Home
News

ഐഫോൺ 15, 14, 13 എന്നിവയ്ക്ക് കിടിലം ഓഫറുമായി ഫ്ലിപ്പ്കാർട്ട്, എക്സ്ചേഞ്ചിലൂടെ പകുതി വില

ഫ്ലിപ്പ്കാർട്ട്, ആസമോൺ തുടങ്ങിയ ജനപ്രിയ ഇ കൊമേഴ്സ് വെബ്സൈറ്റുകളിൽ റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചുള്ള ഓഫർ വിൽപന നാളെ ആരംഭിക്കുകയാണ്. എന്നാൽ ഫ്ലിപ്കാർട്ട് പ്ലസ്, ആമസോൺ പ്രൈം ഉപയോക്താക്കൾക്ക് ഇന്ന് മുതൽ തന്നെ ഈ ഓഫർ സെയിലിൽ പങ്കെടുക്കാവുന്നതാണ്. സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ നിരവധി ഉത്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ഓഫർ സെയിലിൽ ഭൂരിഭാ​ഗം ഉപയോക്താക്കളും പരിശോധിക്കുന്നത് ഐഫോണുകളുടെ ഓഫറുകളാണ്. പൊതുവെ ഉയർന്ന വില നൽകേണ്ടി വരുന്ന ഐഫോണുകൾക്ക് മികച്ച ഓഫർ വാ​ഗ്ദാനം ചെയ്യുന്നതോടെ മിതമായ വിലയിൽ ഇവ സ്വന്തമാക്കുനുള്ള സൗകര്യം ഉപയോക്താക്കൾക്ക് ഉണ്ട്. ഫ്ലിപ്പ്കാർട്ടിന്റെ ഓഫർ വിൽപനയിൽ ഐഫോൺ 15, ഐഫോൺ 14, ഐഫോൺ 13 എന്നിവയ്ക്ക് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

ഐഫോൺ 15, 14, 13 എന്നിവയ്ക്ക് കിടിലം ഓഫറുമായി ഫ്ലിപ്പ്കാർട്ട്

MOST READ: ഭൂകമ്പത്തെ ചെറുക്കുന്ന മുംബൈയിലെ പുതിയ കടൽ പാലം; ഏഴോളം പുതിയ ടെക്നോളജിയിൽ നിർമ്മിച്ച അടൽ സേതു ബ്രിഡ്ജ്

ആദ്യം തന്നെ ഏറ്റവും പുതിയ ഐഫോണായ ഐഫോൺ 15ന്റെ ഓഫറകുൾ വിശദമാക്കാം. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് ഈ ഫോണുകൾ ആപ്പിൾ അവതരിപ്പിച്ചത്. ഐഫോൺ 15ന്റെ 128 ജിബി വേരിയന്റ് 79,900 രൂപയ്ക്കാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഫോണിന് ഇപ്പോൾ 8 ശതമാനം ഡിസ്കൗണ്ട് ആണ് ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് 72,999 രൂപയ്ക്ക് ഈ ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

എന്നാൽ തിരഞ്ഞെടുത്ത ഉപകരണങ്ങൾ എക്സ്ചേഞ്ച് ചെയ്യുന്നതോടെ ഐഫോൺ 15ന് പരമാവധി 57,990 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രല്ല എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ചോ ഇഎംഐ വഴിയോ നിങ്ങൾ ഈ ഫോൺ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ 3000 രൂപയുടെ അധിക ഡിസ്കൗണ്ടും നിങ്ങൾക്ക് നേടിയെടുക്കാവുന്നതാണ്. എച്ച്ഡിഎഫിസി ബാങ്കിന്റെ ഡെബിറ്റ് കാർഡ് ഉപയോ​ഗിച്ചാണ് നിങ്ങൾ ഐഫോൺ 15 സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നത് എങ്കിൽ അധിക കിഴിവ് 4000 രൂപ ആയിരിക്കും.

