Home
How to

നിങ്ങൾ ഒരു ജിയോ ഉപയോക്താവാണോ? നിങ്ങളുടെ ഇന്റർനെറ്റ് സ്പീഡ് ഇരട്ടിയാക്കാനുള്ള ചില വഴികൾ ഇതാ

സ്മാർട്ട് ഫോൺ ഉപയോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഫോണിന്റെ ഇന്റർനെറ്റ് സ്പീഡ് കുറയുന്നത്. വെഫൈ പോലുള്ള സംവിധാനം ഇല്ലാതെ സിം വഴി ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നവരാണ് ഈ പ്രശ്നം പ്രധാനമായും നേരിടുന്നത്. പുതിയ ഫോൺ വാങ്ങി ആ​ദ്യ നാളുകളിൽ ഇന്റർനെറ്റിന് മികച്ച സ്പീഡ് ഉണ്ടാകുമെങ്കിലും പിന്നീട് കാലക്രമേണ ഈ വേ​ഗത കുറയുകയായിരിക്കും.

എന്നാൽ നിങ്ങൾ ഒരു ജിയോ ഉപഭോക്താവ് ആണെങ്കിൽ നിങ്ങളുടെ ഇന്റർനെറ്റ് സ്പീഡ് വർധിപ്പിക്കാൻ ഒരു വഴിയുണ്ട്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ട്രിക്ക് ആണിത്. ഇതിനായി പ്രത്യേകം ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ ഫോണിലെ സെറ്റിം​ഗ്സിൽ പ്രത്യേകം മാറ്റം വരുത്തുകയോ ഒന്നും വേണ്ട. വെറും സെക്കന്റുകൾ കൊണ്ട് തന്നെ നിങ്ങളുടെ ഇന്റർനെറ്റ് സ്പീഡ് വർധിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കുന്നതായിരിക്കും.

നിങ്ങൾ ഒരു ജിയോ ഉപയോക്താവാണോ? ഇന്റർനെറ്റ് സ്പീഡ് ഇരട്ടിയാക്കാം

ഒരു മിനിറ്റിനുള്ളിൽ പിവിസി ആധാർ കാർഡ് സ്വന്തമാക്കാം; അതും വീട്ടിലിരുന്ന് തന്നെ

ഇതിനായി നിങ്ങൾക്ക് സാധാരണ ​ഗതിയിൽ അവറേജ് വേ​ഗതയിൽ ഇന്റർനെറ്റ് സ്പീഡ് ലഭിക്കുന്ന സ്ഥലത്ത് ചെന്ന് ഫോണിന്റെ ഇന്റർനെറ്റ് ഓൺ ആക്കുക. അൽപ നേരം ഇന്റർനെറ്റ് ഉപയോ​ഗിച്ച് വാട്സ്ആപ്പ് വഴി ഒരു വീഡിയോ കൂട്ടുകാർക്ക് ആർക്കെങ്കിലും അയയ്ച്ചു കൊടുക്കാൻ ശ്രമിക്കുക. ഇതിന് ശേഷം നിങ്ങൾ നിങ്ങളുടെ ഫോണിൽ നിന്ന് ആർക്കെങ്കിലും ഒരു ഫോൺ കോൾ ചെയ്തതിന് ശേഷം ഇത്തരത്തിൽ വാട്സ്ആപ്പ് വഴി വീഡിയോ അയയ്ക്കാൻ ശ്രമിക്കുക.

ഇപ്പോൾ നിങ്ങളുടെ ഫോണ‍ിന്റെ ഇന്റർനെറ്റ് സ്പീഡ് വർധിച്ചതായി നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കുന്നതാണ്. അധികം ആർക്കും അറിയാൻ സാധിക്കാത്ത ഒരു ട്രിക്ക് ആണിത്. ഒരു ഫോൺ കോൾ ചെയ്തിന് ശേഷം ഇന്റർനെറ്റ് ഉപയോ​ഗിച്ചാൽ ജിയോ ഉപയോക്താക്കൾക്ക് മികച്ച ഇന്റർനെറ്റ് സ്പീഡ് അൽപ നേരത്തേക്ക് ലഭിക്കുന്നതായിരിക്കും. അതേ സമയം അപ്ലോഡ് സ്പീഡ് മാത്രമായിരിക്കും ഇത്തരത്തിൽ വർധിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ വാട്സ്ആപ്പിൽ വീഡിയോ അയയ്ക്കുമ്പോൾ നിങ്ങൾക്ക് ഇക്കാര്യം മനസിലാകുന്നതായിരിക്കും.

നിങ്ങൾ ഒരു ജിയോ ഉപയോക്താവാണോ? ഇന്റർനെറ്റ് സ്പീഡ് ഇരട്ടിയാക്കാം

MOST READ: ദിവസം 3ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, നിസാര ചെലവിൽ ഒരു മാസത്തേക്ക് ഇതിനപ്പുറം ഒരു പ്ലാനുണ്ടോ!

