Home
How to

ഫ്രിഡ്ജ് അമിത വണ്ണത്തിന് കാരണമാകുന്നു; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ മാത്രം

ഇന്നത്തെ കാലത്ത് എല്ലാ വീട്ടിലും ഉണ്ടായിരിക്കുന്ന ഒരു പ്രധാന ഇലക്ട്രോണിക് ഉപകരണമാണ് റഫ്രിഡ്ജറേറ്ററുകൾ. ഭക്ഷണ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനാണ് ഇവ പ്രധാനമായും ഉപയോ​ഗിക്കുന്നത്. സാധാരണയായി വെളിയിൽ സൂക്ഷിക്കുന്നതിലും കൂടുതൽ നാൾ ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാൻ റഫ്രിഡ്ജറേറ്ററുകൾ നമ്മളെ സഹായിക്കുന്നതാണ്. എന്നാൽ ​ഗുണങ്ങൾ മാത്രമല്ല ചില ദോഷങ്ങളും ഇത്തരത്തിൽ ഫ്രിഡ്ജിന്റെ ഉപയോ​ഗം മൂലം ഉണ്ടായേക്കാം.

ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഇതിൽ ഒന്നാണ് അമിത വണ്ണം ഉണ്ടാകാൻ ഫ്രിഡ്ജ് കാരണമാകും എന്നത്. അതേ ഫ്രിഡ്ജിന്റെ അമിതമായ ഉപയോ​ഗം ഒരുപക്ഷെ നിങ്ങളെ അമിത വണ്ണത്തിലേക്ക് നയിച്ചേക്കും എന്നാണ് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഭക്ഷണ ശീലങ്ങൾ, ശാരീരിക പ്രവർത്തനങ്ങൾ, ജനിതകശാസ്ത്രം, ജീവിതശൈലി എന്നിവയുൾപ്പെടെ നിരവധി കാരണങ്ങൾമൂലവും അമിത വണ്ണം ഉണ്ടാകാൻ സാധ്യത ഉണ്ട്.

ഫ്രിഡ്ജ് അമിത വണ്ണത്തിന് കാരണമാകുന്നു; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ മാത്രം

MOST READ: ഇന്ത്യയുടെ 'സ്വന്തം' കൽപ്പന ചൗളയെ തേടി ഇസ്രോ! ഗഗൻയാൻ ദൗത്യത്തിൽ ഭാഗമാകുന്ന ആ ധീരവനിത ആര്?

ഇന്ന് രാജ്യത്തെ ജനങ്ങളിൽ ഭൂരിഭാ​ഗം ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നുകൂടിയാണ് അമിതവണ്ണം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) കണക്കനുസരിച്ച്, 2019-ൽ 135 ദശലക്ഷത്തിലധികം അമിതവണ്ണം ഉള്ളവർ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ജീവിത ശൈലിയിലെ മാറ്റം, ഫാസ്റ്റ് ഫുഡുകളുടെ കടന്നു കയറ്റം എന്നിവയും അമിത വണ്ണം പെരുകാൻ കാരണമായിട്ടുണ്ട്. എന്നാൽ ഫ്രിഡ്ജ് എങ്ങനെ നമ്മുടെ ആരോ​ഗ്യത്തിൽ ഇടപെടുന്നു എന്ന് പരിശോധിക്കാം.

വീടുകളിൽ ഫ്രിഡ്ജുകൾ എത്തിയതോടെ ഭക്ഷണം കൂടുതലായി സംഭരിക്കാൻ തുടങ്ങി. സംസ്‌കരിച്ച ഭക്ഷണങ്ങൾ കൂടുതൽ നേരം സൂക്ഷിക്കാൻ ഫ്രിഡ്ജുകളുടെ സഹായം തേടിത്തുടങ്ങി. ഇത് ജനങ്ങൾക്കിടയിൽ സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപഭോഗം വർദ്ധിപ്പിക്കാൻ കാരണമായി. ഇങ്ങനെ കലോറി ഉപയോ​ഗം വർധിച്ചു. മാത്രമല്ല ഫ്രിഡ്ജിൽ അധിക നേരം സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ‌ക്ക് പോഷകമൂല്യം കുറയും എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ നോർമ്മൽ രീതിയിലുള്ള ഫ്രിഡ്ജിന്റെ ഉപയോ​ഗം മനുഷ്യന് വലിയ ദോഷം ചെയ്യുന്നില്ല.

