Home
How to

അമിത വേ​ഗത്തിനുള്ള പെറ്റികളിൽ നിന്ന് ഇനി രക്ഷപെടാം; ​ഗൂ​ഗിൾ മാപ്പിന്റെ ഈ ഫീച്ചർ നിങ്ങളെ സഹായിക്കും

രാജ്യത്ത് ഏറ്റവും കൂടുതൽ റോഡ് നിയമങ്ങൾ കർശനമാക്കിയിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് നമ്മുടെ കേരളം. സംസ്ഥാനത്ത് ആകട്ടെ ഭൂരിപക്ഷം ആളുകൾക്കും സ്വന്തമായി വാഹനം ഉണ്ട്. ആയതിനാൽ തന്നെ നമ്മുടെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും ഇവിടെ ശക്തമാണ്. നിയമലംഘനങ്ങൾക്ക് വലിയ രീതീയിലുള്ള പിഴകളാണ് കേരളത്തിൽ ഈടാക്കുന്നത്.

നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇവ നടപ്പിലാക്കുന്നത് എങ്കിലും ഭൂരിപക്ഷം ആളുകളും ഇത്തരം കർശനമായ നിയമങ്ങൾ ആവിശ്യമില്ല എന്ന് വാദിക്കുന്നവരാണ്. നാഷണൽ ഹൈവേകളിലും മറ്റ് നല്ല റോഡുകളിലും ഉപയോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അമിത വേ​ഗത എന്നത്. ഇത് കാരണം നിരവധി ചലാനും ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഇത്തരം അമിത വേ​ഗത കാരണം വരുന്ന ചലാനുകൾ ഒഴിവാക്കാൻ‌ ​ഗൂ​ഗിൾ മാപ്പ് ഉപയോക്താക്കളെ സഹായിക്കും എന്ന കാര്യം നിങ്ങൾക്ക് അറിയാമോ?

അമിത വേ​ഗത്തിനുള്ള പെറ്റികളിൽ നിന്ന് ഇനി രക്ഷപെടാം

MOST READ: ഈ ഫോണിന് 6,749 രൂപയോ? അതും 50എംപി മെയിൻ ക്യാമറയും, എഐ ലെൻസും ഉള്ളത്; ഇൻഫിനിക്സ് സ്മാർട്ട് 8 ഇന്ത്യയിലെത്തി

എങ്കിൽ സം​ഗതി സത്യമാണ് അമിത് വേ​ഗത കാരണം മോട്ടർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിൽ നിന്ന് ഉപയോക്താക്കൾക്ക് ലഭിക്കുന്ന ചലാൻ ഒഴിവാക്കാൻ ​ഗൂ​ഗിൾ മാപ്പ് ഉപയോക്താക്കളെ സഹായിക്കുന്നതാണ് ഇത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം. ഉപയോക്താക്കളുടെ സമീപത്തിലെ റോഡുകളിലെ തത്സമയ വേഗത പരിധി വിവരങ്ങൾ പ്രദർശിപ്പിക്കുന്ന തരത്തിലാണ് ഈ ഫീച്ചർ എത്തിയിരിക്കുന്നത്. രണ്ട് മാസങ്ങൾക്ക് മുമ്പ് തന്നെ ഈ ഫീച്ചർ എത്തിയെങ്കിലും പല ഉപയോക്താക്കൾക്കും ഇത് ഇപ്പോഴും അറിയില്ല.

ഏത് റോഡിൽ എത്ര കിലോമീറ്റർ വേ​ഗതയിൽ പോകണം എന്ന് ഈ ഫീച്ചർ ഉപയോക്താക്കൾക്ക് നിർദേശം നൽകുന്നതായിരിക്കും. ഉദാഹരണത്തിന് പോക്കറ്റ് റോഡിൽ നിന്ന് ഹൈവേയിൽ പ്രവേശിക്കുമ്പോൾ വേ​ഗത പരമായ കാര്യങ്ങളെക്കുറിച്ച് മാപ്പ് നിങ്ങൾക്ക് അപ്ഡേറ്റ് നൽകുന്നതായിരിക്കും. ഇത് അനുസരിച്ച് വാഹനത്തിന്റെ വേ​ഗത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാൻ സാധിക്കും. എന്നാൽ കാലാവസ്ഥ പ്രതികൂലം ആകുന്ന സാഹചര്യങ്ങളിൽ ഈ ഫീച്ചർ വേണ്ട രീതീയിൽ പ്രവർത്തിക്കില്ല എന്ന തരത്തിലുള്ള ആരോപണവും ഉയർന്നു കേൾക്കുന്നുണ്ട്.

