ചന്ദ്രയാൻ-3; വിക്രം ലാൻഡർ ഇറക്കിയ സ്ഥലം ഇനി ഭഗവാൻ ശിവന്റെ പേരിൽ അറിയപ്പെടും, അംഗീകാരം നൽകി ഐഎയു
കഴിഞ്ഞ വർഷം ഇന്ത്യയും ഇസ്രോയും കൈവരിച്ച ചരിത്ര നേട്ടങ്ങളിൽ പ്രധാനമായിരുന്നു ചന്ദ്രയാൻ മൂന്നിന്റെ വിജയം. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതോടെ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ചന്ദ്രനിൽ സോഫ്റ്റ് ലാന്റ് ചെയ്യാൻ സാധിച്ച നാലാമത്തെ രാജ്യമായി മാറാൻ ഇന്ത്യയ്ക്ക് സാധിച്ചു.
മാത്രമല്ല ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യമായി സോഫ്റ്റ് ലാന്റ് ചെയ്യാൻ സാധിച്ച ആദ്യ രാജ്യം എന്ന ബഹുമതിയും ഇന്ത്യയെ തേടി എത്തി. ഇത് ആദ്യമായാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഒരു രാജ്യത്തിനെ പേടകം ഇറക്കാൻ സാധിച്ചത്. ധാരാളം ഗർത്തങ്ങളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവം. ദൗത്യം വിജയകരമായി പൂർത്തിയാക്കിയോടെ നാസ ഉൾപ്പെടെയുള്ള നിരവധി ഏജൻസികൾ ഇന്ത്യയും ഇസ്രോയ്ക്കും അഭിനന്ദനവുമായി രംഗത്ത് വന്നിരുന്നു.

ഇന്ത്യയുടെ അന്നത്തെ നേട്ടത്തിന് ഇപ്പൾ ഇതാ ഒരു പൊൻതൂവൽ കൂടി ലഭിച്ചിരിക്കുകയാണ്. അന്ന് ഇസ്രോ വിക്രം ലാൻഡർ ഇറക്കിയ സ്ഥലത്തിന് ശിവശക്തി എന്ന പേര് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇൻ്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ആണ് ഈ പേരിന് ഔദ്യോഗിക അംഗീകാരം നൽകിയിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാൻഡിംഗ് സ്ഥാനത്തിന് ശിവശക്തി പോയിന്റ് എന്ന പേര് നൽകണം എന്ന് നിർദേശിച്ചിരുന്നു.
എന്നാൽ ഇതിന് ആഗോള തലത്തിൽ ഒരു അംഗീകാരം ലഭിക്കുന്നത് ഇപ്പോൾ ആണ്. നിലവിൽ ഇൻ്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന് ആണ് ബഹിരാകാശത്തെ വസ്തുക്കളുടെ പേര് ഔദ്യോഗികമായി നൽകാനുള്ള അവകാശം. ഇവർ ഇത് അംഗീകരിച്ചതോടെ ഇനി മുതൽ എല്ലാ ആന്താരാഷ്ട്ര ജേർണലുകളിലും റിപ്പോർട്ടുകളിലും എല്ലാം വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ശിവശക്തി പോയിന്റ് എന്ന് അറിയപ്പെടുന്നതായിരിക്കും. ഓഗസ്റ്റ് 23 ന് വൈകീട്ട് 6.03നായിരുന്നു ചന്ദ്രയാന്‍ 3 ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇറക്കിയത്.

അതേ സമയം അന്ന് ഈ സ്ഥലത്തിനെ ശിവശക്തി പോയിന്റ് എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചത് നിരവധി വിവാദങ്ങൾക്ക് കാരണമാക്കിയിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കം ഈ പ്രസ്ഥാവന പിൻവലിക്കണം എന്ന് ആവിശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. എന്നാൽ ഈ വിവാദം അനാവശ്യമാണ് എന്നായിരുന്നു ഇസ്രോ ചെയർമാർ എസ് സോമനാഥ് പ്രതികരിച്ചത്. വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് പേരിടാൻ രാജ്യത്തിന് അവകാശമുണ്ടെന്നും മുമ്പും പല രാജ്യങ്ങളും ഇത്തരത്തില്‍ പേരിട്ടുണ്ടെന്നും ഇദ്ദേഹം അവകാശപ്പെട്ടു.
അതേ സമയം കഴിഞ്ഞ ദിവസം ആകാശ ഗംഗയിലെ രണ്ട് നക്ഷത്ര കൂട്ടങ്ങൾക്കും ശിവ, ശക്തി എന്ന പേരുകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ചന്ദ്രനിലെ വിക്രം ലാൻഡർ ഇറക്കിയ സ്ഥലത്തിനും ശിവശക്തി എന്ന പേര് നൽകിയിരിക്കുന്നത്. ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ ആണ് ആകാശ ഗംഗയിലെ നക്ഷത്ര കൂട്ടത്തിന് ശിവ, ശക്തി എന്നീ പേരുകൾ നൽകിയിരിക്കുന്നത്.
1200 മുതൽ 1300 കോടി വർഷങ്ങൾ പഴക്കമുള്ള നക്ഷത്ര കൂട്ടമാണ് ഇത് എന്നാണ് നിഗമനം. പ്രപഞ്ചത്തിന്റെ ആദ്യ കണിക രൂപപ്പെട്ടത്തുമുതൽ ഈ നക്ഷത്രക്കുട്ടങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നും ഇവർ അവകാശപ്പെടുന്നു. ഖ്യാതി മൽഹാൻ എന്ന മുതിർന്ന ശാസ്ത്രജ്ഞൻ ആണ് ഈ ദൗത്യത്തിന് നേതൃത്വം നൽകിയത്. ആകാശ ഗംഗ രൂപം കൊണ്ട കാലഘട്ടത്തിൽ ഇവ നക്ഷത്ര സമൂഹത്തിലേക്ക് കൂടിചേരുക ആയിരുന്നു എന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്.
യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഗയ്യ എന്ന ഉപഗ്രഹം പുറത്ത് വിട്ട ചില വിവരങ്ങളുടേയും യുഎസ് സ്ലോൻ ഡിജിറ്റൽ സ്കൈ എന്ന സ്ഥാപനം നടത്തിയ ചില സർവ്വേ പഠനങ്ങളുടേയും അടിസ്ഥാനത്തിൽ ആയിരുന്നു ഈ ശാസ്ത്രജ്ഞർ പഠനം മുന്നോട്ട് കൊണ്ടുപോയത്. അതേ സമയം ഹിന്ദു പുരാണം അനുസരിച്ച് ഭഗവാൻ ശിവന് ആകാശ ഗംഗയും, ചന്ദ്രനുമായും ചില ബന്ധമുണ്ട്. ആയകതിനാൽ തന്നെ അന്താരാഷ്ട്ര സൂമത്തിന്റെ ഈ അംഗികാരം ഇന്ത്യയ്ക്ക് വലിയ നേട്ടമുണ്ടാക്കുന്നതായിരിക്കും.


Click it and Unblock the Notifications








