Home
News

റിയൽമി നാർസോ70 പ്രോ മാർച്ചിൽ എത്തും; കുറഞ്ഞ വിലയ്ക്ക് ട്രിപ്പിൾ റിയർ ക്യാമറ സ്വന്തമാക്കാം

ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ഏറെ ശ്രദ്ധേയമായ ചൈനീസ് ബ്രാൻഡാണ് റിയൽമി. ഇതിനോടകം തന്നെ റിയൽമിയുടെ നിരവധി ഫോണുകൾ ഇവർ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് പുതിയ ഒരു ഫോൺ കൂടി എത്തുകയാണ്. റിയൽമി നാർസോ 70 പ്രോ 5ജിയാണ് പുതിയതായി ഇവർ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്ന ഫോൺ.

റിയൽമിയുടെ ഭൂരിഭാ​ഗം ഫോണുകൾ പോലെ തന്നെ ഈ ഫോണും ഒരു മിഡ് ബഡ്ജറ്റ് സെ​ഗ്ന്മെന്റിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് മാസത്തോടെ ഈ ഫോൺ ഇന്ത്യയിൽ പുറത്തിറക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണിന്റെ ചില സവിശേഷതകളും ഇതിനോടകം തന്നെ റിയൽമി തങ്ങളുടെ ഔദ്യോ​ഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് വഴി പുറത്ത് വിട്ടിട്ടുണ്ട്. പ്രധാനമായും ഫോണിന്റെ ക്യാമറാ സവിശേഷതകളാണ് പുറത്ത് വിട്ടിരിക്കുന്നത്.

റിയൽമി നാർസോ70 പ്രോ മാർച്ചിൽ എത്തും

MOST READ: ഈ വർഷത്തോടെ ജിമെയിൽ സേവനങ്ങൾ അവസാനിപ്പിക്കും; പ്രതികരണവുമായി ​ഗൂ​ഗിൾ

കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി നാർസോ 60 പ്രോ 5ജിയുടെ പിൻ​ഗാമി എന്ന നിലയ്ക്കാണ് റിയൽമി നാർസോ 70 പ്രോ 5ജിയെ കമ്പനി പുറത്ത് ഇറക്കുന്നത്. ഇന്ത്യൻ വിപണിയിൽ മികച്ച അഭിപ്രായം ലഭിച്ച റിയൽമിയുടെ ഫോണുകളിൽ ഒന്നായിരുന്നു നാർസോ 60 പ്രോ 5ജി. ഈ മികവ് നാർസോ 70 പ്രോയിലൂടെ നിലനിർത്താൻ സാധിക്കും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.

പുതിയ ഫോൺ മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിയൽമിയുടെ ട്വീറ്റ് സൂചിപ്പിക്കുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള ട്രിപ്പിൾ റിയർ ക്യാമറ ആയിരിക്കും ഈ ഫോണിൽ ഇടം പിടിയ്ക്കാൻ സാധ്യത. ഫോണിന്റെ പിൻവശത്തെ വൃത്താകൃതിയിലുള്ള മൊഡ്യൂളിൽ ആയിരിക്കും ഇതിന്റെ ബ്യാക്ക് ക്യാമറകൾ സ്ഥിതി ചെയ്യുക. 1/1.56 ഇഞ്ച് 50 എംപി സോണി IMX890 ലെൻസ് ആയിരിക്കാം റിയൽമി നാർസോ 70 പ്രോയുടെ പ്രൈമറി ക്യാമറ.

റിയൽമി നാർസോ70 പ്രോ മാർച്ചിൽ എത്തും

MOST READ: നാല് ക്യാമറകളും 50എംപി, ഷവോമി 14 അൾട്ര അവതരിപ്പിച്ചു; വിലയും മറ്റ് സവിശേഷതകളും അറിയാം

നേരത്തെ ചൈനയിൽ അവതരിപ്പിച്ച റിയൽമി 11 പ്രോയുടെ റീബ്രാൻഡ് പതിപ്പ് ആയിരുന്നു റിയൽമി നാർസോ 60 പ്രോ. ഇതുപോലെ തന്നെ റിയൽമി 12 പ്രോ പ്ലസിന്റെ റീബ്രാൻഡ് പതിപ്പ് ആയിരിക്കും റിയൽമി നാർസോ 70 പ്രോ എന്നാണ് പറയപ്പെടുന്നത്. വളരെ ചെറിയ മാറ്റങ്ങൾ മാത്രമായിരിക്കും റിയൽമി 12 പ്രോ പ്ലസിൽ നിന്ന് റിയൽമി നാർസോ 70 പ്രോയ്ക്ക് ലഭിക്കുക. അതേസമയം റിയൽമി 12 പ്രോ പ്ലസിന്റെ സവിഷേഷതകൾ പരിശോധിക്കാം.

1.56-ഇഞ്ച് 50 എംപി സോണി IMX890 പ്രൈമറി സെൻസറായി നൽകിയാണ് റിയൽമി തങ്ങളുടെ 12 പ്രോ പ്ലസ് അവതരിപ്പിച്ചത്. ഇതിന് പുറമെ 64 എംപിയുടെ OmniVision OV64B ടെലിഫോട്ടോ ഷൂട്ടറും 8 എംപിയുടെ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഈ ഫോണിൽ സ്ഥാനം പിടിച്ചിരുന്നു. അതേ സമയം റിയൽമി നാർസോ 60 പ്രോയിൽ ആകട്ടെ 100 എംപി ഓമ്‌നിവിഷൻ പ്രൈമറി സെൻസറാണ് നിർമ്മാതാക്കൾ നൽകിയത്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപിയുടെ ഫ്രണ്ട് ക്യാമറയും ഈ ഫോണിൽ സ്ഥാനം പിടിച്ചിരുന്നു. ക്യാമറ പെർഫോമൻസുകളിൽ മികവ് പുലർത്തിയ റിയൽമിയുടെ രണ്ട് മോഡലുകളാണ് ഇവ രണ്ടും. ഇതിൽ അപ്ഡേഷൻ നൽകി മികവ് ഒന്നുകൂടി മെച്ചപ്പെടുത്താൻ ആയിരിക്കും റിയൽമി നാർസോ 70 പ്രോ 5ജിയിലൂടെ നിർമ്മാതാക്കൾ ശ്രമിക്കുക. നാർസോ 60 പ്രോയ്ക്ക് 23,999 രൂപ മുതൽ ആയിരുന്നു ഇന്ത്യയിൽ വില ആരംഭിച്ചിരുന്നത്.

ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് ആണ് ഈ വില. 12 ജിബി റാം 256 ജിബി സ്റ്റോറേജിന് 26,999 രൂപയും. 12 ജിബി റാം 1 ടിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയും ആയിരുന്നു വില. ഇതിൽ നിന്ന് ചെറിയ വ്യത്യാസം ആയിരിക്കും റിയൽമി നാർസോ 70 പ്രോ 5ജിയുടെ വിലയിൽ പ്രതീക്ഷിക്കുന്നത്. ആമസോണിലൂടെ ആയിരിക്കും ഈ ഫോൺ ഇന്ത്യയിലെത്തുക.

More from GizBot

Best Mobiles in India

English summary
The company is launching the Realme Narzo 70 Pro 5G as the successor to the Realme Narzo 60 Pro 5G that Realme introduced in India in July last year. The Narzo 60 Pro 5G was one of Realme's most well-received phones in the Indian market. The company hopes to maintain this excellence with the Narso 70 Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X