പത്ത് പൈസ മുടക്കാതെ സൗജന്യമായി ഇന്റർനെറ്റ് ഡാറ്റ നേടിയെടുത്താലോ? ഇതാ ഒരു സൂത്രപ്പണി
ഈ ഡിജിറ്റൽ യുഗത്തിൽ സ്മാർട്ട് ഫോൺ പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ഇന്റർനെറ്റ്. ഇന്റർനെറ്റ് ഇല്ല എങ്കിൽ സ്മാർട്ട് ഫോണുകൾ കൊണ്ടും ഉപകാരം ഇല്ല എന്ന് തന്നെ പറയേണ്ടി വരും. മാത്രമല്ല ഇന്റനെറ്റ് ഇല്ലാതെ ഇപ്പോൾ ജീവിതം തന്നെ ബുദ്ധിമുട്ട് ആകും എന്ന അവസ്ഥയിലും ആയിരിക്കുകയാണ് ജനങ്ങൾ.
ഉപയോക്താക്കളെ അത്രയും അധികം സ്വാധീനിക്കാൻ ഇന്റനെറ്റിന് സാധിച്ചിട്ടുണ്ട്. ഇന്ന് ഇന്റർനെറ്റ് ഇല്ലാതെ ഒരു ദിവസം പോലും തള്ളി നീക്കാൻ പലർക്കും സാധിക്കില്ല എന്നതാണ് സത്യം. ഉപയോക്താക്കൾ എല്ലാവരും തന്നെ ഡാറ്റാ പായ്ക്കുകൾ റീചാർജ് ചെയ്യുന്നുണ്ട് എങ്കിലും സൗജന്യമായി ഡാറ്റ ലഭിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ് അല്ലെ?. നിങ്ങളും ഇത്തരത്തിൽ സൗജന്യ ഡാറ്റ ലഭിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഇത് നേടിയെടുക്കാൻ സാധിക്കുന്നതാണ്.

MOST READ: 50,000 രൂപയുടെ ടാബ്ലെറ്റ് 25,000 രൂപയ്ക്ക് വാങ്ങിച്ചാലോ? ടാബുകൾക്ക് കിടിലം ഓഫറുമായി ആമസോൺ
ഒരു വിഐ സിം സ്വന്തമാക്കുക എന്നതാണ് ഇതിനായുള്ള വഴി. നിലവിലെ വിഐ ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭ്യമാണ്. എങ്ങനെയാണ് വിഐ സിമ്മിൽ നിന്ന് സൗജന്യ ഇന്റർനെറ്റ് ഡാറ്റ നേടിയെടുക്കുക എന്നത് പരിശോധിക്കാം. ഇത് ഒരു ആഡ് ഓൺ പായ്ക്ക് പോലെ ആണ് ലഭ്യമാകുന്നത്. ആയതിനാൽ തന്നെ ഈ സൗജന്യ ഡാറ്റ ലഭിക്കാൻ നിങ്ങൾ സാധാരണ ചെയ്യുന്ന തരത്തിൽ റീചാർജ് ചെയ്യേണ്ടതാണ്.
299 രൂപയുടെയോ അതിന് മുകളിലോ പ്രതിമാസ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് എളുപ്പത്തിൽ 1 ജിബി ഇന്റർനെറ്റ് ഡാറ്റ സൗജന്യമായി നേടി എടുക്കാനുള്ള വിദ്യയാണ് ഈ ലേഖനത്തിൽ പറയുന്നത്. 299 രൂപയ്ക്ക് കീഴെ പ്രതിമാസ പ്ലാനുകൾ ചെയ്യുന്നവർക്ക് ഈ സേവനം ലഭിക്കുന്നതായിരിക്കില്ല. ഇതിനായി നിങ്ങൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണിൽ വിഐയുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. പ്ലേ സ്റ്റോറിൽ നിന്ന് വളരെ എളുപ്പത്തിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.

ശേഷം നിങ്ങളുടെ വിഐ നമ്പർ ഉപയോഗിച്ച് ഈ ആപ്പിൽ ലോഗ് ഇൻ ചെയ്യേണ്ടതാണ്. ഈ ആപ്പ് ഓപ്പൺ ചെയ്ത് ഇതിൽ പ്രവേശിച്ച് കഴിഞ്ഞാൽ റീചാർജ് നൗ എന്ന ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ നിരവധി പ്ലാനുകൾ കാണാൻ സാധിക്കുന്നതാണ്. ഇതിന് മുകളിലായി റെക്കമെന്റെഡ്, അൺലിമിറ്റഡ്, ഡാറ്റ, ഒടിടി എന്നെല്ലാം ഓപ്ഷനുകൾ കാണാൻ സാധിക്കുന്നതാണ്. ഇതിൽ നിന്ന് ഡാറ്റ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ നിരവധി ഡാറ്റാ പായ്ക്കുകൾ കാണാൻ സാധിക്കും. എന്നാൽ ഇതിന് മുകളിൽ ചെറിയ ഒരു ബാനർ കാണാനും സാധിക്കുന്നതാണ്. ഗെറ്റ് 1 ജിബി ഡാറ്റ ഫ്രീ ഫോർ ടുഡെ എന്ന തരത്തിൽ ആയിരിക്കും ഈ ബാനർ പ്രത്യക്ഷപ്പെടുക. ഇതിൽ ക്ലിക്ക് ചെയ്ത് ക്ലെയിം നൽകിയാൽ 1 ദിവസത്തേക്കായി സൗജന്യമായി 1 ജിബി ഡാറ്റ നിങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്.
ഡാറ്റ ആക്ടിവേറ്റ് ആയി എന്ന തരത്തിലുള്ള ഒരു എസ്എംഎസും നിങ്ങളുടെ ഫോൺ നമ്പറിലേക്ക് വരുന്നതായിരിക്കും. അതേസമയം ഈ പ്ലാൻ ആക്ടിവേറ്റായാൽ കൃത്യം 24 മണിക്കൂറിനുള്ളിൽ തന്നെ ഈ 1 ജിബി ഡാറ്റയുടെ വാലിഡിറ്റി അവസാനിക്കും എന്ന് അറിഞ്ഞിരിക്കണം. മാസത്തിൽ രണ്ട് തവണ വരെ ഇത്തരത്തിൽ സൗജന്യമായി വിഐ ആപ്പ് വഴി സൗജന്യ ഡാറ്റ നേടിയെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ രണ്ട് ദിവസത്തിന്റെ ഇടവേളയ്ക്ക് ശേഷമെ ഈ വിദ്യ വീണ്ടും പ്രവർത്തിക്കു.
അതേ സമയം നിങ്ങളുടെ വിഐ നമ്പറിൽ നിന്ന് 121249 എന്ന നമ്പറിലേക്ക് വിളിച്ചാലും ഇത്തരത്തിൽ സൗജന്യമായി 1 ജിബി ഡാറ്റ നേടിയെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ 299 രൂപയ്ക്ക് മുകളിൽ പ്രതിമാസ പ്ലാനുകൾ റീചാർജ് ചെയ്യുന്നവർക്കാണ് ഈ സൗജന്യ ഡാറ്റ ലഭിക്കു എന്ന കാര്യം ഉപയോക്താക്കൾ മനസിലാക്കേണ്ടതുണ്ട്. നിങ്ങൾ ഒരു വിഐ ഉപയോക്താവ് ആണെങ്കിൽ ഈ വിദ്യ ഇന്ന് തന്നെ പരീക്ഷിച്ചു നോക്കു.


Click it and Unblock the Notifications








