Home
How to

നിങ്ങളുടെ ഫോണും സാംസങ്ങിന്റെ ​ഗാലക്സി എസ്24 അൾട്രയാക്കി മാറ്റാം; അതും അഞ്ച് പൈസ ചിലവില്ലാതെ

സ്മാർട്ട് ഫോൺ ലോകത്ത് ഇപ്പോൾ ഏറ്റവും മുൻപന്തിയിലുള്ള ഫോൺ ആണ് സാംസങ്ങിന്റെ എസ് 24 അൾട്ര. എഐ ഫീച്ചറുകളോടെയാണ് സാംസങ് തങ്ങളുടെ എസ് 24 സീരീസ് ലോകമെമ്പാടും അവതരിപ്പിച്ചത്. എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകളാണ് ഈ സീരീസിൽ ഉണ്ടായിരുന്നത്.

സൂചിപ്പിച്ചത് പോലെ തന്നെ എഐ ഫീച്ചറുകളാണ് ഈ ഫോണുകളെ വ്യത്യസ്തമാക്കുന്നത്. ഈ ഫോണുകൾ പുറത്തിറങ്ങിയതോടെ ഭൂരിഭാ​ഗം ഉപയോക്താക്കൾക്കും ഉള്ള ആ​ഗ്രഹം ആണ് എസ് 24 സീരീസ് ഫോണുകളിലെ എഐ ഫീച്ചറുകൾ ആസ്വദിക്കുക എന്നത്. എസ് 24 സീരീസ് ഫോണുകൾക്ക് പുറമെ ഇപ്പോൾ എസ് 23 സീരീസ് ഫോണുകളിലും ​ഗാലക്സി ഇസെഡ് ഫ്ലിപ് 5, ഫോൾഡ് 5, തിരഞ്ഞെടുത്ത ​ഗാലക്സി ടാബുകൾ എന്നിവയിലും ഈ എഐ ഫീച്ചറുകൾ ആസ്വദിക്കാം.

നിങ്ങളുടെ ഫോണും സാംസങ്ങിന്റെ ​ഗാലക്സി എസ്24 അൾട്രയാക്കി മാറ്റാം

ഇന്ത്യയിലെ ആദ്യ എഐ അധ്യാപിക തിരുവനന്തപുരത്ത്; കുട്ടികളെ പഠിപ്പിക്കുന്ന റോബോട്ടിനെ പരിചയപ്പെടാം

ഈ ഫോണിലെ ഫീച്ചറുകൾ അസ്വദിക്കാനായി ഈ ഫോൺ വാങ്ങുക എന്നത് സാധാരണക്കാരെ കൊണ്ട് സാധിക്കാത്ത കാര്യമാണ്. എന്നാൽ നിങ്ങൾ ഉപയോ​ഗിക്കുന്ന ഫോൺ ഏത് കമ്പനിയുടെ ആണെങ്കിലും അതിൽ‌ സാംസങ് എസ് 24 അൾട്രയുടെ ഫീച്ചറുകൾ അസ്വദിക്കാൻ ഒരു വഴിയുണ്ട്. നിങ്ങൾ ഉപയോ​ഗിക്കുന്നത് 10,000 രൂപയുടെ ഫോൺ ആണെങ്കിലും ഐഫോൺ 15 പ്രോ മാക്സ് ആണെങ്കിലും ഈ ഫോണുകൾ നമ്മുക്ക് എസ് 24 അൾട്രയാക്കി മാറ്റാവുന്നതാണ്.

എങ്ങനെ ആണെന്നല്ലെ ആലോചിക്കുന്നത്? പറഞ്ഞു തരാം. ഇതിനായി സാംസങ് തന്നെ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്. ട്രൈ​ഗാലക്സി എന്ന വെബ്സൈറ്റിന്റെ സഹായത്താലാണ് ഇത് സാധ്യമാകുന്നത്. ഐഫോണിനും മറ്റ് ആൻഡ്രോയിഡ് ഫോണിനും ആയി രണ്ട് തരത്തിലാണ് ഈ വെബ്സൈറ്റ് പ്രവർത്തിക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾ ഐഫോൺ ആണ് ഉപയോ​ഗിക്കുന്നത് എങ്കിൽ ആദ്യം ഫോണിന്റെ ബ്രൗസറിൽ ട്രൈ​ഗാലക്സി എന്ന് ടൈപ്പ് ചെയ്ത് സർച്ച് ചെയ്യുക.

