Home
How to

വളരെ എളുപ്പത്തിൽ സിബിൽ സ്കോർ ഉയർത്താം; ചെയ്യേണ്ടത് ഇത്രമാത്രം

ബാങ്കിങ് പരമായി പണമിടപാടുകൾ നടത്തുന്ന ആളുകൾ ധാരാളമായി കേട്ടിരിക്കുന്ന ഒരു വാക്കാണ് സിബിൽ സ്കോർ എന്നത്. സാധാരണക്കാർക്ക് സിബിൽ സ്കോർ എന്താണെന്ന് വലിയ പിടിയില്ലെങ്കിലും നമ്മുടെ ബാങ്കിങ് ഇടപാടുകളുടെ ഒരു സ്കോർ ആയിട്ട് വേണം ഇതിനെ കാണാൻ. ഇവ എന്താണെന്നും ഈ സ്കോർ എങ്ങനെ ഉയർത്താമെന്നും ഈ ലേഖനത്തിലൂടെ പരിജയപ്പെടാം.

നമ്മുടെ ബാങ്കിങ് ഇടപാടിന്റെ ഒരു ആകെ തുകയായി വേണമെങ്കിൽ സിബിൽ സ്കോറിനെ കാണാവുന്നതാണ്. 300 നും 900 നും ഇടയിലാണ് ഈ സ്കോർ രേഖപ്പെടുത്തുക. 750-ന് മുകളിലുള്ള സ്കോറുകളെയാണ് മികച്ച സിബിൽ സ്കോറുകളായി കണക്കാക്കുന്നത്. സിബിൽ സ്കോർ ഉയർന്ന വ്യക്തിക്ക് ക്രെഡിറ്റ് കാർഡുകൾ പെട്ടെന്ന് ലഭിക്കാനും ഇവയുടെ ലിമിറ്റ് വർധിപ്പിക്കാനും എളുപ്പം സാധിക്കും. മാത്രമല്ല ലോണുകൾ എല്ലാം തന്നെ പെട്ടെന്ന് ലഭിക്കാനും സാധ്യതയുണ്ട്.

വളരെ എളുപ്പത്തിൽ സിബിൽ സ്കോർ ഉയർത്താം; ചെയ്യേണ്ടത് ഇത്രമാത്രം

MOST READ: ഒരു മിനിറ്റിനുള്ളിൽ പിവിസി ആധാർ കാർഡ് സ്വന്തമാക്കാം; അതും വീട്ടിലിരുന്ന് തന്നെ

അതേ സമയം നിങ്ങൾ സിബിൽ സ്കോർ കുറഞ്ഞ ഒരു ആളാണെന്ന് വിചാരിക്കുക. നിങ്ങൾക്ക് ബാങ്കുകളിൽ നിന്ന് ലോൺ ലഭിക്കാൻ വലിയ ബുദ്ധിമുട്ട് ആയിരിക്കും. വാങ്ങിയ പണം നിങ്ങൾക്ക് തിരിച്ചടയ്ക്കാനുള്ള ശേഷിയുണ്ടോ എന്ന് പരിശോധിക്കലാണ് സിബിൽ സ്കോറിലൂടെ ലക്ഷ്യമാക്കുന്നത്. നിങ്ങളുടെ മുൻകാല ബാങ്കിങ് ഇടപാടുകൾ പരിശോധിച്ചും ലോണുകളുടെ തിരിച്ചടവുകൾ പരിശോധിച്ചും ആണ് അധികാരികൾ ഒരാളുടെ സിബിൽ സ്കോർ നിശ്ചയിക്കുന്നത്.

നിങ്ങൾ സിബിൽ സ്കോർ കുറഞ്ഞ ഒരു വ്യക്തിയാണെന്ന് കരുതുക. എങ്ങനെ നിങ്ങളുടെ സിബിൽ സ്കോർ ഉയർത്താം എന്ന് പരിശോധിക്കാം. നിങ്ങൾ ഒരു ലോണിനായി ഒരു ബാങ്കിനെ സമീപിക്കുമ്പോൾ ഇത് ഇവർ റിജക്ട് ചെയ്യുകയാണെങ്കിൽ ഉടൻ തന്നെ ഇതേ ആവിശ്യവുമായി മറ്റു ബാങ്കുകളെ സമീപിക്കരുത്. ഇത്തരത്തിൽ ചെയ്യുന്നത് നിങ്ങളുടെ സിബിൽ സ്കോർ കുറയുന്നതിന് കാരണമായേക്കാം. അൽപം കാത്തിരുന്നതിന് ശേഷമെ നിങ്ങൾ മറ്റ് ബാങ്കുകളെ ഇതിനായി ആശ്രയിക്കാവു.

