Home
News

50,000 രൂപയുടെ ടാബ്ലെറ്റ് 25,000 രൂപയ്ക്ക് വാങ്ങിച്ചാലോ? ടാബുകൾക്ക് കിടിലം ഓഫറുമായി ആമസോൺ

സ്മാർട്ട് ഫോണുകൾ പോലെ തന്നെ ഏറ്റവും ജനപ്രിയമായ ഇലക്ട്രോണിക് ​ഗാഡ്ജെറ്റാണ് ടാബ്ലെറ്റുകൾ. മുൻനിര ടെക് കമ്പനികൾ എല്ലാം തന്നെ തങ്ങളുടെ ടാബ്ലെറ്റുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. മിനി കമ്പ്യൂട്ടറുകൾ എന്ന് തന്നെ ഈ ടാബുകളെ വിശേഷിപ്പിക്കാവുന്നതാണ്. വലിയ സ്ക്രീനുകളും ഉയർന്ന പെർഫോമൻസുമാണ് സ്മാർട്ട് ഫോണുകളിൽ നിന്ന് ടാബുകളെ വ്യത്യസ്തമാക്കുന്നത്.

പല വിലയ്ക്കും ഇന്ന് ടാബ്ലെറ്റുകൾ ലഭ്യമാണെങ്കിലും മികച്ച ടാബ്ലെറ്റുകൾ വാങ്ങാൻ കുറഞ്ഞത് 30,000 രൂപ എങ്കിലും മുടക്കേണ്ടി വരും. 50,000 രൂപയ്ക്ക് മുകളിൽ വളരെ മികച്ച ടാബ്ലെറ്റുകൾ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. എന്നാൽ മികച്ച ഓഫറുകളുടെ സഹായത്താൽ വില കുറവിൽ കിടിലൻ ടാബ്ലെറ്റുകൾ വാങ്ങാൻ സാധിച്ചാലോ? ഉപയോക്താക്കൾക്കായി ഇത്തരത്തിൽ ഒരു അവസരം ഒരുക്കിയിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ.

50,000 രൂപയുടെ ടാബ്ലെറ്റ് 25,000 രൂപയ്ക്ക് വാങ്ങിച്ചാലോ

MOST READ: മാർച്ച് 15ന് ശേഷം ചില ആധാർ കാർഡ് ഉപയോക്താക്കൾ പണം നൽകേണ്ടി വരും; ഒഴിവാക്കണമെങ്കിൽ ഇക്കാര്യം ചെയ്യുക

ആമസോൺ മെ​ഗാ ടാബ്ലെറ്റ് ഡേ സെയിൽ എന്ന് പേരിലാണ് ഈ ഓഫർ സെയിൽ നടക്കുന്നത്. മാർച്ച് 5, 6 എന്നീ ദിവസങ്ങളിലാണ് ഈ വിൽ‌പന നടക്കുന്നത്. പ്രമുഖ കമ്പനികളുടെ ടാബ്ലെറ്റുകൾക്ക് 60 ശതമാനം വരെ ഓഫറാണ് ഈ വിൽപനയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിൽപനയിലെ മികച്ച ഓഫറുകൾ ലഭിക്കുന്ന ടാബ്ലെറ്റുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. സാംസങ്ങിന്റെ ​ഗാലക്സി ടാബ് എസ്6 ലൈറ്റ് ആണ് ഇതിലൊന്ന്.

30,999 രൂപയ്ക്കാണ് ഈ ടാബ് ലോഞ്ച് ചെയ്തത് എന്നാൽ ഈ ഓഫർ വിൽപന വഴി ഇപ്പോൾ 22,999 രൂപയ്ക്ക് ഈ ടാബ് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കും. ആപ്പിളിന്റെ 5ആം ജനറേഷൻ ഐപാഡ് എയറിനും ഈ വിൽപനയിൽ ആമസോൺ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 10 ശതമാനം ഡിസ്കൗണ്ട് ആണ് ഈ ടാബിനായി പ്രഖ്യാപിച്ചിരിക്കുന്നത്. 59,900 രൂപ വില വരുന്ന ഈ ഉപകരണം 53,999 രൂപയ്ക്ക് ഇപ്പോൾ ആമസോണിൽ നിന്ന് വാങ്ങാൻ സാധിക്കും.

