Home
News

ഇപ്പോഴാണ് ​ഹോളി കളറായത്; ക്യാമറകൾക്ക് ഉൾപ്പെടെ മികച്ച ഡിസ്കൗണ്ട് പ്രഖ്യാപിച്ച് വിജയ് സെയിൽസ്

പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ വിജയ് സെയിൽസിൽ ഹോളിയോട് അനുബന്ധിച്ചുള്ള ഓഫർ വിൽപന പ്രഖ്യാപിച്ചു. ബ്ലൂടൂത്ത് സ്പീക്കർ, ക്യാമറ തുടങ്ങിയ ഉത്പന്നങ്ങൾ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കുന്ന വിധത്തിൽ ആണ് വിജയ് സെയിൽസ് തങ്ങളുടെ ഹോളി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ബാങ്ക് ഓഫറുകളും ഇവിടെ ലഭ്യമാണ്.

പ്ലാറ്റ്ഫോമിലെ ഏറ്റവും മികച്ച ഓഫറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. വിജയ് സെയിൽസിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഓഫറുള്ള ഉത്പന്നങ്ങളിൽ ഒന്നാണ് പോർട്രോണിക്‌സ് ഡാഷ് 12 60W ബൂം ബോക്‌സ് സ്പീക്കർ. വെറും 6,999 രൂപയ്ക്ക് ഈ സ്പീക്കർ ഇപ്പോൾ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഈ സ്പീക്കറിന്റെ യഥാർത്ഥ വില 12,999 രൂപയാണ്. അതായത് 6000 രൂപയുടെ ലാഭം.

ക്യാമറകൾക്ക് ഉൾപ്പെടെ മികച്ച ഡിസ്കൗണ്ട് പ്രഖ്യാപിച്ച് വിജയ് സെയിൽസ്

MOST READ: ആകാശ ​ഗം​​ഗയിൽ ശിവനെയും ശക്തിയേയും കണ്ടെത്തി; കൈയ്യടിച്ച് ശാസ്ത്ര ലോകം

പ്രമുഖ സ്പീക്കർ ബ്രാൻഡായ മാർഷലിന്റെ സ്പീക്കറിനും ആകർഷകമായ ഓഫറാണ് വിജയ് സെയിൽസ് ഈ ഹോളി വേളയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മാർഷൽ എംബർട്ടൺ II എന്ന സ്പീക്കറാണ് ഓഫറുകളുള്ള സ്പീക്കറുകളിൽ ഒന്ന്. 19,999 രൂപ വില വരുന്ന ഈ സ്പീക്കർ ഇപ്പോൾ 14,999 രൂപയ്ക്ക് ഉപയോക്താക്കൾക്ക് വിജയ് സെയിൽസിൽ നിന്ന് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. കൂടാതെ സോണിയുടെ പാർട്ടി സ്പീക്കറുകൾക്കും ഈ പ്ലാറ്റ്ഫോം മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

46,990 രൂപ വില വരുന്ന സോണി പാർട്ടി സ്പീക്കർ 32,900 രൂപയ്ക്കാണ് ഇപ്പോൾ ഈ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 14,000 രൂപയിൽ അധികം ലാഭം. അതേ സമയം 25,190 രൂപ മുതൽ എസികളും 7,990 രൂപ മുതൽ റഫ്രിജറേറ്ററുകളും ഇപ്പോൾ വിജയ് സെയിൽസിൽ നിന്ന് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. മൈക്രോവേവിന്റെ വില ആകട്ടെ 6,690 രൂപ മുതലാണ് ആരംഭിക്കുന്നത്.

