Home
How to

നിങ്ങളുടെ ഫോൺ ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയും; ഈ ലക്ഷണങ്ങൾ കണ്ടാൽ സൂക്ഷിക്കുക

ഡിജിറ്റൽ ലോകത്ത് സ്മാർട്ട് ഫോൺ ഉപയോക്താക്കളും മറ്റ് ഡിജിറ്റൽ ​ഗാഡ്ജറ്റ് ഉപയോക്താക്കളും ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത് ഹാക്കർമാരിൽ നിന്നാണ്. ദിവസവും നിരവധി സംഭവങ്ങൾ ആണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. നമ്മുടെ ഫോൺ ഹാക്ക് ചെയ്ത് ഇതിൽ നിന്ന് രഹസ്യ വിവരങ്ങൾ ചോർത്തുന്നതാണ് ഹാക്കർമാരുടെ രീതി.

ഇത്തരത്തിൽ രഹസ്യ വിവരങ്ങൾ ചോർത്തിയതിന് ശേഷം ഉപയോക്താക്കളെ ബ്ലാക്ക്മെയിൽ ചെയ്ത് പണം ആവിശ്യപ്പെടുകയോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് നമ്മൾ അറിയാതെ തന്നെ നമ്മുടെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിക്കുകയുമാണ് ഹാക്കർമാരുടെ പതിവ്. പല വിധത്തിൽ ഇവർ നമ്മുടെ ഉപകരണങ്ങൾ ഹാക്ക് ചെയ്തേക്കാം. ഇലക്ട്രോണിക് ​ഗാഡ്ജറ്റുകളെക്കുറിച്ച് അത്യാവശ്യം അറിവുള്ളവർക്ക് ഇവരെ ചെറുക്കാൻ സാധിക്കുന്നതാണ്. എന്നാൽ സാധാരണക്കാരായ ആളുകൾ എന്ത് ചെയ്യും?

നിങ്ങളുടെ ഫോൺ ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയും

MOST READ: 'ജിമെയിൽ ഇനി ഉണ്ടാകില്ല' വെല്ലുവിളിച്ച് ഇലോൺ മസ്ക്; എക്സ് മെയിൽ ഉടനെത്തും എന്നും അറിയിപ്പ്

സ്വന്തം ഉപകരണം ഹാക്ക് ആയതുപോലും അവർക്ക് തിരിച്ചറിയാൻ സാധിക്കാറില്ല. ഇത്തരക്കാരെ സഹായിക്കാനാണ് ഈ ലേഖനം ലക്ഷ്യം വെയ്ക്കുന്നത്. നിങ്ങളുടെ ഉപകരണം ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയാൻ സാധിക്കും എന്ന് ഈ ലേഖനം വിശദീകരിക്കുന്നതാണ്. നിങ്ങളുടെ ഇമെയിൽ ഐഡിയോ സോഷ്യൽ മീഡിയയോ മറ്റ് ആരെങ്കിലും നിയന്ത്രിക്കുന്നതായി നിങ്ങൾക്ക് തോന്നിയാൽ ഇത് ഫോൺ ഹാക്ക് ചെയ്യപ്പെട്ടതിന്റെ ഒരു ലക്ഷണമാണ്.

നിങ്ങൾ ഒന്നും ചെയ്യാതെ തന്നെ ഫോണിൽ നിന്ന് വളരെ പെട്ടെന്ന് ബാറ്ററി ചാർജ് ഇറങ്ങിപ്പോകുന്നതായി ശ്രദ്ധയിൽ പെട്ടാലും അപകടം മണക്കേണ്ടതാണ്. കാരണം നിങ്ങൾ‌ അറിയാതെ മറ്റൊരാൾ വിദൂരമായി നിങ്ങളുടെ ഫോൺ ആക്സസ് ചെയ്യുന്നത് കൊണ്ടായിരിക്കാം ഒരു പക്ഷെ നിങ്ങളുടെ ഫോണിലെ ചാർജ് പെട്ടെന്ന് തീർന്ന് പോകുന്നത്. പെട്ടെന്ന് മൊബൈൽ ഡാറ്റ തീരുന്നതായി ശ്രദ്ധയിൽ പെട്ടാലും ഇക്കാര്യം സംശയിക്കേണ്ടിയിരിക്കുന്നു. അനാവശ്യമായി വരുന്ന പോപ് അപ്പ് സന്ദേശവും ഹാക്കിങ്ങിന്റെ സൂചനയാണ്.

