Home
How to

എത്ര വലിയ വൈഫൈ പാസ്‌വേഡുകളും ഇനി എളുപ്പത്തിൽ കണ്ടുപിടിയ്ക്കാം; ഈ വിദ്യ നിങ്ങൾക്ക് ഉപകാരപ്പെടും

ഫോണിൽ എത്രയൊക്കെ ഇന്റർനെറ്റ് ഡാറ്റ ഉണ്ടെങ്കിലും സൗജന്യമായി വൈഫൈ ലഭിച്ചാൽ അത് ആസ്വദിക്കുന്നവരാണ് നമ്മൾ ഭൂരിഭാ​ഗം മലയാളികളും. വലിയ ഫയലുകളും സിനിമകളും മറ്റും ഡൗൺലോഡ് ചെയ്യാനും ഉപകരണങ്ങളും ആപ്പുകളും എല്ലാം അപ്ഡേറ്റ് ചെയ്യാനും ഭൂരിഭാ​ഗം ആളുകളും ആശ്രയിക്കുന്നത് വൈഫൈ കണക്ഷനുകൾ ആയിരിക്കും.

എന്നാൽ നമ്മുക്ക് പരിചയമില്ലാത്ത വെഫൈ കണക്ഷനുകൾ എല്ലാം തന്നെ പാസ്‌വേഡ് നൽകി ലോക്ക് ചെയ്തിരിക്കുകയായിരിക്കും ഇവരുടെ പാസ്‌വേഡുകൾ കണ്ടുപിടിയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് നമ്മൾ ഒരുക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ ഇനി മുതൽ നിങ്ങൾക്ക് ഏത് വൈഫൈ കണക്ഷന്റെയും പാസ്‌വേഡ് വളരെ എളുപ്പത്തിൽ കണ്ടുപിടിയ്ക്കാൻ സാധിക്കുന്നതാണ്. എങ്ങനെയാണെന്നല്ലെ ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്. ഇതിന് സഹായിക്കുന്ന നിരവധി ആപ്പുകളും വെബ്സൈറ്റുകളും എല്ലാം ലഭ്യമാണ്.

എത്ര വലിയ വൈഫൈ പാസ്‌വേഡുകളും ഇനി എളുപ്പത്തിൽ കണ്ടുപിടിയ്ക്കാം

MOST READ: ഇന്ന് മുതൽ സോഷ്യൽ മീഡിയയിൽ വാർത്ത ഷെയർ ചെയ്യുമ്പോൾ സൂക്ഷിക്കണേ, അല്ലെങ്കിൽ പോലീസ് വീട്ടിലെത്തും

ഇത്തരത്തിൽ ഏറെ പ്രചാരമുള്ള വെബ്സൈറ്റുകളിൽ‌ ഒന്നാണ് വൈഫൈ മാപ്പ് (wifimap) എന്നത്. ഈ വെബ്സൈറ്റിന്റെ സഹായത്താൽ എത്ര കരുത്തുറ്റ പാസ്‌വേഡും നിങ്ങൾക്ക് വളരെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നതാണ്. മാത്രമല്ല ഇതിന്റെ സഹായത്താൽ ഉപയോക്താക്കൾക്ക് ആവിശ്യമായ എത്ര ഡാറ്റ വേണമെങ്കിലും ചോർത്താനും സാധിക്കുന്നതാണ്. എങ്ങനെയാണ് ഈ വൈഫൈ മാപ്പ് പ്രവർത്തിക്കുന്നതെന്നും എങ്ങനെ ഇതിൽ നിന്ന് പാസ്‌വേഡ് കണ്ടെത്താമെന്നും വിശമായി പരിശോധിക്കാക്കം.

ഇതിനായി ആദ്യം നിങ്ങളുടെ ഉപകരണത്തിൽ ​ഗൂ​ഗിൾ ക്രോമോ അല്ലെങ്കിൽ നിങ്ങൾ ഉപയോ​ഗിക്കുന്ന ബ്രൗസറോ തുറക്കുക. ശേഷം ഇതിന്റെ സർച്ച് ബാറിൽ wifimap എന്ന് ടൈപ് ചെയ്ത് സർച്ച് ബട്ടൺ അമർത്തുക. ഇപ്പോൾ ​ഗൂ​ഗിൾ സർച്ച് റിസൾട്ടായി നിരവധി ഓപ്ഷനുകൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഇതിൽ നിന്ന് ആദ്യ ഓപ്ഷൻ നിങ്ങൾ ക്ലിക്ക് ചെയ്യുക. ഇപ്പോൾ പുതിയ ഒരു സ്ക്രീൻ നിങ്ങൾക്ക് നിങ്ങളുടെ ഉപകരണത്തിന്റെ ഡിസ്പ്ലേയിൽ കാണാൻ സാധിക്കുന്നതാണ്.

