ഈ ഫോണിന് 6,749 രൂപയോ? അതും 50എംപി മെയിൻ ക്യാമറയും, എഐ ലെൻസും ഉള്ളത്; ഇൻഫിനിക്സ് സ്മാർട്ട് 8 ഇന്ത്യയിലെത്തി
ഇന്ത്യൻ വിപണിയിൽ പുതിയ ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോൺ അവതരിപ്പിച്ച് പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതക്കളായ ഇൻഫിനിക്സ്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തങ്ങളുടെ പുതിയ ഫോണായ ഇൻഫിനിക്സ് സ്മാർട്ട് 8 കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. പ്രധാനമായും സാധാരണക്കാരായ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കമ്പനി ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.
7,499 രൂപ മാത്രമാണ് ഈ ഫോണിന്റെ വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 6,749 രൂപയ്ക്ക് ഇപ്പോൾ ഈ ഫോൺ വാങ്ങാൻ സാധിക്കുന്നതാണ്. ഈ വിലയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച സ്മാർട്ട് ഫോണുകളുടെ ഗണത്തിൽ ഇൻഫിനിക്സ് സ്മാർട്ട് 8നെ ചേർക്കാവുന്നതാണ്. വില നിസാരമാണെങ്കിലും ഈ ഫോണിന്റെ ഫീച്ചറുകൾ അത്ര നിസാരമായി കാണരുത്. 50 എംപി മെയിൻ സെൻസറുമായിട്ടാണ് ഈ ഫോൺ ഇന്ത്യയിൽ എത്തിയിരിക്കുന്നത്.

MOST READ: ഐഫോൺ 15, 14, 13 എന്നിവയ്ക്ക് കിടിലം ഓഫറുമായി ഫ്ലിപ്പ്കാർട്ട്, എക്സ്ചേഞ്ചിലൂടെ പകുതി വില
മാത്രമല്ല 8 എംപിയുടെ സെൽഫി ക്യാമറയും ഈ ഫോണിനുണ്ട്. ഫ്രണ്ടിൽ എൽഇഡി ഫ്ലാഷ് ലൈറ്റും. ഈ ഫീച്ചറുകളോടെ ഈ സെഗ്മെന്റിൽ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് ഫോണാണ് ഇൻഫിനിക്സ് സ്മാർട്ട് 8. ഫോണിന്റെ സൈഡിലായി ഫിംഗർ പ്രിന്റ് സെൻസർ ഉള്ള ആദ്യത്തെ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണും ഇതുതന്നെയാണ്. റെയിൻബോ ബ്ലൂ, ഷൈനി ഗോൾഡ്, ടിമ്പർ ബ്ലാക്ക്, ഗാലക്സി വൈറ്റ് എന്നീ നിറങ്ങളിലാണ് ഈ ഫോൺ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഫോണിന്റെ കൂടുതൽ സവിശേഷതകൾ പരിശോധിക്കാം. 1612 x 720 പിക്സലുകളുള്ള 6.6 ഇഞ്ച് വലുപ്പമുള്ള IPS LCD ഡിസ്പ്ലേയാണ് ഈ ഫോണിനായി ഇൻഫിനിക്സ് നൽകിയിരിക്കുന്നത്. ഇതിന് 90 ഹേർട്സ് റീഫ്രഷ് റെയ്റ്റും അവകാശപ്പെടാനുണ്ട്. 500 നിറ്റ് പീക്ക് തെളിച്ചവും ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. ഡിസ്പ്ലേയുടെ മുകളിലുള്ള പഞ്ച് ഹോളിലാണ് സെൽഫി ക്യാമറ ഇടം പിടിച്ചിരിക്കുന്നത്. മാത്രമല്ല വിവധ നോട്ടിഫിക്കേഷനുകൾ കാണാനുള്ള സൗകര്യവും ഇവിടെ ഇൻഫിനിക്സ് നൽകിയിട്ടുണ്ട്.

4GB LPDDR4x റാമും 64GB സ്റ്റോറേജുമുള്ള മീഡിയടെക് ഹീലിയോ G36 പ്രോസസറാണ് ഫോണിൻറെ കരുത്ത്. ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ നേരത്തെ സൂചിപ്പിച്ചതുപോലെ 50 എംപിയാണ് ഇതിന്റെ മെയിൻ സെൻസർ. ഭംഗിയുള്ള ചിത്രങ്ങൾ പകർത്താനായി പ്രത്യേകം പോട്രെറ്റ് മോഡ് ഇതിന്റെ ക്യാമറ ഫീച്ചറുകളിൽ ഒന്നാണ്. ഇതിന് പുറമെ എഐ ലെൻസും ഫോണിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ക്യാമറകൾക്ക് കൂടെ എൽഇഡി ഫ്ലാഷ്ലൈറ്റും ഇൻഫിനിക്സ് നൽകിയിരിക്കുന്നു.
ഫ്ലാഷ് ലൈറ്റോടോ കൂടിയ 8 എംപി ഫ്രണ്ട് ക്യാമറും ഫോണിലുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെയാക്കി വികസിപ്പിക്കാനും സാധിക്കുന്നതാണ്. 10W ചാർജിംഗുള്ള 5,000mAh ബാറ്ററിയാണ് സ്മാർട്ട് 8നായി ഇൻഫിനിക്സ് ഒരുക്കിയിരിക്കുന്നത്. ഹാൻഡ്സെറ്റിന്റെ കണക്ടിവിറ്റികൾ പരിശോധിക്കുമ്പോൾ Wi-Fi 5, GPS, ബ്ലൂടൂത്ത് v5.0, USB-C പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവ കാണാൻ സാധിക്കുന്നതാണ്.
8 ജിബി റാം 64 ജിബി സ്റ്റോറേജിൽ ആണ് ഈ ഫോൺ ഇന്ത്യയിൽ എത്തുന്നത്. ഇതിൽ 4 ജിബി ഫിസിക്കൽ റാമും 4 ജിബി വെർച്വൽ റാമും ആണ്. ആൻഡ്രോഡ് 13ൽ ആയിരിക്കും ഇൻഫിനിക്സ് സ്മാർട്ട് 8 പ്രവർത്തിക്കുന്നത്. ഫോൺ ലോഞ്ച് ചെയ്തെങ്കിലും എന്ന് മുതൽ വിൽപനയ്ക്ക് എത്തും എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ജനപ്രിയ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ഇൻഫിനിക്സ് സ്മാർട്ട് 8 ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ലോഞ്ച് ഓഫറായ 6,749 രൂപയ്ക്ക് ആണ് ഈ ഫോൺ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണക്കാരായ ഉപയോക്താക്കൾക്ക് മിഡ് റേഞ്ച് ഫോണുകളുടെ ഫീച്ചറുകൾ ഈ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണിലൂടെ ആസ്വദിക്കാവുന്നതാണ്. ഇൻഫിനിക്സ് ഇതിന് മുമ്പ് ഇന്ത്യയിൽ അവതരിപ്പിച്ച പല ഫോണുകളും ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ ആയിരുന്നു. ഇക്കൂട്ടത്തിലേക്ക് സ്മാർട്ട് 8 കൂടി ഇപ്പോൾ എത്തിയിരിക്കുകയാണ്.


Click it and Unblock the Notifications