നിങ്ങളുടെ ഫോണും സാംസങ്ങിന്റെ ​ഗാലക്സി എസ്24 അൾട്രയാക്കി മാറ്റാം

MOST READ: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കം വാട്സ്ആപ്പിൽ നിന്ന് ചോരുന്നു; ഈ ട്വിസ്റ്റ് നിങ്ങളെ ഞെട്ടിക്കും

ഈ വെബ്സൈറ്റിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഇതിൽ ഒരു ഷെയർ ബട്ടൺ കാണാൻ സാധിക്കുന്നതാണ്. ഈ ഷെയർ ബട്ടണിൽ ക്ലിക്ക് ചെയ്താൽ മറ്റ് നിരവധി ഫീച്ചറുകൾ കൂടി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതായിരിക്കും. ഇതിൽ ആഡഡ് ടു ഹോം സ്ക്രീൻ എന്ന് ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ​ഗാലക്സി ട്രൈ ചെയ്യാനുള്ള ഓപ്ഷൻ ഒരു ആപ്പ് പോലെ നിങ്ങളുടെ ഫോണിന്റെ ആപ്പ് സെക്ഷനിൽ കാണാൻ സാധിക്കുന്നതാണ്.

ശേഷം ഇതിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി നിങ്ങളുടെ ഐഫോൺ ഒരു സാംസങ് ഫോണായി മാറാൻ. ഫോണിലെ ആപ്പുകളും ഫോണ്ടും നോട്ടിഫിക്കേഷൻ ബാറും എല്ലാം സാംസങ്ങിന്റെ ഫോണിന് സമാനമായി ആയിരിക്കും ശേഷം നിങ്ങൾക്ക് കാണാൻ സാധിക്കുക. എന്നാൽ ആദ്യത്തെ 24 മണിക്കൂർ മാത്രമെ നിങ്ങൾക്ക് ഈ ഫീച്ചറുകൾ ആസ്വദിക്കാൻ സാധിക്കു എന്ന കാര്യം മനസിലാക്കേണ്ടതുണ്ട്. ഇതിന്റെ വിഡ്ജറ്റുകളിൽ ചില ഫോണുകളുടെ പേരും സാംസങ് നൽകിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്താൽ ആ ഫോണിന്റെ പ്രത്യേക ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കുന്നതാണ്. ഉദാഹരണത്തിന് ​ഗാലക്സി എസ് 24 അൾട്രയുടെ സർ‌ക്കിൾ ടു സർച്ച് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൻ ഈ ഫീച്ചർ ആസ്വദിക്കാൻ സാധിക്കുന്നതാണ്. ഇതിന് സമാനമായി എസ് 24 സീരീസിലെ എല്ലാ എഐ ഫീച്ചറുകളും ഇത്തരത്തിൽ ആസ്വദിക്കാൻ ട്രൈ​ഗാലക്സി മറ്റ് ഫോൺ ഉപയോക്താക്കൾക്ക് അവസരം നൽകുന്നു.

ആൻഡ്രോയിഡ് ഫോണിൽ ട്രൈ​ഗാലക്സി ലഭിക്കാനായി ബ്രൗസറിൽ സർച്ച് ചെയ്ത് വെബ്സൈറ്റ് ഓപ്പൺ ആകുമ്പോൾ ബ്രൗസറിന് മുകളിലെ ത്രിഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യണം. ഇപ്പോൾ വരുന്ന ഓപ്ഷനുകളിൽ നിന്ന് ഇൻസ്റ്റാൾ ആപ്പ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് നേരത്തെ ചെയ്തപോലെയെല്ലാം ചെയ്യാവുന്നതാണ്. മറ്റ് ഉപയോക്താക്കൾക്ക് സാംസങ്ങിന്റെ അനുഭവം ​വാ​ഗ്ദാനം ചെയ്ത് സാംസങ് ഉത്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കാൻ വേണ്ടിയാണ് സാംസങ് ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Samsung itself has prepared a system for this. This is possible with the help of the TriGalaxy website. This website works in two modes for iPhones and other Android phones. For example, if you are using an iPhone, first type trigalaxy in the phone's browser and search.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X