ഇത്തരത്തിൽ ചെയ്യുമ്പോൾ സാധാരണയായി ലഭിക്കുന്ന അപ്ലോഡിങ്ങ് സ്പീഡിനെക്കാൾ ഇരട്ടി അപ്ലോഡിങ്ങ് സ്പീഡ് നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കുന്നതാണ്. വാട്സ്ആപ്പ് വഴിയും മറ്റ് വലിയ സൈസ് ഉള്ള ഫയലുകൾ അത്യാവശ്യമായി സെന്റ് ചെയ്യുമ്പോൾ ഈ വിദ്യ നിങ്ങൾക്ക് ഉപയോ​ഗിക്കാവുന്നതാണ്. അതേ സമയം നേരത്തെ സൂചിപ്പിച്ചത് പോലെ അത്യാവശം അവറേജ് സ്പീഡ് എങ്കിലും ഇന്റർനെറ്റിന് ലഭിക്കുന്ന സ്ഥലത്ത് നിന്ന് വേണം ഈ വിദ്യ നിങ്ങൾ പരീക്ഷിക്കാൻ.

നെറ്റ്വർക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ ഈ വിദ്യ പരീക്ഷിച്ചാൽ ഫലം ലഭിക്കില്ല. അതേ സമയം ജിയോ ഉപയോക്താക്കൾ അല്ലാത്തവർക്കും ഇന്റർനെറ്റ് സ്പീഡ് വർധിപ്പിക്കാനായി ചില പൊടികൈകൾ ഉണ്ട് ഇവ എന്തെല്ലാമാണെന്ന് വിശദമാക്കാം. നിങ്ങളുടെ ഫോണിലെ വിവിധ ആപ്പുകളുടെ ക്യാഷെകൾ ഇടയ്ക്കിടെ ക്ലിയർ ചെയ്യുന്നത് നിങ്ങളുടെ ഫോണിന്റെ ഇന്റർനെറ്റ് സ്പീഡ് വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു വിദ്യയാണ്. മാത്രമല്ല ഇൻർനെറ്റ് ഉപയോ​ഗിക്കുമ്പോൾ ബാ​ഗ്രൗണ്ടിലെ ആപ്പുകൾ ക്ലോസ് ചെയ്യുന്നതും സ്പീഡ് വർധിപ്പിക്കാൻ സഹായിക്കുന്നതാണ്.

ബാ​ഗ്രൗണ്ടിൽ നിരവധി ആപ്പുകൾ റൺ ആകുന്ന സാഹചര്യത്തിൽ ഈ ആപ്പുകൾക്ക് എല്ലാം പ്രവർത്തിക്കാനാവിശ്യമായി ഡാറ്റ ആവിശ്യമാണ്. എന്നാൽ ഒരു ആപ്പ് മാത്രമാണ് ഓപ്പൺ ആയിരിക്കുന്നത് എങ്കിൽ ആ ആപ്പിന് വേണ്ട മാത്രമേ ഡാറ്റ ചിലവാകു. അധിക ഡാറ്റ തടയുന്നതിലൂടെ ഇന്റർനെറ്റ് സ്പീഡ് വർധിപ്പിക്കാൻ സാധിക്കുന്നതായിരിക്കും. മാത്രമല്ല നിങ്ങളുടെ സ്മാർട്ട് ഫോണുകൾ കാലാനുസൃതമായി അപ്ഡേറ്റ് ചെയ്യുന്നതിലൂടെയും ഇന്റനെറ്റിനെ സ്പീഡ് വർധിപ്പിക്കാൻ സാധിക്കുന്നതാണ്.

ഒട്ടുമിക്ക സ്മാർട്ട് ഫോണുകളിലും ഡാറ്റ സേവർ മോഡ് എന്ന ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഈ ഓപ്ഷൻ ഓൺ ആക്കി ഉപയോ​ഗിക്കുന്നതും നിങ്ങളുടെ ഇന്റർനെറ്റ് സ്പീഡ് വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു വിദ്യയാണ്. ഈ ഓപ്ഷൻ ഓൺ ആക്കുന്നതോടെ ധാരാളം ഡാറ്റ സേവ് ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കുന്നതാണ്. ഇതിലൂടെ സാവധാനം ഇന്റർനെറ്റ് സ്പീഡ് മെച്ചപ്പെടുത്താനും സാധിക്കുന്നതായിരിക്കും.

More from GizBot

Best Mobiles in India

English summary
If you are a Jio customer, there is a way to increase your internet speed. This is a very easy trick to do. For this, there is no need to download special apps or make special changes in the settings of the phone. You will be able to see your internet speed increase in just a few seconds.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X