Home
News

'ജിമെയിൽ ഇനി ഉണ്ടാകില്ല' വെല്ലുവിളിച്ച് ഇലോൺ മസ്ക്; എക്സ് മെയിൽ ഉടനെത്തും എന്നും അറിയിപ്പ്

വളരെ വർഷങ്ങളായി ഇമെയിൽ സന്ദേശങ്ങൾക്ക് ഉപയോക്താക്കൾ ആശ്രയിക്കുന്ന പ്ലാറ്റ്ഫോം ആണ് ​ഗൂ​ഗിളിന്റെ ജിമെയിൽ എന്നത്. ഇന്ന് മെയിൽ സംവിധാനങ്ങൾ ഉപയോ​ഗിക്കുന്ന 90 ശതമാനം ആളുകളും ചിലപ്പോൾ ആശ്രയിക്കുന്നത് ​ഗൂ​ഗിളിന്റെ ജിമെയിലിനെ ആയിരിക്കും. ഇന്ത്യയിൽ എന്ന് മാത്രമല്ല ലോകത്താകെമാനം ജിമെയിലിന് കോടി കണക്കിന് ഉപയോക്താക്കളാണ് ഉള്ളത്.

യാഹൂ മെയിൽ, ഹോട് മെയിൽ പോലുള്ള നിരവധി എതിരാളികൾ ജിമെയിലിന് മുമ്പ് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ജിമെയിൽ എതിരാളികൾ ഇല്ലാത്ത ഒരു കുത്തക ബ്രാൻഡ് ആയി മാറിക്കഴിഞ്ഞു. എന്നാൽ ​ഗൂ​ഗിളിന്റെ ജിമെയിൽ സംവിധാനങ്ങളെ വെല്ലുവിളിക്കാനായി രം​ഗത്ത് എത്തിയിരിക്കുകയാണ് സാക്ഷാൽ ഇലോൺ മസ്ക്. തന്റെ സൂപ്പർ ആപ്പായ എക്സിന്റെ (ട്വിറ്റർ) സഹായത്തോടെയാണ് പുതിയ മെയിൽ സംവിധാനമായ എക്സ് മെയിൽ അവതരിപ്പിക്കാൻ മസ്ക് തയ്യാറാകുന്നത്.

'ജിമെയിൽ ഇനി ഉണ്ടാകില്ല' വെല്ലുവിളിച്ച് ഇലോൺ മസ്ക്

MOST READ: വിവോ വി30 സീരീസിന്റെ ഫീച്ചറുകൾ പുറത്ത് വിട്ടു; പ്രോ പതിപ്പിൽ നാല് ക്യാമറകളും 50 എംപി

ട്വിറ്ററിനെ മസ്ക് ഏറ്റെടുത്തതിന് ശേഷം വലിയ മാറ്റങ്ങളാണ് പ്ലാറ്റ്ഫോമിൽ നടന്നത്. മൈക്രോ ബ്ലോ​ഗിങ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം മാത്രമായിരുന്ന ട്വിറ്റർ ഇപ്പോൾ ഉപയോക്താക്കൾക്കായി നിരവധി ഫീച്ചറുകൾ വാ​ഗ്ദാനം ചെയ്യുന്ന ഒരു സൂപ്പർ ആപ്പായി മാറിയിരിക്കുകയാണ്. ഇക്കൂട്ടത്തിലേക്ക് പുതിയ ഒരു ഫീച്ചർ കൂടി അവതരിപ്പിക്കാനാണ് ഇലോൺ മസ്കിന്റെ ശ്രമം. എക്സ് മെയിൽ എന്ന സേവനം പുറത്തിറക്കുന്ന വിവരം മസ്ക് തന്നെയാണ് പുറത്ത് വിട്ടത്.

ഇതിന് പുറമെ എക്സിലെ സെക്യൂരിറ്റി എഞ്ചിനീയറിംഗ് ടീമിലെ മുതിർന്ന ഉദ്യോ​ഗസ്ഥനായ നഥാൻ മക്‌ഗ്രാഡിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ​ഗൂ​ഗിൾ ജിമെയിൽ സേവനങ്ങൾ അവസാനിപ്പിക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത എക്സിൽ അടക്കം വിവിധ സോഷ്യൽ മീഡിയകളിൽ പ്രചരിച്ച സാഹചര്യത്തിലാണ് പുതിയ മെയിൽ സേവനങ്ങൾ ആരംഭിക്കാൻ പോകുന്നു എന്ന വാർത്ത എക്സ് അധികൃതർ പ്രചരിപ്പിച്ചത്. 2024 ഓഗസ്റ്റ് മാസത്തോടെ ആയിരിക്കും ​ഗൂ​ഗിൾ ജിമെയിൽ സേവനങ്ങൾ അവസാനിപ്പിക്കുക എന്ന തരത്തിൽ ആയിരുന്നു വാർത്ത പ്രചരിച്ചത്.