എത്ര വലിയ വൈഫൈ പാസ്‌വേഡുകളും ഇനി എളുപ്പത്തിൽ കണ്ടുപിടിയ്ക്കാം

MOST READ: നിങ്ങൾ സുരക്ഷിതരാണോ? 21 ലക്ഷത്തോളം സിം കാർഡുകൾ‌ നിരോധിക്കാൻ കേന്ദ്ര സർക്കാർ

ഇതിൽ നിങ്ങളുടെ ലൊക്കേഷൻ അല്ലെങ്കിൽ സിറ്റി സർച്ച് ചെയ്യാനുള്ള ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിൽ നിങ്ങളുടെ സിറ്റി ഏതെന്ന് നൽകേണ്ടതാണ്. ഇപ്പോൾ നിങ്ങളുടെ പരിസരത്ത് ലഭിക്കുന്ന പബ്ലിക്ക് വൈഫൈകളുടെ എല്ലാം പേര് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. ഇതിൽ നിന്ന് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു വൈഫൈ സെലക്ട് ചെയ്യുക. ഇപ്പോൾ മറ്റൊരു സ്ക്രീൻ നിങ്ങളുടെ ഉപകരണത്തിന്റെ ഡിസ്പ്ലേയിൽ തെളിയുന്നതായിരിക്കും.

നിങ്ങൾ സെലക്ട് ചെയ്ത വൈഫൈ കണക്ഷന്റെ കൂടുതൽ വിവരങ്ങൾ ആയിരിക്കും ഈ സ്ക്രീനിൽ കാണാൻ സാധിക്കുന്നത്. ഇപ്പോൾ സ്ക്രീൻ താഴെയ്ക്ക് സ്കോൾ‌ ചെയ്താൽ ഇതിൽ പാസ്‌വേഡ് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും. സ്റ്റാർ ചിഹ്നങ്ങൾ ആയിട്ടായിരിക്കും ഈ പാസ്‌വേഡ് ഓപ്ഷൻ നിങ്ങൾക്ക് കാണാൻ സാധിക്കുക. ഇതിന് നേരെ തന്നെ ഷോ പാസ്‌വേഡ് എന്ന മറ്റൊരു ഓപ്ഷനും കാണാൻ സാധിക്കുന്നതായിരിക്കും.

ഈ ബട്ടണിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ സെലക്ട് ചെയ്ത വൈഫൈ കണക്ഷന്റെ പാസ്‌വേഡ് നിങ്ങൾക്ക് കാണാൻ സാധിക്കുന്നതായിരിക്കും. ചിലപ്പോൾ wifimap ആപ്പ് ഓപ്പൺ ചെയ്യാനുള്ള നിർദേശം ആയിരിക്കും നിങ്ങൾക്ക് ലഭിക്കുനന്ത്. ഈ ആപ്പ് ഓപ്പൺ ചെയ്താലും നിങ്ങൾക്ക് പാസ്‌വേഡ് കാണാൻ സാധിക്കുന്നതായിരിക്കും. പിന്നീട് ഈ പാസ്‌വേഡ് ഉപയോ​ഗിച്ച് നിങ്ങൾക്ക് ആവിശ്യമുള്ള ഇന്റർനെറ്റ് ഉപയോ​ഗിക്കാൻ സാധിക്കുന്നതാണ്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമെ ഇത് ഉപയോ​ഗിക്കാവു എന്ന ഓർമ്മിപ്പിക്കുകയാണ്.

അതേ സമയം ന​ഗര പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ആയിരിക്കും ഈ വിദ്യ കൂടുതലായി ഉപയോ​ഗപ്പെടുക. കാരണം ന​ഗരപ്രദേശങ്ങളിൽ ആണ് കൂടുതലായും വൈഫൈ കണക്ഷനുകൾ ആളുകൾ ഉപയോ​ഗിക്കുന്നത്. ആയതിനാൽ തന്നെ ഈ വെബ്സൈറ്റ് ഓപ്പൺ ചെയ്യുമ്പോൾ നിരവധി വൈഫൈ കണക്ഷനുകൾ കാണാൻ സാധിക്കുന്നതാണ്. ഇതിൽ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കാം. അതേ സമയം ​ഗ്രാമ പ്രദേശങ്ങളിൽ വൈഫൈ ഉപയോ​ഗിക്കുന്നവരുടെ എണ്ണം കുറവായതിനാൽ ഈ വെബ്സൈറ്റിൽ വൈഫൈ പേരുകൾ കാണാനുള്ള സാധ്യത കുറവാണ്.

More from GizBot

Best Mobiles in India

English summary
It is very easy to find the password for any Wi-Fi connection. Now you are thinking, not how. There are many apps and websites available that help with this. WiFimap is one of the most popular websites. With the help of this website, you can easily find any number of strong passwords.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X