Home
News

6,799 രൂപ മുതൽ സ്മാർട്ട് ടിവികൾ‌, 60 ശതമാനത്തോളം ഓഫർ; ഐപിഎൽ ആഘോഷമാക്കാൻ ആമസോൺ

രാജ്യത്തെ ക്രിക്കറ്റ് പ്രേമികളുടെ പൂരമായ ഐപിഎൽ സീസണിന് കൊടിയേറിയിരിക്കുകയാണ്. 2024 ഐപിഎൽ സീസണിന് ഇന്നലെ (മാർച്ച് 22) ആണ് തുടക്കമായത്. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് ബം​ഗളൂരൂ റോയൽ ചലഞ്ചേഴ്സിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയിരിക്കുകയാണ് ചെന്നൈയുടെ ഹോം ​ഗ്രൗണ്ടിൽ ആയിരുന്നു മത്സരം നടന്നത്.

ഇനിയുള്ള മൂന്ന് മാസക്കാലത്തോളം ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് ആഘോഷമാണ്. തങ്ങളുടെ ഇഷ്ട ടീമുകളുടെ പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ഓരോ ക്രിക്കറ്റ് ആരാധകരും. ഈ ക്രിക്കറ്റ് സീസണിന്റെ ആവേശം ഇരട്ടിയാക്കാൻ‌ ആകർഷകമായ ഓഫറുമായി രം​ഗത്ത് വന്നിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. മികച്ച വിലക്കുറവിൽ പ്രമുഖ ബ്രാൻഡുകളെ എല്ലാം ടിവികൾ വിൽപനയ്ക്ക് എത്തിച്ചിരിക്കുകയാണ് ആമസോൺ.

സ്മാർട്ട് ടിവികൾക്ക് 60 ശതമാനത്തോളം ഓഫറുമായി ആമസോൺ

MOST READ: 15,000 രൂപയുടെ ഫോണിലും ഡിഎസ്എൽആർ ക്യാമറയ്ക്ക് സമാനമായ ചിത്രങ്ങളെടുക്കാം; ഈ വിദ്യ പരീക്ഷിച്ചാൽ മതി

മാർച്ച് 22ന് ആരംഭിച്ച ആമസോൺ ക്രിക്കറ്റ് സീസൺ ടിവി സെയിൽ മാർച്ച് 29ന് വരെ നീണ്ട് നിൽക്കുമെന്ന് ഇവർ അറിയിച്ചിട്ടുണ്ട്. ഈ വിൽപനയിൽ ഹിസെൻസ്, ടിസിഎൽ, സാംസങ് എന്നിവയുൾപ്പെടെയുള്ള മുൻനിര ബ്രാൻഡുകളുടെ ടെലിവിഷനുകൾക്ക് 60 ശതമാനം വരെ ഡിസ്കൗണ്ട് ആണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. 43 ഇഞ്ച് ടിവി, 55 ഇഞ്ച് ടിവി, ഇതിന് മുകളിൽ വരുന്ന വലിയ സ്ക്രീനുള്ള ടിവികൾ എന്നിങ്ങനെ മൂന്ന് വിഭാ​ഗമായിട്ടാണ് ഈ വിൽപന നടക്കുന്നത്.

ഇതിന് പുറമെ ചെറിയ ടിവികൾക്കും പ്രത്യേകം ഓഫറുണ്ട്. 6,799 രൂപ മുതൽ തന്നെ ഈ വിൽപനയിൽ ടിവികൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. വിഡബ്ലു എന്ന കമ്പനിയുടെ 32 ഇഞ്ച് ടിവിയാണ് ഈ വിലയ്ക്ക് ലഭിക്കുന്നത്. 12,999 രൂപയാണ് ഈ ടിവിയുടെ യഥാർത്ഥ വില. 43 ഇഞ്ച് ടിവിയുടെ വിഭാ​ഗത്തിൽ ടിവികളുടെ വില ആരംഭിക്കുന്നത് 22,999 രൂപ മുതലാണ്. രണ്ട് ടിവികൾ ഈ വിലയ്ക്ക് ലഭിക്കുന്നതാണ്.