വളരെ എളുപ്പത്തിൽ സിബിൽ സ്കോർ ഉയർത്താം; ചെയ്യേണ്ടത് ഇത്രമാത്രം

MOST READ: ദിവസം 3ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, നിസാര ചെലവിൽ ഒരു മാസത്തേക്ക് ഇതിനപ്പുറം ഒരു പ്ലാനുണ്ടോ!

ഒരു ലോൺ എടുത്തിന് ശേഷം ഉടൻ തന്നെ മറ്റു ലോണുകൾ എടുക്കാതെ ഇരിക്കാനും ശ്രമിക്കുക. നിങ്ങൾ എടുക്കുന്ന ലോണുകൾ തമ്മിൽ അഞ്ചോ ആറോ മാസങ്ങളുടെ വ്യത്യാസം ഉണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല നിങ്ങൾ ലോണുകൾ എടുക്കുമ്പോൾ നിങ്ങളുടെ ലോൺ പിരീഡ് ലോങ്ങർ ആക്കാനും ശ്രദ്ധിക്കുക. ഇത്തരത്തിൽ ചെയ്താൽ ഒരു പ്രാവശ്യം നിങ്ങൾക്ക് അടയ്ക്കേണ്ട് തുക ചെറുതാകുകയാണ്. ഇത്തരത്തിൽ ചെയ്യുമ്പോൾ തിങ്ങൾക്ക് തവണകൾ കൃത്യമായി അടയ്ക്കാൻ സാധിക്കും.

കൃത്യമായ സമയത്ത് തന്നെ തവണകൾ അടയ്ക്കുന്നത് സിബിൽ സ്കോർ വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു നടപടിയാണ്. സിബിൽ സ്കോർ ഉയർത്താനുള്ള മറ്റൊരു വഴിയാണ് ഒരേ സമയം നിരവധി ലോണുകൾക്ക് എടുക്കാതിരിക്കാൻ ശ്രമിക്കുക എന്നത്. ഒരു സമയം ഒരു ലോൺ മാത്രമേ നിങ്ങൾക്ക് ഉണ്ടാകാൻ പാടുള്ളും. നിരവധി ലോണുകൾ വരുമ്പോൾ നിങ്ങൾക്ക് പല തവണകളും അടയ്ക്കാൻ സാധിക്കാതെ വരും. ഇത് നിങ്ങളുടെ സിബിൽ സ്കോറിനെ കാര്യമായി ബാധിക്കും.

ഒരു ലോൺ ക്ലോസ് ചെയ്തതിന് ശേഷം മറ്റൊരു ലോൺ എടുക്കാൻ ശ്രമിക്കുന്നതായിരിക്കും നല്ലത്. ഒരുപാട് ലോണുകൾക്ക് നമ്മൾ അപേക്ഷിക്കുമ്പോൾ നമ്മൾ സാമ്പത്തിക ബാധ്യതയിലാണ് എന്നായിരിക്കും ബാങ്കുകൾ കണക്കുകൂട്ടുക. നിങ്ങളുടെ സിബിൽ സ്കോർ കുറയാൻ ഇത് പ്രധാന കാരണമായേക്കാം. സിബിൽ സ്കോർ ഉയർകത്താൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ ലോണുകളുടെ തവണകൾ സമയത്ത് തന്നെ കൃത്യമായി അടയ്ക്കുക എന്നതാണ്.

ഇത്തരത്തിൽ തുടർച്ചായി ചെയ്യുമ്പോൾ നിങ്ങൾക്ക് മികച്ച ഒരു ക്രെഡിറ്റ് ഹിസ്റ്ററി സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇത് നിങ്ങളുടെ സിബിൽ സ്കോർ ഉയർത്താൻ സഹായിക്കും. ബാങ്കിങ് ഇടപാടുകളിൽ സിബിൽ സ്കോർ ഏറെ നിർണ്ണായക പങ്കു വഹിക്കുന്നുണ്ടെന്ന് എല്ലാ ഉപയോക്താക്കളും മനസിലാക്കുക. നിങ്ങളുടെ സിബിൽ സ്കോർ താഴ്ന്നു പോകാതിരിക്കാനായി പരമാവധി ശ്രമിക്കുക. മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് സിബിൽ സ്കോർ മെച്ചപ്പെടുത്താവുന്നതാണ്.

More from GizBot

Best Mobiles in India

English summary
The CIBIL score can be viewed as the sum total of our banking transactions. Record this score between 300 and 900. Scores above 750 are considered excellent CIBIL scores. A person with a high CIBIL score can easily get credit cards and increase their limit.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X