ഫ്രിഡ്ജ് അമിത വണ്ണത്തിന് കാരണമാകുന്നു; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ മാത്രം

MOST READ: ഐഫോൺ 15 പുറത്തിറക്കിയിട്ടും രക്ഷയില്ല; സാംസങ്ങിനെ തൊടാനാകാതെ ആപ്പിൾ, വിപണിയിൽ വൻ മുന്നേറ്റം

അമിതമായിട്ടുള്ള ഉപയോ​ഗം മാത്രമാണ് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. റഫ്രിഡ്ജറേറ്ററുകൾ കണ്ടുപിടിക്കുന്നതിന് മുമ്പ് ആളുകൾ വാങ്ങിയിരുന്ന ഭക്ഷണം കഴിക്കുകയും ബാക്കി വരുന്ന ഭക്ഷണം മറ്റെന്തെങ്കിലും ചെയ്യുകയുമാണ് ചെയ്തിരുന്നത്. എന്നാൽ റഫ്രിഡ്ജറേറ്ററുകൾ എത്തിയതോടെ ഭക്ഷണം ബാക്കി വരുന്നത് സൂക്ഷിക്കാൻ തുടങ്ങി. പിന്നെ അൽപ സമയത്തിന് ശേഷം ഇവ ചൂടാക്കി വീണ്ടും കഴിക്കുന്നു. ഇത്തരത്തിൽ മനുഷ്യൻ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വർധിച്ചു. ഇതിന് ഫലമായി ആണ് അമിതവണ്ണവും ഉണ്ടാകുന്നത്.

വലിയ രീതിയിൽ ഉള്ള ആരോ​ഗ്യ പ്രശ്നം ആയിരിക്കും ഇത്തരത്തിൽ അമിത വണ്ണം മൂലം ഉണ്ടാകുക. ഒരു പക്ഷെ മരണത്തിന് വരെ കാരണമായേക്കാവുന്ന പ്രശ്നങ്ങൾ വരെ അമിത വണ്ണം മൂലം ഉണ്ടാകാൻ സാധ്യത ഉണ്ട്. എപ്പോഴും നിങ്ങളുടെ പൊക്കത്തിന് അനുസരിച്ച് ഉള്ള തൂക്കം നിലനിർത്താൻ ആണ് ശ്രമിക്കേണ്ടത്. ആയതിനാൽ റഫ്രിജറേറ്ററുകളുടെ ഉപയോ​ഗം നിയന്ത്രിക്കുന്നത് ആയിരിക്കും നിങ്ങളുടെ ആരോ​ഗ്യത്തിന് നല്ലത്. അമിത വണ്ണമുള്ളവർ സ്ഥിരമായി വ്യായമം ചെയ്യാനും ശ്രമിക്കേണ്ടതുണ്ട്.

ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന അമിത വണ്ണത്തിന്റെ പ്രശ്നം അടിയന്തിര ശ്രദ്ധ അർഹിക്കുന്നുണ്ട്. റഫ്രിഡ്ജറേറ്ററുകൾ നമ്മുടെ ജീവിതത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും അവ വിവേകത്തോടെ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണ ശീലങ്ങൾ മാറ്റാൻ ശ്രമിക്കുക. ഫാസ്റ്റ് ഫുഡുകൾ, ജങ്ക് ഫുഡുകൾ എല്ലാം ഉപേക്ഷിച്ച് വീട്ടിലെ ഭക്ഷണം സ്ഥിരമാക്കാൻ ശ്രമിക്കുക. അതും മിതമായ അളവിൽ മാത്രം കഴിക്കുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ആരോ​ഗ്യം സംരക്ഷിക്കാൻ സഹായിക്കും.

എല്ലാ കാര്യങ്ങളും അമിതമാകുമ്പോൾ മാത്രമാണ് പ്രശ്നങ്ങൾ ഉണ്ടാകുക എന്ന കാര്യം നിങ്ങളുടെ ശ്രദ്ധയിൽ ഉണ്ടാകണം. മിതമായി ഉപയോ​ഗിച്ചാൽ എല്ലാ ഉപകരണങ്ങൾ പോലെയും വളരെ ഉപകാരപ്രദമാണ് റഫ്രിജറേറ്ററുകൾ. അമിതമാകുമ്പോൾ ആണ് എന്ത് കാര്യവും അപകടത്തിലേക്ക് എത്തുന്നത്. ആയതിനാൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ മനസിലാക്കിയതിന് ശേഷം മാത്രം റഫ്രിഡ്ജറേറ്ററുകൾ വിവേകത്തോടെ ഉപയോ​ഗിക്കുക.

More from GizBot

Best Mobiles in India

English summary
Obesity is one of the major problems faced by most people in the country today. According to the Indian Council of Medical Research (ICMR), there will be more than 135 million obese people in 2019. Changes in lifestyle and the influx of fast foods have also contributed to obesity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X