ഐഫോൺ 15, 14, 13 എന്നിവയ്ക്ക് കിടിലം ഓഫറുമായി ഫ്ലിപ്പ്കാർട്ട്

MOST READ: ആമസോണിൽ നാളെ മുതൽ ഓഫർ വിൽപന; ആപ്പിൾ, സാംസങ്, വൺപ്ലസ് എന്നീ കമ്പനികളുടെ മികച്ച ഓഫർ കണ്ടെത്താം

ഇനി ഐഫോൺ 14ന്റെ ഡിസ്കൗണ്ടുകൾ പരിശോധിക്കാം. 2022ൽ ആയിരുന്നു ഈ ഫോണുകൾ ആപ്പിൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ഫോണിന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 69,900 രൂപ ആയിരുന്നു ഇന്ത്യയിലെ വില. എന്നാൽ ഇപ്പോൾ 15 ശതമാനം ഡിസ്കൗണ്ടോടെ 58,999 രൂപയ്ക്കാണ് ഈ ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എക്ചേഞ്ച് ഓഫറിലൂടെ 54,990 രൂപയുടെ കിഴിവും ഉപയോക്താക്കൾക്ക് നേടിയെടുക്കാവുന്നതാണ്.

ഇതിന് പുറമെ ബാങ്ക് ഓഫ് ബറോഡ, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക് എന്നീ ബാങ്കുകളുടെ കാർഡുകൾ ഉപയോ​ഗിച്ചാണ് നിങ്ങൾ ഐഫോൺ 14 സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നത് എങ്കിൽ ചില അധിക ഡിസ്കൗണ്ടുകളും നിങ്ങൾക്ക് നേടിയെടുക്കാവുന്നതാണ്. അതേ സമയം ഐഫോൺ 13ന്റെ ഓഫർ വിശദാംശങ്ങൾ പരിശോധിക്കുമ്പോൾ 2021ൽ ആയിരുന്നു ആപ്പിൾ ഈ ഫോണുകൾ അവതരിപ്പിച്ചത്. അന്ന് 59,900 രൂപ ആയിരുന്നു ഈ ഫോണിന്റെ ഇന്ത്യയിലെ വില.

നിലവിൽ ഈ ഫോൺ 52,999 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് രണ്ട് ഫോണുകൾക്കും ഉണ്ടായിരുന്നത് പോലെ ആകർഷകമായ എക്സ്ചേഞ്ച് ബോണസ് ഐഫോൺ 13നും സ്വന്തമാക്കാവുന്നതാണ്. പരമാവധി 44,400 രൂപ വരെയാണ് ഇത്തരത്തിൽ ഐഫോൺ 13ന് എക്സ്ചേഞ്ച് ബോണസ് ആയി ലഭിക്കുന്നത്. ബാങ്ക് ഓഫർ കൂടി ചേരുമ്പോൾ ഫോണിന്റെ വില ഇതിലും കുറയുന്നതായിരിക്കും. 3000 രൂപയുടെ അധിക ഡിസ്കൗണ്ട് ആണ് ബാങ്ക് ഓഫറിലൂടെ ഐഫോൺ 13ന് ലഭിക്കുന്നത്.

എച്ച്ഡിഎഫ്സി, ആക്സിസ് എന്നീ ബാങ്കുകളുടെ കാർഡ് ഉപയോ​ഗിച്ച് ഐഫോൺ 13 സ്വന്തമാക്കുമ്പോൾ ആയിരിക്കും ഈ അധിക ബാങ്ക് ഓഫർ ഉപയോക്താക്കൾക്ക് ലഭ്യമാകുക. അതേ സമയം ഫോൺ എക്സ്ചേഞ്ച് ചെയ്യാൻ ആ​ഗ്രഹിക്കുന്ന ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട്. നിങ്ങൾ എക്ചേഞ്ച് ചെയ്യാൻ ആ​ഗ്രഹിക്കുന്ന ഫോണിന്റെ പ്രവർത്തനക്ഷമതയും ക്വാളിറ്റിയും അനുസരിച്ച് മാത്രമെ ഇതിൽ വില നിശ്ചയിക്കു. എല്ലാ ഫോണുകൾക്കും പരമാവധി തുക ലഭിക്കും എന്ന് പ്രതീക്ഷിക്കരുത്.

More from GizBot

Best Mobiles in India

English summary
The iPhones, which are generally priced at a premium, are being offered at an affordable price, with the best deals being offered. Let's take a detailed look at the recently announced offers for the iPhone 15, iPhone 14, and iPhone 13 in Flipkart's offer sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X