നിങ്ങളുടെ ഫോൺ ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയും

MOST READ: വിവോ വി30 സീരീസിന്റെ ഫീച്ചറുകൾ പുറത്ത് വിട്ടു; പ്രോ പതിപ്പിൽ നാല് ക്യാമറകളും 50 എംപി

നിങ്ങൾ അനുമതി നൽകാതെ തന്നെ നിങ്ങളുടെ ഫോണിന്റെ ക്യാമറ, മൈക്രോ ഫോൺ എന്നിവ ഓൺ ആയാലും നിങ്ങളുടെ അനുമതി ഇല്ലാതെ മറ്റൊരാൾ നിങ്ങളുടെ ഫോൺ ഉപയോ​ഗിക്കുന്നുണ്ട് എന്ന് കരുതേണ്ടിയിരിക്കുന്നു. നന്നായി പ്രവർത്തിച്ചുകൊണ്ട് ഇരിക്കുന്ന ഫോൺ പെട്ടെന്ന് സ്ലോവ് ആകുന്നതും അപകടമാണ്. നിങ്ങൾ ഇൻസ്റ്റാൾ ചെയ്യാത്ത ആപ്പുകൾ ഫോണിൽ പ്രത്യക്ഷപ്പെടുന്നതും മറ്റൊരാൾ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്തിരിക്കുന്നു എന്നതിന്റെ അടയാളം ആണ്. അതേസമയം എങ്ങനെ ഇവയെ പ്രതിരോധിക്കാം എന്ന് പരിശോധിക്കാം.

പ്രധാനമായും മാൽവെയറുകൾ ഉപയോ​ഗിച്ചാണ് ഹാക്കർമാർ മറ്റുള്ളവരുടെ ഫോണുകൾ ഹാക്ക് ചെയ്യുന്നത്. അജ്ഞാതമായി വരുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതെ ഇരിക്കുക. ​ഗൂ​ഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നല്ലാതെ വെബ്സൈറ്റുകളിൽ നിന്നും മറ്റുമെല്ലാം എപികെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതെ ഇരിക്കുക എന്നിവയെല്ലാമാണ് മാൽവെയറുകളെ അകറ്റി നിർത്താനുള്ള പ്രധാന മാർ​ഗങ്ങൾ. മാൽവെയറുകളെ ചെറുക്കാൻ ഇക്കാര്യങ്ങൾ പാലിക്കേണ്ടതാണ്.

നിങ്ങളുടെ ഫോണിൽ സംശയാസ്പദമായി ആപ്പുകൾ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഇവ ഡിലീറ്റ് ചെയ്യുക. മെയിൽ അക്കൗണ്ടുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയെക്കെല്ലാം ശക്തിയേറിയ പാസ്വേർഡുകൾ നൽകുക എന്നിവയെല്ലാം ഹാക്കിങ്ങിനെ പ്രതിരോധിക്കാൻ സ​ഹായിക്കുന്നതാണ്. മാത്രമല്ല മികച്ച ഒരു ആന്റിവൈറസ് ഉപയോ​ഗിച്ച് നിങ്ങളുടെ ഉപകരണങ്ങൾ ഇടയ്ക്ക് സ്കാൻ ചെയ്യുന്നതും ഫോണിലെ വൈറസുകളെ നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്.

നിങ്ങളുടെ ഉപകരണവും ഉപകരണത്തിലെ ആപ്പുകളും ഇടയ്ക്കിടെ സോഫ്റ്റുവെയർ അപ്ഡേറ്റ് ചെയ്യുന്നതും നല്ലതാണ്. കാരണം ഓരോ അപ്ഡേറ്റിലും നിരവധി സുരക്ഷാ പാച്ചുകൾ കമ്പനികൾ ഉൾക്കൊള്ളിക്കാറുണ്ടാകും. ഇത്തരം പാച്ചുകൾ വിവിധ തരം സൈബർ ആക്രമണങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതായിരിക്കും. മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തുകഴിഞ്ഞാൽ ഹാക്കർമാരുടെയും സൈബർ ക്രിമിനലുകളുടെ കൈയ്യിൽ നിന്നും നിങ്ങൾക്ക് സുരക്ഷിതമായി രക്ഷപെടാൻ സാധിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
Even if you notice that your phone is draining battery life very quickly without you doing anything, you should smell danger. Because someone else is accessing your phone remotely without your knowledge, maybe your phone is draining the battery quickly. Even if you notice that your mobile data is running out suddenly, this should be suspected.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X