Home
How to

ചതിക്കുഴിയിൽ പെടരുത്; സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങും മുമ്പ് ഇക്കാര്യങ്ങൾ നിർബന്ധമായും പരിശോധിക്കുക

ഇന്നത്തെ കാലത്ത് എല്ലാത്തരം ഉപയോക്താക്കളും ഉപയോ​ഗിക്കുന്ന ​ഗാഡ്ജറ്റ് ആണ് സ്മാർട്ട് ഫോണുകൾ. സാധാരണക്കാരും പണമുള്ളവരും കുട്ടികളും മുതിർന്നവരും എന്ന് തുടങ്ങി എല്ലാവരുടെ പക്കലും ഇന്ന് സ്മാർട്ട് ഫോണുകൾ ഉണ്ട് എന്ന് വേണം പറയാൻ. ഈ കാലഘട്ടത്തിൽ ആളുകളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഉപകരണവും സ്മാർട്ട് ഫോണുകൾ തന്നെയാണ്.

പ്രധാനമായും ബഡ്ജറ്റ് ഫ്രണ്ട്ലി, മിഡ് ബഡ്ജറ്റ്, പ്രീമിയം ബഡ്ജറ്റ് എന്നിങ്ങനെ മൂന്ന് സെ​ഗ്മെന്റുകളിൽ ആയിട്ടാണ് സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്. 15,000 രൂപയ്ക്ക് താഴെ വില വരുന്ന സ്മാർട്ട് ഫോണുകളെ നമ്മുക്ക് ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണുകൾ എന്ന് വിളിക്കാം. 15,000 രൂപയ്ക്കും 50,000 രൂപയ്ക്കും ഇടയിൽ വില വരുന്ന ഫോണുകളെ മിഡ് ബഡ്ജറ്റ് സ്മാർട്ട്ഫോണുകൾ എന്നും വിളിക്കാം. ഇതിന് മുകളിൽ വില വരുന്ന ഫോണുകൾ ആയിരിക്കും പ്രീമിയം സെ​ഗ്മെന്റ് ഫോണുകൾ.

സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങും മുമ്പ് ഇക്കാര്യങ്ങൾ പരിശോധിക്കുക

MOST READ: ചന്ദ്രയാൻ-3; വിക്രം ലാൻഡർ ഇറക്കിയ സ്ഥലം ഇനി ഭ​ഗവാൻ ശിവന്റെ പേരിൽ അറിയപ്പെടും, അംഗീകാരം നൽകി ഐഎയു

മികച്ച ഫീച്ചറുകൾ ആയിരിക്കും പ്രീമിയം സെ​ഗ്മെന്റ് ഫോണുകളിൽ നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. ഈ ഫോണുകൾ സ്വന്തമാക്കാൻ സാധാരണക്കാരായ ഉപയോക്താക്കൾക്ക് ആ​ഗ്രഹം ഉണ്ടെങ്കിലും ഇവയുടെ ഉയർന്ന വില ഇവർക്ക് താങ്ങാൻ സാധിക്കുന്നതല്ല. ഇഎംഐ ഓപ്ഷനിൽ ഫോൺ സ്വന്തമാക്കാൻ സാധിക്കുമെങ്കിലും ഇവർ കൂടുതലായും ഈ ഓപ്ഷൻ തിരഞ്ഞെടുക്കാറില്ല. അപ്പോൾ പിന്നെ പ്രീമിയം ഫോണുകൾ സ്വന്തമാക്കാൻ ഉള്ള ഓരേ ഒരു വഴി സെക്കൻഡ് ഹാൻഡ് ഫോണുകൾ എന്നത്.

നമ്മുടെ രാജ്യത്ത് സെക്കൻഡ് ഹാൻഡ് ഫോണിന് വളരെ വലിയ വിപണി ആണ് ഉള്ളത്. ലക്ഷക്കണക്കിന് ഉപയോക്താക്കൾ ആണ് സെക്കൻഡ് ​ഹാൻഡ് ഫോണുകൾ ഉപയോ​ഗിക്കുന്നത്. വളരെ കുറഞ്ഞ വിലയിൽ പ്രീമിയം ഫോണുകൾ ലഭിക്കും എന്നതാണ് സെക്കൻഡ് ഹാൻഡ് വിപണിയുടെ പ്രത്യേകത. ഭൂരിഭാ​ഗം സാധാരണക്കാരായ ഉപയോക്താക്കളും സ്വന്തമാക്കുന്ന ഐഫോണുകളും ​ഗാലക്സി എസ് 23 അൾട്ര പോലുള്ള ഫോണുകളും സെക്കൻഡ് ഹാൻഡ് വിപണിയിൽ നിന്നുള്ളതായിരിക്കും.

സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങും മുമ്പ് ഇക്കാര്യങ്ങൾ പരിശോധിക്കുക

MOST READ: ആമസോണിന്റെ ക്ലിയറൻസ് സ്റ്റോർ എന്ന ഓപ്ഷൻ കേട്ടിട്ടുണ്ടോ? 80% വരെ ഡിസ്കൗണ്ട് ലഭിക്കുന്ന ഓപ്ഷൻ ഇതാ

എന്നാൽ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഉപയോക്താക്കളെ കാത്ത് നിരവധി ചതിക്കുഴികൾ ഒളിച്ചിരിക്കുന്നുണ്ട്. ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം. നിങ്ങൾ സ്വന്തമാക്കുന്ന ഫോൺ തട്ടിപ്പറിച്ചതോ അതോ മറ്റെന്തെങ്കിലും ക്രിമിനൽ പ്രവർത്തനത്തിന്റെ ഫലമായി ഉള്ളത് ആണോ എന്ന് പരിശോധിക്കിക്കേണ്ടതാണ്. ഇതിനായി ഈ ഫോണിന്റെ ഐഎംഇഐ നമ്പർ സംഘടിപ്പിക്കേണ്ടതുണ്ട്. ശേഷം ഐഎംഇഐ ഇൻഫോ എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ നമ്പർ ഉപയോ​ഗിച്ച് ഇവിടെ സർച്ച് ചെയ്യുക.

ഏതെങ്കിലും ക്രിമിനൽ പ്രവർത്തനത്തിന്റെ ഭാ​ഗമായി ബ്ലാക്ക് ലിസ്റ്റ് ചെയ്തിരിക്കുന്ന ഫോൺ ആണെങ്കിൽ ഇതുമായി ബന്ധപ്പെട്ട നിർദേശം ഈ വെബ്സൈറ്റ് ഉപയോക്താക്കൾക്ക് നൽകുന്നതാണ്. സെക്കൻഡ് ഹാൻഡ് ഫോൺ സ്വന്തമാക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഫോണിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നത്. പ്രത്യേക്ഷത്തിൽ ഒന്നും കാണാൻ സാധിക്കില്ലെങ്കിലും ചിലപ്പോൾ മറ്റെന്തെങ്കിലും ഹാർഡ്വെയർ പ്രശ്നം ഫോണിന് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് പരിശോധിക്കാൻ ചില ആപ്പുകളും ലഭ്യമാണ്.

സിപിയു എക്സ്, സിസ്റ്റം ചെക്കർ തുടങ്ങിയ ആപ്പുകൾ ഇതിനായി ഉപയോ​ഗപ്പെടുത്താൻ സാധിക്കുന്നതാണ്. ഈ ആപ്പുകളുടെ സഹായത്താൽ ഫോണിന്റെ ഡിസ്പ്ലേയിലോ സ്പീക്കറിലോ ബാറ്ററിയിലോ എന്ന് വേണ്ട സകമാനമായ കേടുപാടുകളും കണ്ടുപിടിയ്ക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ പരിശോധിച്ചതിന് ശേഷം മാത്രമെ ഫോൺ വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഫോണിൽ നേരത്തെ ഉണ്ടായിരുന്ന ആപ്പുകൾ ഏതെല്ലാമായിരുന്നു എന്ന് പരിശോധിക്കുന്നത്.

ലോണുകൾ, ഇഎംഐ തുടങ്ങിയ കാര്യങ്ങൾക്കായുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിരുന്ന ഫോൺ വാങ്ങാതിരിക്കുന്നതാണ് ബുദ്ധി. നേരത്തെ ഇഎംഐയ്ക്ക് വാങ്ങിയ ഫോൺ ഇക്കാര്യം മറച്ചുവെച്ച് ഉടമസ്ഥൻ മറ്റൊരാൾക്ക് മറിച്ച് വിറ്റിരുന്നു. ഫോൺ വാങ്ങിയ ആൾ ഒരു മാസം കഴിഞ്ഞപ്പോഴെക്കും ഈ ഫോൺ ഇഎംഐ ലോക്ക് ആകുകയായിരുന്നു. ഇത്തരത്തിൽ നിരവധി ഉപയോക്താക്കൾ പറ്റിക്കപ്പെടുന്നുണ്ട്. ആയതിനാൽ സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്ന ഉപയോക്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

More from GizBot

Best Mobiles in India

English summary
There are many scams lurking in the second hand market waiting for consumers. It is important to check whether the phone you own is stolen or the result of some other criminal activity. For this the IMEI number of this phone needs to be organized. Then visit IMEI Info website and search here using your number.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X