Home
How to

ജിയോ, എയർടെൽ, വിഐ നിങ്ങളുടെ സിം ഏതുമായിക്കോട്ടെ; സൗജന്യ ഇന്റർനെറ്റ് നേടിയെടുക്കാനുള്ള വിദ്യ പറഞ്ഞുതരാം

ഇന്റർനെറ്റ് എന്നത് ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാ​ഗമായി മാറിയിരിക്കുകയാണ്. ഇന്റർനെറ്റ് ലഭിക്കാനായി നിരവധി സംവിധാനങ്ങൾ ഉണ്ടെങ്കിലും സിം വഴി റീചാർജ് ചെയ്ത് ഇന്റർനെറ്റ് ആസ്വദിക്കുന്നവരാണ് ഭൂരിഭാ​ഗം ഉപയോക്താക്കളും. റിലയൻസ് ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിങ്ങനെ നാല് ടെലികോം കമ്പനികളാണ് ഇന്ത്യയിൽ മുൻനിരയിൽ നിൽക്കുന്നത്.

ഇതിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം ജിയോയ്ക്ക് ആണ്. രണ്ടാം സ്ഥാനത്ത് എയർടെലും മൂന്നാം സ്ഥാനത്ത് വിഐയും ഇടം പിടിച്ചിരിക്കുന്നു. ആകർഷകമായ പ്ലാനുകളാണ് ഈ മൂന്ന് കമ്പനികളും ഉപയോക്താക്കൾക്കായി വാ​ഗ്ദാനം ചെയ്യുന്നത്. മികച്ച ഡാറ്റാ പ്ലാനുകളും ഇവർ വാ​ഗ്ദനം ചെയ്യുന്നു. എത്രയെല്ലാം ഡാറ്റകൾ ലഭിച്ചാലും സൗജന്യമായി ഡാറ്റ ലഭിക്കുന്നു എന്നറിഞ്ഞാൽ അത് നേടിയെടുക്കാൻ ഉപയോക്താക്കൾക്ക് പ്രത്യേകം ഒരു താൽപര്യം ആയിരിക്കും അല്ലെ.

സിം ഏതുമായിക്കോട്ടെ; സൗജന്യ ഇന്റർനെറ്റ് നേടിയെടുക്കാനുള്ള വിദ്യ

MOST READ: ചതിക്കുഴിയിൽ പെടരുത്; സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങും മുമ്പ് ഇക്കാര്യങ്ങൾ നിർബന്ധമായും പരിശോധിക്കുക

ഇത്തരത്തിൽ ജിയോ, എയർടെൽ, വിഐ എന്നീ കമ്പനികളുടെ സിമ്മിൽ നിന്ന് എങ്ങനെ സൗജന്യമായി ഇന്റർനെറ്റ് ഡാറ്റ നേടിയെടുക്കാം എന്ന് പരിശോധിക്കാം. ആദ്യമായി എയർടെൽ സിം ഉപയോക്താക്കൾക്കായുള്ള ട്രിക്ക് പറയാം. എയർടെലിൽ നിന്ന് സൗജന്യമായി ഇന്റർനെറ്റ് ലഭിക്കാനായി ഉപയോക്താക്കൾ ആദ്യം ഫോണിന്റെ ഡയൽ പാഡ് ഓപ്പൺ ആക്കേണ്ടതാണ്. ശേഷം *567*3# എന്ന് ഡയൽ ചെയ്ത് എയർടെൽ സിമ്മിൽ നിന്ന് കോൾ ചെയ്യേണ്ടതാണ്.

ഇത്തരത്തില്‌‍ ചെയ്താൽ 1 ജിബി ഇന്റർനെറ്റ് വരെ ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ ഫോണിൽ ഇന്റർനെറ്റ് ഇല്ലാത്ത സാചര്യത്തിൽ പ്രധാനപ്പെട്ട ജോലികൾ ചെയ്യാനും മറ്റും ഇത് ഉപകരിക്കുന്നത് ആയിരിക്കും. എന്നാൽ ഇതിന്റെ ഫലമായി ഉപയോക്താക്കളുടെ അടുത്ത റീചാർജിൽ നിന്ന് എയർടെൽ ഈ 1 ജിബി ഇന്റർനെറ്റ് തിരിച്ച് പിടിയ്ക്കും എന്ന കാര്യം ഉപയോക്താക്കൾ മനസിലാക്കേണ്ടതുണ്ട്. എന്നിരുന്നാലും വളരെ അത്യാവശ്യ സാഹചര്യങ്ങളിൽ ഈ വിദ്യ ഉപയോക്താക്കൾക്ക് പരീക്ഷിക്കാവുന്നതാണ്.

