ആകാശ ഗംഗയിൽ ശിവനെയും ശക്തിയേയും കണ്ടെത്തി; കൈയ്യടിച്ച് ശാസ്ത്ര ലോകം
ആകാശ ഗംഗയിലെ രണ്ട് പ്രചീന നക്ഷത്ര കൂട്ടങ്ങളെ കണ്ടെത്തി ശാസ്ത്രജ്ഞർ. 1200 മുതൽ 1300 കോടി വർഷങ്ങൾ പഴക്കമുള്ള നക്ഷത്ര കൂട്ടങ്ങളെയാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. പ്രപഞ്ചത്തിന്റെ ആദ്യ കണിക രൂപപ്പെട്ടത്തുമുതൽ ഈ നക്ഷത്രക്കുട്ടങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഈ നക്ഷത്രങ്ങൾക്ക് നൽകിയിരിക്കുന്ന പേരാണ് ശ്രദ്ധേയം.
ശിവ, ശക്തി എന്നീ പേരുകളാണ് ഇവയ്ക്കായി ശാസ്ത്രജ്ഞർ നൽകിയിരിക്കുന്നത്. ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ ആണ് ഇത് കണ്ടുപിടിച്ചിരിക്കുന്നത്. ഖ്യാതി മൽഹാൻ എന്ന മുതിർന്ന ശാസ്ത്രജ്ഞൻ ആണ് ഈ ദൗത്യത്തിന് നേതൃത്വം നൽകിയത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഗയ്യ എന്ന ഉപഗ്രഹം പുറത്ത് വിട്ട ചില വിവരങ്ങളും യുഎസ് സ്ലോൻ ഡിജിറ്റൽ സ്കൈ എന്ന സ്ഥാപനം നടത്തിയ ചില സർവ്വേ പഠനങ്ങളും ഈ ദൗത്യത്തിനെ സഹായിച്ചിരുന്നു.

MOST READ: 6,799 രൂപ മുതൽ സ്മാർട്ട് ടിവികൾ, 60 ശതമാനത്തോളം ഓഫർ; ഐപിഎൽ ആഘോഷമാക്കാൻ ആമസോൺ
ഈ രണ്ട് റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ ആയിരുന്നു ഖ്യാതി മൽഹാന്റെ കീഴിലുള്ള സംഘം ഗവേഷണം മുന്നോട്ട് കൊണ്ടുപോയത്. ആകാശ ഗംഗ രൂപം കൊണ്ട കാലഘട്ടത്തിൽ ഇവ നക്ഷത്ര സമൂഹത്തിലേക്ക് കൂടിചേരുക ആയിരുന്നു എന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്. ക്ഷിരപഥത്തിന്റെ മുൻപതിപ്പിലും ഇവ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട് എന്നും ഈ ശാസ്ത്രജ്ഞർ പറയുന്നു. നിലവിൽ ഒരു ലക്ഷം പ്രകാശവർഷങ്ങളാണ് ആകാശ ഗംഗയുടെ വ്യാസം.
ആകാശ ഗംഗ മാത്രമാണ് ഈ പ്രപഞ്ചത്തിലെ ഏക ഗാലക്സി എന്നായിരുന്നു ആദ്യ നാളുകളിലെ കണ്ടെത്തൽ പിന്നീട് നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പ്രപഞ്ചത്തിൽ കോടിക്കണക്കിന് ഗാലക്സികൾ ഉണ്ടെന്ന് കണ്ടെത്തിയത്. മാത്രമല്ല ആകാശ ഗംഗയുടെ പതിൻമടങ്ങ് വലുപ്പമുള്ള ഗാലക്സികളും ഇന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിലെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയിരിക്കുന്ന ഏറ്റവും വലി ഗാലക്സി അൽസ്യോന്യുസ് ആണ്. ആകാശ ഗംഗയെക്കാൾ 160 മടങ്ങ് വലിപ്പമാണ് ഈ ഗാലക്സിക്കുള്ളത്.

ഭൂമിയിൽ നിന്ന് 300 കോടി പ്രകാശവർഷം അകലെയാണ് അൽസ്യോന്യുസ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 1.63 കോടി പ്രകാശവർഷം വീതി ഈ ഗാലക്സിക്ക് ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപിക്കുന്നത്. അതായത് ഈ ഗാലക്സിയുടെ ഒരറ്റത്ത് നിന്ന് പ്രകാശം മറ്റെ അറ്റത്ത് എത്താനായി 1.63 കോടി പ്രകാശവർഷം എടുക്കും എന്ന് സാരം. സൂര്യന്റെ നാല് മടങ്ങ് പിണ്ഡമുള്ള ഒരു ബ്ലാക്ക് ഹോൾ അൽസ്യോന്യുസിന്റെ കേന്ദ്ര ഭാഗത്തായി സ്ഥിതി ചെയ്യുന്നുണ്ടെന്നും പറയപ്പെടുന്നു.
ആകാശ ഗംഗയിലും ഇതിന് സമാനമായ ഒരു ബ്ലാക്ക് ഹോൾ സ്ഥിതി ചെയ്യുന്നുണ്ട്. എ സ്റ്റാർ എന്നാണ് ഈ ബ്ലാക്ക് ഹോളിന്റെ പേര്. ഭൂമിയിൽ നിന്ന് 25000 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിന് പുറമെ പത്ത് കോടിയോളം ബ്ലാക്ക് ഹോളുകൾ ആകാശ ഗംഗയിൽ ഉണ്ടെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. രസകരമായ പഠനങ്ങളാണ് വർഷങ്ങളായി ആകാശ ഗംഗയേയും മറ്റും ചുറ്റിപ്പറ്റി നടക്കുന്നത്.
നേരത്തെ സ്പെയിനിലെ വിഗോ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ആൽബർട്ടോ കാബല്ലെറോ എന്ന ശാത്രജ്ഞന്റെ പഠന റിപ്പോർട്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആകാശ ഗംഗയിൽ നിരവധി അന്യഗൃഹ ജീവികൾ ഉണ്ടെന്നും വരും നാളുകളിൽ ഇവ ഭൂമിയെ ആക്രമിക്കും എന്നുമായിരുന്നു പഠന റിപ്പോർട്ടിൽ ഇദ്ദേഹം വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ റിപ്പോർട്ട് ശാത്രലോകം ഗൗരവത്തിൽ എടുത്തില്ല എന്നതാണ് സത്യം.


Click it and Unblock the Notifications