ക്യാമറകൾക്ക് ഉൾപ്പെടെ മികച്ച ഡിസ്കൗണ്ട് പ്രഖ്യാപിച്ച് വിജയ് സെയിൽസ്

MOST READ: 6,799 രൂപ മുതൽ സ്മാർട്ട് ടിവികൾ‌, 60 ശതമാനത്തോളം ഓഫർ; ഐപിഎൽ ആഘോഷമാക്കാൻ ആമസോൺ

അടുക്കളയിൽ ഉപയോ​ഗിക്കാനുള്ള എയർ ഫ്രയറുകൾ 5,944 രൂപ മുതൽ ലഭിക്കും എന്നതും വിജയ് സെയിൽസിന്റെ ഹോളി ഓഫറിന്റെ പ്രത്യേകതയാണ്. ഇതിന് പുറമെ ഏറ്റവും മികച്ച ഓഫറുകൾ ലഭിക്കുന്ന മറ്റൊരു ഉപകരണമാണ് ക്യാമറകൾ. 5,999 രൂപ മുതൽ തന്നെ ഇൻസ്റ്റാക്സ് ക്യാമറകൾ ഇപ്പോൾ വിജയ് സെയിൽസിൽ നിന്ന് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ആക്ഷൻ ക്യാമറകളുടെ വില ആകട്ടെ 27,490 രൂപ മുതലാണ് ആരംഭിക്കുന്നത്.

പ്രൊഫഷണൽ ഫോട്ടോ​ഗ്രാഫി, വീഡിയോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായുള്ള ഡിഎസ്എൽആർ ക്യാമറകൾ 41,990 രൂപ മുതലും ഈ ഹോളിയിൽ വിജയ് സെയിൽസിൽ നിന്ന് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇതിന് പുറമെ മൈ റിവാർ‌ഡ് എന്ന ഒരു പദ്ധതിയും ഇപ്പോൾ വിജയ് സെയിൽസ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കൾ എത്ര രൂപയ്ക്ക് സാധനങ്ങൾ വാങ്ങുന്നുവോ അതിന്റെ 0.75 ശതമാനം റിവാർഡ് പോയിൻ്റുകളായി നേടാൻ സാധിക്കുന്ന ഒരു പദ്ധതിയാണ് ഇത്.

അം​ഗത്വ ഫീസ് ഒന്നും ഈടാക്കാതെ തന്നെ ഉപയോക്താക്കൾക്ക് ഈ പദ്ധതിയുടെ ഭാ​ഗമായി മാറാൻ സാധിക്കുന്നതാണ്. ഈ ഓഫർ വിൽപനയിലെ ബാങ്ക് ഓഫറുകൾ പരിശോധിച്ചാൽ എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക് എന്നീ ബാങ്കുകളുടെ കാർഡുകൾ ഉപയോ​ഗിച്ചാലോ വൺകാർഡ് ഉപയോ​ഗിച്ചാലോ 7500 രൂപ വരെ പരമാവധി കിഴിവ് നേടാനുള്ള അവസരവും ഇപ്പോൾ വിജയ് സെയിൽസ് ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ മികച്ച രീതിയിൽ ഉപയോക്താക്കൾക്ക് വിജയ് സെയിൽസിൽ നിന്ന് അധിക ഡിസ്കൗണ്ട് നേടിയെടുക്കാൻ സാധിക്കുന്നതാണ്.

വിജയ് സെയിൽസിന് പുറമെ മറ്റൊരു പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണും ഈ ഹോളിക്ക് പ്രത്യേക ഓഫർ വിൽപന പ്രഖ്യാപിച്ചു കഴിഞ്ഞു. മാർച്ച് 25 വരെയാണ് ആമസോണിൽ ഹോളി വിൽപന നടക്കുന്നത്. ലാപ്ടോപ്പുകൾ, സ്മാർട്ട് ഫോണുകൾ, സ്മാർട്ട് ടിവികൾ, സ്മാർട്ട് വാച്ചുകൾ, ടാബ്ലെറ്റുകൾ എന്ന് തുടങ്ങി നിരവധി ​ഗാഡ്ജറ്റുകൾക്ക് ഇപ്പോൾ മികച്ച ഡിസ്കൗണ്ട് ആണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്ലിപ്പാകാട്ടിലും സമാനമായ ചില ഓഫറുകൾ ഇവർ പ്രഖ്യാപിച്ചിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Let's check in detail what the best offers are on the platform. The Portronics Dash 12 60W Boom Box Speaker is one of the most offered products at Vijay Sales right now. Users can now get this speaker for just Rs 6,999. The original price of this speaker is Rs 12,999. That is a profit of Rs. 6,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X