയുടെ ചാർജ് നിങ്ങൾക്ക് സേവ് ചെയ്യാൻ സാധിക്കുന്നതായിരിക്കും. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ഫോണിന്റെ സ്പീഡ് കുറയും എന്ന കാര്യം നിങ്ങൾ ഓർക്കേണ്ടതാണ്. ശേഷം നിങ്ങളുടെ ഫോണിന്റെ ബ്രൈറ്റ്നസ് 10 ശതമാനമായും കുറയ്ക്കുക. ഇതിലൂടെയും നിങ്ങൾക്ക് ചാർജ് സേവ് ചെയ്യാം.

ശേഷം ലിമിറ്റ് ആപ്പുകളും ഹോം സ്‌ക്രീനും നിങ്ങൾ ഓണാക്കുക. അവസാനമായി പവർ സേവിങ് ടോഗിൾ കൂടി ഓൺ ആക്കുക. ഇത്തരത്തിൽ ചെയ്താൽ സാധാരണയായി ഒരു ദിവസം ലഭിക്കുന്ന ബാറ്ററി ലൈഫ് ഉപയോക്താക്കൾക്ക് രണ്ട് ദിവസം വരെയാക്കി നീട്ടാൻ സാധിക്കുനന്താണ്. എന്നിരുന്നാലും നിങ്ങളുടെ ഫോൺ ഉപയോ​ഗത്തെ ആശ്രയിച്ചിരിക്കും ഫോണിന്റെ ബാറ്ററി ലൈഫും. ചാർജ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് നിങ്ങൾ എങ്കിൽ അനാവശ്യമായ ഫോൺ ഉപയോ​ഗം കുറയ്ക്കുന്നതായിരിക്കും നല്ലത്.

ദീർഘ ദൂര യാത്രകൾ ചെയ്യുന്നവർക്കും മറ്റ് ആവിശ്യങ്ങൾക്കായി തിരക്കിലായവർക്കും ഏറെ ​ഗുണം ചെയ്യുന്ന വിദ്യകളിൽ ഒന്നാണിത്. എന്നാൽ ചാർജ് ചെയ്യാൻ സൗകര്യം ഉള്ളപ്പോൾ ഈ വിദ്യ പരീക്ഷിക്കുന്നത് ചിലപ്പോൾ ബുദ്ധിമുട്ട് ആയി തോന്നിയേക്കാം. കാരണം ഇങ്ങനെ ചെയ്യുമ്പോൾ ഫോണിന്റെ ഡിസ്പ്ലേ വെളിച്ചം കുറവായിരിക്കും മാത്രമല്ല ഫോൺ സ്പീഡ് കുറയുകയും ചെയ്യും. ആയതിനാൽ പതിവായി ഈ വിദ്യ പരീക്ഷിക്കുന്നത് ഉപഭോക്ത അനുഭവം കുറയ്ക്കാൻ കാരണമായേക്കാം.

അതേ സമയം ബാറ്ററിയുടെ ആരോ​ഗ്യം സംരക്ഷിക്കാൻ ചില വഴികളും ഉണ്ട്. ഇതിൽ ഒന്നാണ് നിങ്ങളുടെ ഫോൺ ഒരിക്കലും 100 ശതമാനം ചാർജ് ചെയ്യരുത് എന്നത്. 75 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിൽ ചാർജ് ഉള്ളപ്പോൾ ചാർജർ അൺപ്ല​ഗ് ചെയ്യുന്നതായിരിക്കും ബാറ്ററിയ്ക്ക് നല്ലത്. അതുപോലെ തന്നെ ഫോണിന്റെ ചാർജ് 20 ശതമാനത്തിൽ താഴെ പോകാനും നിങ്ങൾ അനുവദിക്കാതെ ഇരിക്കുക. ഇതുപോലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബാറ്ററിയുടെ ആരോ​ഗ്യം മെച്ചപ്പെടുത്താവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Some techniques can extend the battery life of your Samsung phone for up to two days. By making a few changes in the settings of the phone, the battery charge is secured. Let's check in detail how the battery charge lasts longer on Samsung phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X