കുട്ടികൾ ഒരു മണിക്കൂറിൽ കൂടുതൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ? സൂക്ഷിക്കുക, കാത്തിരിക്കുന്നത് വലിയ മാനസിക പ്രശ്നങ്ങൾ
ഇന്നത്തെ കാലത്തെ യുവതലമുറയും കുട്ടികളും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണ് സ്മാർട്ട് ഫോൺ അഡിക്ഷൻ. മണിക്കൂറുകളോളും ആണ് ഇത്തരത്തിൽ കുട്ടികളും കൗമാരക്കാരും എല്ലാം ഫോണുകൾ ഉപയോഗിക്കുന്നത്. ഗെയിമുകളും ചാറ്റുകളും മറ്റ് സോഷ്യൽ മീഡിയ പ്രവർത്തികളും എന്നിവയെല്ലാമാണ് ഇവരെ സ്മാർട്ട് ഫോണുകൾക്ക് അടിമകൾ ആക്കുന്നത്.
വലിയ രീതിയിൽ മാനസിക പ്രശ്നങ്ങൾ നേരിട്ടേക്കാവുന്ന അവസ്ഥയിലേക്ക് ഈ ശീലം ഒരു പക്ഷെ നിങ്ങളുടെ കുട്ടികളെ തള്ളിവിട്ടേക്കാം. ആയതിനാൽ തന്നെ മാതാപിതാക്കൾ ആണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്. പെട്ടെന്ന് ദേഷ്യം വരുക, ഒറ്റപ്പെടൽ അനുഭവിക്കുക തുടങ്ങിയ മാനസികാവസ്ഥകളാണ് സ്മാർട്ട് ഫോൺ അഡിക്ഷൻ മൂലം കുട്ടികൾക്ക് ഉണ്ടാകുക. അടുത്തിടെ മുംബൈയിൽ പിതാവ് സ്മാർട്ട് ഫോൺ വാങ്ങി വെച്ചതിനാൽ 16കാരൻ ആത്മഹത്യ ചെയ്തിരുന്നു.

നിരവധി സ്ഥലത്ത് ഇതിന് സമാനമായ സംഭവങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയതിനാൽ തന്നെ ഗൗരമായി തന്നെ വേണം ഈ വിഷയം മാതാപിതാക്കൾ കൈകാര്യം ചെയ്യാൻ. മകൻ അമിതമായി സ്മാർട്ട് ഫോൺ ഗെയിമുകൾക്ക് അടിമപ്പെട്ടതിനെ തുടർന്നായിരുന്നു കുട്ടിയുടെ പിതാവ് ഫോൺ വാങ്ങിവെച്ചത്. സംഭവത്തെ തുടർന്ന് പിതാവും കുട്ടിയുമായി കടുത്ത വാക്കേറ്റം ഉണ്ടായി. ഇതേ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത്. മുംബൈയിലെ മൽവാനയിൽ ആയിരുന്നു സംഭവം റിപ്പോർട്ട് ചെയ്തത്.
കുട്ടികളുടെ വിദ്യാഭ്യാസം, ഭാവി എന്നിവയെ എല്ലാം വലിയ രീതിയൽ ദോഷകരമായി ബാധിക്കാൻ ഇത്തരം സ്മാർട്ട് ഫോൺ അഡിക്ഷനുകൾ കാരണമായേക്കാം. എന്നാൽ വിവേകപരമായി പെരുമാറിയാൽ കുട്ടികളിൽ വർധിച്ചു വരുന്ന സ്മാർട്ട് ഫോൺ അഡിക്ഷൻ ഒഴിവാക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം. ചെറുപ്പം മുതൽ തന്നെ നൽകുന്ന നിർദേശങ്ങളിലൂടെ കുട്ടികളിൽ ഉണ്ടാകുന്ന ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുന്നതായിരിക്കും.