'ജിമെയിൽ ഇനി ഉണ്ടാകില്ല' വെല്ലുവിളിച്ച് ഇലോൺ മസ്ക്

MOST READ: റിയൽമി നാർസോ70 പ്രോ മാർച്ചിൽ എത്തും; കുറഞ്ഞ വിലയ്ക്ക് ട്രിപ്പിൾ റിയർ ക്യാമറ സ്വന്തമാക്കാം

അതേ സമയം ഈ വാർത്തകളിൽ പ്രതികരണം അറിയിച്ച് ​ഗൂ​ഗിളും രം​ഗത്ത് വന്നിരുന്നു. തങ്ങളുടെ ഔദ്യോ​ഗിക എക്സ് അക്കൗണ്ട് വഴിയാണ് ​ഗൂ​ഗിൾ ഈ വാർത്തകളോട് പ്രതികണം അറിയിച്ചത്. ​​ഗൂ​ഗിൾ ഈസ് ഹിയർ റ്റു സ്റ്റേ എന്നാണ് ട്വീറ്റിൽ ​ഗൂ​ഗിൾ അറിയിച്ചിരിക്കുന്നത്. അതായത് ​ജിമെയിൽ ഇവിടെ തന്നെ നിലനിൽക്കും എന്നാണ് ഈ ട്വീറ്റിന്റെ അർത്ഥം. പ്രചരിക്കുന്ന വാർത്തകളിൽ സത്യാവസ്ഥ ഇല്ല എന്നായിരുന്നു ​ഗൂ​ഗിളിൾ ഈ ട്വീറ്റിലൂടെ പ്രതികരിച്ചത്.

അതേ സമയം പുറത്തിറങ്ങാനിരിക്കുന്ന എക്സ് മെയിൽ ജിമെയിലിന് കനത്ത വെല്ലുവിളി ഉയർത്തും എന്നാണ് പ്രതീക്ഷികുന്നത്. പുതുമകൾ ചെയ്യുന്നതിൽ നിരവധി പരീക്ഷണം ചെയ്യുന്ന ആളാണ് എക്സിന്റെ ഉടമസ്ഥനായ ഇലോൺ മസ്ക്. ട്വിറ്ററിനെ വാങ്ങിയതും ഇതിൽ ധാരാളം മാറ്റങ്ങൾ നടപ്പിലാക്കിയതും ഇലോൺ മസ്കിന്റെ ഇത്തരം പ്രത്യേകം താൽപര്യങ്ങൾ മൂലമായിരുന്നു. 2023 ഒക്ടോബർ മാസത്തിൽ ആയിരുന്നു എക്സ് ഓഡിയോ വീഡിയോ കോളിങ് ഫീച്ചറുകള്‍ പുറത്തിറക്കിയത്. എക്സിൽ മോണിറ്റൈസേഷനും മസ്ക് നടപ്പിലാക്കിയിരുന്നു.

എല്ലാ സൗകര്യങ്ങളുമുള്ള ഒരു ആപ്പാക്കി എക്സിനെ മാറ്റാനാണ് മസ്ക് നിലവിൽ ശ്രമിക്കുന്നത്. എക്സിന് പുറമെ ആഡംബര വാഹന നിർമ്മാതാക്കളായ ടെസ്ലയുടെ സിഇഒ കൂടിയാണ് ഇലോൺ മസ്ക്. കൂടാതെ സ്പെയ്സ് എക്സ് എന്ന സ്ഥാപനവും മസ്കിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ബഹിരാകാശ ഗതാഗത ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു മസ്ക് ഇത് സ്ഥാപിച്ചത്.

നിലവിൽ ഫാൽക്കൺ 9, ഫാൽക്കൺ ഹെവി റോക്കറ്റുകൾ എന്നിവയ്‌ക്കൊപ്പം ഡ്രാഗൺ, സ്റ്റാർഷിപ്പ് ബഹിരാകാശ പേടകങ്ങൾ എന്നിവ സ്പെയ്സ് എക്സിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നുണ്ട്. അടുത്തിടെ പത്ത് ലക്ഷം ആളുകളെ ചൊവ്വയിലെത്തിക്കും എന്ന് മസ്ക് പറഞ്ഞതായും വാർത്തകൾ പുറത്ത് വന്നിരുന്നു. ചൊവ്വയിൽ ഒരു മനുഷ്യ കോളനി നിർമ്മിക്കാനാണ് മസ്ക് പദ്ധതിയിടുന്നത്. എന്നാൽ ഇത് വളരെ ശ്രമകരമായ ഒരു ദൗത്യം ആണെന്ന് മസ്ക് തന്നെ സമ്മിതിക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Before Gmail, there were many competitors like Yahoo Mail and Hotmail, but now Gmail has become a monopolistic brand with no competitors. But Elon Musk has actually entered the arena to challenge Google's Gmail systems. With the help of his super app X (Twitter), Musk is preparing to introduce a new mail system, X Mail.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X