അമിത വേ​ഗത്തിനുള്ള പെറ്റികളിൽ നിന്ന് ഇനി രക്ഷപെടാം

MOST READ: ഐഫോൺ 15, 14, 13 എന്നിവയ്ക്ക് കിടിലം ഓഫറുമായി ഫ്ലിപ്പ്കാർട്ട്, എക്സ്ചേഞ്ചിലൂടെ പകുതി വില

സ്പീഡോമീറ്റർ എന്നാണ് ഈ ഫീച്ചറിന് ​ഗൂ​ഗിൾ മാപ്പ് നൽകിയിരിക്കുന്ന പേര്. എങ്ങനെയാണ് ​ഗൂ​ഗിൾ മാപ്പിൽ സ്പീഡോമീറ്റർ ആക്ടിവേറ്റ് ചെയ്യുന്നത് എന്ന് പരിശോധിക്കാം. ഇതിനായി ആ​ദ്യം നിങ്ങൾ നിങ്ങളുടെ ഫോണിലെ ​ഗൂ​ഗിൾ മാപ്പിന്റെ ആപ്പ് ഓപ്പൺ ചെയ്യുക. ശേഷം ഈ ആപ്പിന്റെ സെറ്റിങ്സിൽ എത്തുക. ആപ്പിന്റെ മുകൾ ഭാ​ഗത് വലതു മൂലയിലുള്ള ഐക്കണിൽ ക്ലിക്ക് ചെയ്താൽ സെറ്റിങ്സിൽ എത്താൻ സാധിക്കുന്നതായിരിക്കും.

ഇതിൽ നാവി​ഗേറ്റ് സെറ്റിങ്സ് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും. ഇതിൽ ഡ്രൈവിങ് ഓപ്ഷൻ എന്ന മറ്റൊരു ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും. ഇതിൽ ഉപയോക്താക്കളുടെ ​ഡ്രൈവിങ് താത്പര്യങ്ങൾ അനുസരിച്ചുള്ള വിവധ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ സാധിക്കുന്നതായിരിക്കും. ഈ വിവരങ്ങൾ നൽകി കഴിഞ്ഞാൽ സ്പീഡോ മീറ്റർ ആക്ടിവേറ്റ് ചെയ്യാനുള്ള ഓപ്ഷനും നിങ്ങൾക്ക് കാണാൻ സാധിക്കുന്നതായിരിക്കും. ഈ ഓപ്ഷൻ ഓൺ ആക്കുക.

ഇത്തരത്തിൽ ഈ ഓപ്ഷൻ പ്രവർത്തനക്ഷമമാക്കിയാൽ പിന്നീട് നിങ്ങളുടെ ഡ്രൈവിങ് സ്പീഡിനെക്കുറിച്ച് ആപ്പ് നിങ്ങൾക്ക് അറിയിപ്പുകൾ നൽകുന്നതായിരിക്കും. ​ജിപിഎസ് വഴി നിങ്ങൾക്ക് നിങ്ങളുടെ വേ​ഗത അറിയാൻ സാധിക്കും. മാത്രമല്ല സ്ക്രീനിൽ കാണുന്ന നിറങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾ സുരക്ഷിതമായി ആണോ വാഹനം ഓടിക്കുന്നത് എന്നും അറിയാൻ സാധിക്കുന്നതാണ്. നിങ്ങളുടെ വാഹനത്തിന്റെ സ്പീഡ് അനുവദിച്ച വേ​ഗതയിലും കൂടുതൽ ആണെങ്കിൽ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ​ഗൂ​ഗിൾ മാപ്പ് നൽകുന്നതായിരിക്കും.

എഐ ഫീച്ചറുകളുടെ സഹായത്താലാണ് സ്പീഡോമീറ്റർ പ്രവർത്തിക്കുന്നത് എന്നാണ് ​ഗൂ​ഗിൾ അറിയിച്ചിരിക്കുന്നത്. പുതിയ ഫീച്ചർ സുരക്ഷിതമായി വാഹനമോടിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നവയായിരിക്കും. ഇതുവഴി അമിത വേ​ഗത്തിന് ലഭിക്കുന്ന ചലാനുകൾ ഒഴിവാക്കാനും സാധിക്കുന്നതാണ്. നിങ്ങൾ ​ഗൂ​ഗിൾ മാപ്പിൽ സ്പീഡോമീറ്റർ ആക്ടിവേറ്റ് ചെയ്തിട്ടില്ലെങ്കിൽ എത്രയും വേ​ഗം ചെയ്യേണ്ടതാണ്. ആപ്പ് അപ്ഡേറ്റ് ചെയ്തതിന് ശേഷം ഈ ഓപ്ഷൻ ആക്ടീവ് ചെയ്യുന്നതായിരിക്കും കൂടുതൽ ​ഗുണകരം.

Best Mobiles in India

English summary
This feature will tell the users how many kilometers to go on which road. For example, when entering a highway from a pocket road, the map will give you updates about the speed. According to this, the speed of the vehicle can be increased or decreased.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X