MOST READ: അങ്കവും കാണാം താളിയും ഒടിക്കാം! ഈ ജിയോ പ്ലാനുകൾ വിട്ടുകളയരുത്, ഞായറാഴ്ച ഉപയോഗപ്പെടും
കുട്ടികളെ സ്മാർട്ട് ഫോണിൽ തൊടീക്കരുത് എന്നല്ല ഉദ്ദേശിക്കുന്നത്. ഇതിന് കൃത്യമായ സമയം നൽകുക. ഒരു മണിക്കൂറിൽ കൂടുതൽ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കരുത്. കുട്ടികളുടെ ടൈം ടേബിളിൽ കളിക്കുക, ഭക്ഷണം കഴിക്കുക, ഉറങ്ങുക എന്നതുപോലെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാനും അൽപം സമയം നൽകുക. കുട്ടികൾ ഫോൺ ഉപയോഗിക്കുമ്പോൾ സൗഹാർദ പരമായി ഇവരോട് പെരുമാറുക. ഫോണിൽ എന്ത് ചെയ്യുന്നു എന്നെല്ലാം അടുത്ത് ഇരുന്നുകൊണ്ട് തന്നെ പരിശോധിക്കുക.
ഫോൺ ഉപയോഗിക്കാൻ സമയം നൽകുന്നത് പോലെ തന്നെ മറ്റുള്ള ആളുകളുമായി ഇടപഴകാനുള്ള അവസരവും കുട്ടികൾക്ക് നൽകണം. വൈകുന്നേരങ്ങളിൽ നടക്കാൻ പോകുന്ന ശീലം ഉണ്ടെങ്കിൽ കുട്ടികളെയും കൂടെ കൂട്ടുക. ആളുകളുമായി സംസാരിക്കുവാനുള്ള അവസരങ്ങൾ നിർമ്മിക്കുക. ഇങ്ങനെ ചെയ്താൽ ഒരു മികച്ച സോഷ്യൽ ലൈഫ് കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒറ്റപ്പെടൽ, ഏകാന്തത പോലുള്ള അവസ്ഥകൾ ഒരു പരുധിവരെ തരണം ചെയ്യാൻ ഇത് സഹായിക്കുന്നതാണ്.
കുട്ടികളുടെ സമപ്രായക്കാരായ മറ്റ് കുട്ടികളുമായി കളിക്കാനും സമയം ചിലവഴിക്കാനുമുള്ള അവസരങ്ങൾ മാതാപിതാക്കൾ തന്നെ ഉണ്ടാക്കി നൽകുക. ഇത്തരത്തിലുള്ള അവസരങ്ങൾ കുട്ടികൾക്ക് നൽകുമ്പോൾ കായിക പരമായ വ്യായാമവും ആകും ഫോൺ കൂടുതൽ ഉപയോഗിക്കുന്നതിൽ നിന്ന് കുട്ടികൾ പതിയെ പിന്മാറുകയും ചെയ്യുന്നതായിരിക്കും. അമിതമായി ഫോൺ ഉപയോഗിക്കുന്നത് മൂലമുള്ള ദോഷ വശങ്ങൾ മാതാപിതാക്കൾ തന്നെ കുട്ടികളോട് പങ്കുവെയ്ക്കണം. ഉറക്കക്കുറവ്, കണ്ണിന് ഉണ്ടാകുന്ന ബുദ്ധിമുട്ടകൾ എല്ലാം ഇതിൽ ചിലതാണ്.
കുട്ടികളുടെ ഏത് നീക്കത്തേയും സംശയത്തോടെ നോക്കി കാണുന്നവരാകരുത് നിങ്ങൾ. കഴിവതും അവരുടെ കൂടെ സമയം ചിലവഴിച്ച് നല്ല സുഹൃത്തുക്കളെ പോലെ പെരുമാറുമ്പോൾ കുട്ടികളുടെ മാനസീക പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതായിരിക്കും. സോഷ്യൽ മീഡിയയുടെ സ്വാധീനം, സൈബർ ബുള്ളിയിങ്, ഓൺലൈനിൽ എങ്ങനെ പെരുമാറണം എന്നെല്ലാം കുട്ടികൾക്ക് നിർദേശം നൽകുക. മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ കുട്ടിയുടെ ഫോൺ അഡിക്ഷൻ നിങ്ങൾക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.


Click it and Unblock the Notifications






