ആമസോണിന്റെ ക്ലിയറൻസ് സ്റ്റോർ എന്ന ഓപ്ഷൻ കേട്ടിട്ടുണ്ടോ? 80% വരെ ഡിസ്കൗണ്ട് ലഭിക്കുന്ന ഓപ്ഷൻ ഇതാ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള ഇ കൊമേഴ്സ് വെബ്സൈറ്റ് ആണ് ആമസോൺ. കോടി കണക്കിന് ഉപയോക്താക്കൾ ആണ് ആമസോണിന് ഉള്ളത്. ഇന്ത്യയിൽ എന്ന് മാത്രമല്ല ലോകത്ത് ആകെമാനം എടുത്താലും ആമസോണിന് നിരവധി ഉപയോക്താക്കൾ ആണ് ഉള്ളത്. പലപ്പോഴും കുറഞ്ഞ വിലയിൽ ഉത്പന്നങ്ങൾ എത്തിക്കുന്നതിലൂടെയാണ് ആമസോൺ ശ്രദ്ധേയമായത്.
ഇതിന് പുറമെ ഉത്സവ കാലങ്ങളിൽ പ്രത്യേകം ഓഫർ വിൽപനകളും സമ്മാനങ്ങളും ആമസോൺ തങ്ങളുടെ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യാറുണ്ട്. ഇതും ആമസോണിന്റെ ജനപ്രീതി വർധിപ്പിച്ചിട്ടുണ്ട്. പല ഉപയോക്താക്കൾക്കും ഉത്സവ സീസണുകളിൽ മാത്രമാണ് കുറഞ്ഞ വിലയ്ക്ക് ആമസോണിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുന്നത്. എന്നാൽ സ്ഥിരമായി ആമസോണിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങൻ ചില വിദ്യകൾ ഉണ്ട്. ഇത് എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

MOST READ: ആകാശ ഗംഗയിൽ ശിവനെയും ശക്തിയേയും കണ്ടെത്തി; കൈയ്യടിച്ച് ശാസ്ത്ര ലോകം
ഇതിനുള്ള ഓപ്ഷനുകൾ ആമസോണിന്റെ ആപ്പിൽ തന്നെ നൽകിയിട്ടുണ്ട്. ഇതിൽ ആദ്യത്തെ ഓപ്ഷനാണ് ക്ലിപ്പ് കൂപ്പണുകൾ. ഇത് സ്വന്തമാക്കാനായി ആമസോണിന്റെ ആപ്പ് തുറക്കേണ്ടതാണ്. ആപ്പിലെ സർച്ച് ബാറിൽ ക്ലിപ്പ് കൂപ്പൺ (clip coupon) എന്ന് നിങ്ങൾ ടൈപ്പ് ചെയ്യുക. ഇത്തരത്തിൽ ടൈപ്പ് ചെയ്യുമ്പോൾ ക്ലിപ്പ് കൂപ്പണിന്റെ ഡിസ്കൗണ്ട് ഉള്ള നിരവധി ഉത്പന്നങ്ങൾ കാണാൻ സാധിക്കുന്നതാണ്. സാധാരണയായി ലഭിക്കുന്നതിലും കൂടുതൽ ഡിസൗണ്ട് ഇതിലൂടെ നേടാൻ സാധിക്കുന്നതാണ്.
ഇതിന് പുറമെ മറ്റൊരു മാർഗത്തിലും ആമസോണിലൂടെ മികച്ച ഡിസ്കൗണ്ട് നേടാൻ സാധിക്കുന്നതാണ്. ക്ലിയറൻസ് സ്റ്റോർ എന്ന ഓപ്ഷൻ വഴിയാണ് ഇത്തരത്തിൽ ഡിസ്കൗണ്ട് നേടാൻ സാധിക്കുന്നത്. ഇതിമായി ആദ്യം ആമസോണിന്റെ ആപ്പ് തുറക്കുക. ശേഷം താഴെയുള്ള മെനുബാറിന്റെ വലതും വശത്ത് നിന്ന് മെനു എന്ന സെക്ഷൻ തിരഞ്ഞെടുക്കുക. ഇപ്പോൾ പുതിയ ഒരു വിൻഡോ തുറന്ന് വരുന്നതായിരിക്കും ഇതിൽ നിരവധി ഓപ്ഷനുകളും നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്.

MOST READ: 6,799 രൂപ മുതൽ സ്മാർട്ട് ടിവികൾ, 60 ശതമാനത്തോളം ഓഫർ; ഐപിഎൽ ആഘോഷമാക്കാൻ ആമസോൺ
ഇതിൽ നിന്ന് ഡീൽസ് ആൻഡ് സേവിങ്സ് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ മറ്റ് നിരവധി ഓപ്ഷനുകളും പ്രത്യക്ഷപ്പെടുന്നതായിക്കും. ഇതിൽ ക്ലിയറൻസ് സ്റ്റോർ എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും. ഇപ്പോൾ സ്റ്റോക്കുകൾ ക്ലിയർ ചെയ്യാനുള്ള ഉത്പന്നങ്ങൾ വളരെ അധികം ഡിസ്കൗണ്ടിൽ വിൽക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഇതിൽ നിന്ന് ആവിശ്യമായ ഉത്പന്നങ്ങൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
ഇത്തരത്തിൽ രണ്ട് തരത്തിൽ വളരെ എളുപ്പത്തിൽ ആമസോണിൽ നിന്ന് ഉപയോക്താക്കൾക്ക് കൂടുതൽ ഡിസ്കൗണ്ട് നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിന് പുറമെ ഇപ്പോൾ ആമസോണിൽ ഹോളിയോട് അനുബന്ധിച്ചുള്ള ഓഫർ വിൽപന നടക്കുന്നുണ്ട്. ലാപ്ടോപ്പുകൾ, സ്മാർട്ട് ഫോണുകൾ, ടാബ്ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ടിവികൾ, ഗൃഹോപകരണങ്ങൾ മറ്റ് ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ എന്നിവയ്ക്കെല്ലാം മികച്ച ഓഫറുകളാണ് ഇപ്പോൾ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.
മാർച്ച് 29 വരെ ആയിരിക്കും ആമസോണിൽ ഈ ഓഫർ നിലനിൽക്കുക. സ്മാർട്ട് ടിവികളുടെ ഓഫർ പരിശോധിക്കുമ്പോൾ ഹിസെൻസ്, ടിസിഎൽ, സാംസങ് എന്നിവയുൾപ്പെടെയുള്ള മുൻനിര ബ്രാൻഡുകളുടെ ടെലിവിഷനുകൾക്ക് 60 ശതമാനം വരെ ഡിസ്കൗണ്ട് ആണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ടിവികൾ ഇത്തരത്തിൽ ഡിസ്കൗണ്ടിൽ വിൽക്കുന്നത്. 6,799 രൂപ മുതൽ തന്നെ ഈ വിൽപനയിൽ നിന്ന് ഉപയോക്താക്കൾക്ക് ടിവികൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.


Click it and Unblock the Notifications