സ്മാർട്ട് ടിവികൾക്ക് 60 ശതമാനത്തോളം ഓഫറുമായി ആമസോൺ

MOST READ: പഴയ ഫോണുകൾക്കും എസ്24 സീരീസിന് സമാനമായ എഐ ഫീച്ചറുകൾ നൽകാനൊരുങ്ങി സാംസങ്; പുതിയ തീരുമാനം ഉടൻ

Acer Advanced I Series Smart LED Google TV, OnePlus Y Series Smart Android LED TV എന്നിവയാണ് ഈ ടിവികൾ. ഈ രണ്ട് ടിവികളുടെയും യഥാർത്ഥ വില 39,999 രൂപയാണ്. 43 ശതമാനം ഓഫറാണ് ഈ ടിവികൾക്ക് ആമസോൺ വാ​ഗ്ദാനം ചെയ്യുന്നത്. ഈ വിഭാ​ഗത്തിൽ ഏറ്റവും കൂടുതൽ ഓഫർ ലഭിക്കുന്നത് Hisense 4K Smart QLED TV-യ്ക്ക് ആണ്.

47 ശതമാനമാണ് ഈ ടിവിയുടെ ഓഫർ. 55 ഇഞ്ച് ടിവികളുടെ വിഭാ​ഗത്തിൽ ടിവികളുടെ വില ആരംഭിക്കുന്നത് 31,999 രൂപ മുതലാണ്. Acer Advanced I Series Smart LED Google TVയ്ക്കാണ് ഈ വില. ഇതിന്റെ യഥാർത്ഥ വില 59,999 രൂപയാണ്. ഈ വിഭാ​ഗത്തിൽ ഏറ്റവും കൂടുതൽ ഓഫർ ലഭിക്കുന്നത് TCL-ന്റെ 4KUltra HD Smart QLED Google TVയ്ക്ക് ആണ് 66 ശതമാനമാണ് ഈ ടിവിയുടെ ഓഫർ.

അതായത് 1,21,990 രൂപ വില വരുന്ന ഈ ടിവി ഇപ്പോൾ 41,990 രൂപയ്ക്ക് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. Hisense-ന്റെ Tornado 3.0 Series 4K Smart LED Google TVയ്ക്ക് 47 ശതമാനമാണ് ഓഫർ. വലിയ സ്ക്രീനുള്ള ടിവികളുടെ ഓഫർ പരിശോധിക്കുമ്പോൾ 49,990 രൂപ മുതലാണ് ആമസോണിൽ വില ആരംഭിക്കുന്നത്. TCL Bezel-Less Series 4K Smart LED Google TVയ്ക്കാണ് ഈ വില വരുന്നത്.

1,24,990 രൂപയാണ് ഈ ടിവിയുടെ യഥാർത്ഥ വില. അതായത് 60 ശതമാനം ഡിസ്കൗണ്ട്. 1,64,900 രൂപ വില വരുന്ന Sony Bravia 4K Ultra HD Smart LED Google TV 1,04,490 രൂപയ്ക്ക് സ്വന്തമാക്കാനും ഈ വിൽപനയിലൂടെ ആമസോൺ ഉപയോക്താക്കൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്. നിലവിൽ പ്ലാറ്റ്ഫോമിലെ ഏറ്റവും വലിയ ഓഫറുകളാണ് ഈ ലേഖനത്തിലുള്ളത്. ഇതിന് പുറമെ മറ്റ് നിരവധി ഓഫറുകളും ഇപ്പോൾ ആമസോണിൽ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Amazon has brought all the leading brands of TVs for sale at the best prices. They have informed me that the Amazon Cricket season TV sale, which started on March 22, will continue until March 29. In this sale, Amazon has announced up to a 60 percent discount on televisions from leading brands, including Hisense, TCL, and Samsung.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X