50,000 രൂപയുടെ ടാബ്ലെറ്റ് 25,000 രൂപയ്ക്ക് വാങ്ങിച്ചാലോ

MOST READ: ചുട്ടുപൊള്ളി കേരളം; മികച്ച കൂളറുകൾ കൊണ്ട് വീട് തണുപ്പിക്കാം അതും പകുതി വിലയിൽ, 5000 രൂപ മുതൽ കൂളറുകൾ

ലെനോവയുടെ ടാബ് എം10ന് ആകട്ടെ 50 ശതമാനം ഡിസ്കൗണ്ടാണ് ഈ വിൽനയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വെറും 13,999 രൂപയ്ക്ക് ഈ മികച്ച ടാബ് ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. 10,000 രൂപയ്ക്ക് താഴെ ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കുന്ന ടാബ് ആണ് ഹോണറിന്റെ പാഡ് എക്സ്8. 20,999 യഥാർത്ഥ വിലയുള്ള ഈ ടാബ് ഇപ്പോൾ വെറും 8,999 രൂപയ്ക്ക് സ്വന്തമാക്കാം. അതായത് 57 ശതമാനം ഡിസ്കൗണ്ട്.

സാംസങ്ങിന്റെ പ്രീമിയം ടാബ്ലെറ്റുകളിൽ ഒന്നാണ് 69,999 രൂപ വില വരുന്ന ​ഗാലക്സി ടാബ് എസ്9 എഫ്ഇ പ്ലസ്. 53,999 രൂപയ്ക്ക് ഈ ടാബ് സ്വന്തമാക്കാനുള്ള അവസരവും ഇപ്പോൾ ആമസോൺ അവതരിപ്പിച്ചിട്ടുണ്ട്. അതായത് 16,000 രൂപയുടെ കിഴിവ്. മോട്ടറോളയുടെ ടാബ് ജി70നും 50 ശതമനത്തിൽ അധികം ഓഫർ ഈ വിൽപനയിൽ ആമസോണിൺ പ്രഖ്യാപിച്ചിട്ടുണ്ട്. 35,000 രൂപ വില വരുന്ന ഈ ടാബിന് ഇപ്പോൾ വില 16,199 രൂപ മാത്രമാണ്.

ഹോണറിന്റെ പാഡ്8ന് 44 ശതമാനമാണ് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ലനോവ ടാബ് 11, നോക്കിയ ടി21, ​ഗാലക്സി ടാബ് എ9 പ്ലസ് എന്നിവയുടെ ഡിസ്കൗണ്ടുകൾ യഥാക്രമം 38 ശതമാനം, 43 ശതമാനം, 29 ശതമാനം എന്നിങ്ങനെയാണ്. 32,999 രൂപ വില വരുന്ന റിയൽമി പാഡ് 2വിന് ആകട്ടെ 32 ശതമാനം ഡിസ്കൗണ്ടും ഈ വിൽപനയിൽ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നു. ​ഗാലക്സി ടാബ് എസ്9 എഫ്ഇ, ലെനോവ ടാബ് പി12 എന്നിവയ്ക്കും ഓഫറുണ്ട്.

22 ശതമാനം, 33 ശതമാനം എന്നിങ്ങനെയാണ് ഇവയുടെ ഡിസ്കൗണ്ട്. അതേ സമയം ടാബ്ലെറ്റുകൾക്ക് പുറമെ ടാബ്ലെറ്റിനായുള്ള കീബോർഡ്, പെൻസിൽ, കെയ്സ് എന്നിവയ്ക്കും വിവിധ ഓഫറുകൾ ആമസോൺ ഈ വിൽപനയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിന്റെ കാർഡ് ഉപയോ​ഗിച്ചാണ് ഇവ വാങ്ങുന്നത് എങ്കിൽ 1500 രൂപയുടെ അധിക ഓഫറും ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. ഇഎംഐ ഇടപാടുകൾക്കും ഈ ഓഫർ ബാധകമാണെന്ന് ആമസോൺ അറിയിച്ചിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
You have to spend at least Rs. 30,000 to buy the best tablets. Users can get very good tablets above Rs 50,000. But what if you can get great tablets at low prices with the help of great offers? The leading e-commerce website, Amazon, has prepared such an opportunity for its users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X