സിം ഏതുമായിക്കോട്ടെ; സൗജന്യ ഇന്റർനെറ്റ് നേടിയെടുക്കാനുള്ള വിദ്യ

MOST READ: ചന്ദ്രയാൻ-3; വിക്രം ലാൻഡർ ഇറക്കിയ സ്ഥലം ഇനി ഭ​ഗവാൻ ശിവന്റെ പേരിൽ അറിയപ്പെടും, അംഗീകാരം നൽകി ഐഎയു

അടുത്തതായി വിഐ സിമ്മിൽ എന്ന് എങ്ങനെ സൗജന്യമായി ഇന്റർനെറ്റ് ഡാറ്റ നേടിയെടുക്കാം എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം ചെയ്തത് പോലെ തന്നെ ഫോണിന്റെ ഡയൽ പാഡ് ഓപ്പൺ ചെയ്യുക. ശേഷം ഈ പാഡിൽ 121249 എന്ന നമ്പർ‌ ഡയൽ ചെയ്ത് നിങ്ങളുടെ വിഐ സിമ്മിൽ നിന്ന് കോൾ ചെയ്യുക. ഇങ്ങനെ ചെയ്താൽ ഓട്ടോമാറ്റിക്ക് ആയി തന്നെ ഈ കോൾ കട്ട് ആകുന്നതായിരിക്കും.

ശേഷം ഉടൻ തന്നെ നിങ്ങളുടെ ഫോണിൽ 1 ജിബി ഇന്റർനെറ്റ് സൗജന്യമായി ലഭിച്ചിരിക്കുന്നു എന്ന സന്ദേശവും എത്തുന്നതായിരിക്കും. ഇത് തികച്ചും സൗജന്യമായി ആയിരിക്കും ലഭിക്കുന്നത്. എയർടെൽ സിം പോലെ അടുത്ത റീചാർജിൽ നിന്ന് ഇതിന്റെ പണമോ ഡാറ്റയോ ഒന്നും ഈടാക്കുന്നതായിരിക്കില്ല. അടുത്തതായി ജിയോയിൽ നിന്ന് എങ്ങനെ സൗജന്യ ഇന്റർനെറ്റ് ഡാറ്റ നേടിയെടുക്കാം എന്ന് പരിശോധിക്കാം. ജിയോയുടെ മൊബൈൽ ആപ്പ് വഴിയാണ് ഇത് നേടിയെടുക്കുന്നത്.

ഇതിനായി ആദ്യം നിങ്ങളുടെ ഫോണിലെ ജിയോ ആപ്പ് തുറക്കുക. സ്ക്രോൾ ഡൗൺ ചെയ്ത് താഴെ പോകുമ്പോൾ പ്ലേ ആന്റ് വിൻ എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിന് താഴെ വീൽ ഓഫ് ഫോർടൂൺ, ലക്കി ഡ്രോ എന്നിങ്ങനെ നിരവധി ഓപ്ഷനുകൾ കാണാൻ സാധിക്കുന്നതാണ്. ഇതിൽ നിന്ന് ലക്കി ഡ്രോ ഓപ്ഷനാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് . ഉപയോക്താക്കളുടെ ഭാ​ഗ്യം പോലെ ആയിരിക്കും ഇതിൽ ലഭിക്കുന്ന സൗജന്യ ഡാറ്റയുടെ അളവും.

ലക്കി ഡ്രോ തുറക്കുമ്പോൾ വിവിധ ജിബിയിൽ സൗജ്യ ഇന്റർനെറ്റ് ലഭിക്കുന്ന ഓപ്ഷനുകൾ കാണാൻ സാധിക്കും. ഇതിൽ നിങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുക. ഇപ്പോൾ ഒരു പരസ്യം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതായിരിക്കും. ഈ പരസ്യം തീരുന്നത് വരെ കാത്തിരിക്കുക. ഇപ്പോൾ ചെറിയ ചോ​ദ്യങ്ങൾ ഈ ആപ്പ് നിങ്ങളോട് ചോദിക്കുന്നതായിരിക്കും ഇതിന് ശരിയുത്തരം നൽകുക. ഒരു ക്വിസ് മത്സരം പോലെ ഇത് തുടരും. ഇതിലൂടെ നിങ്ങൾക്ക് സൗജന്യ ഡേറ്റ നേടിയെടുക്കാൻ സാധിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
The number one position is Jio. Airtel is in the second position and VI is in the third position. All these three companies offer attractive plans to the users. They also offer the best data plans. No matter how much data they get, if they know that they are getting free data, users will have a special interest to get it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X