Home
News

ഈ വർഷത്തോടെ ജിമെയിൽ സേവനങ്ങൾ അവസാനിപ്പിക്കും; പ്രതികരണവുമായി ​ഗൂ​ഗിൾ

ധാരാളം വർഷങ്ങളായി ​ഗൂ​ഗിൾ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകി വരുന്ന സേവനങ്ങളിൽ ഒന്നാണ് ജിമെയിൽ എന്നത്. പരസ്പരം മെയിലുകൾ അയ്ക്കാനും സോഷ്യൽ മീഡിയകളിലും മറ്റും അക്കൗണ്ടുകൾ ആരംഭിക്കാനുമെല്ലാം പ്രധാനമായും ജിമെയിലുകളെ ആണ് ഉപയോക്താക്കൾ ആശ്രയിക്കുന്നത്. കോടി കണക്കിന് ഉപയോക്താക്കൾ ആണ് ജിമെയിലിന് സ്വന്തമായി ഉള്ളത്.

അതേ സമയം അടുത്തിടെ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പടർന്ന വാർത്തകളിൽ ഒന്നാണ് ​ഗൂ​ഗിൾ തങ്ങളുടെ ജിമെയിൽ സേവനങ്ങൾ അവസാനിപ്പിക്കാൻ പോകുന്നു എന്നത്. 2024ഓടെ ​ഗൂ​ഗിൾ ജിമെയിലിന്റെ സേവനങ്ങൾ അവസാനിപ്പിക്കുന്നു എന്നാണ് ഇത്തരം വാർത്തകളിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇതാ ഈ വാർത്തകളോട് പ്രതികരിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് ​ഗൂ​ഗിൾ. ​ഗൂ​ഗിളിന്റെ ഔദ്യോ​ഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് വഴിയാണ് ​ഗൂ​ഗിൾ ഈ പ്രതികരണം അറിയിച്ചിരിക്കുന്നത്.​

ഈ വർഷത്തോടെ ജിമെയിൽ സേവനങ്ങൾ അവസാനിപ്പിക്കും; പ്രതികരണവുമായി ​ഗൂ​ഗിൾ

MOST READ: നാല് ക്യാമറകളും 50എംപി, ഷവോമി 14 അൾട്ര അവതരിപ്പിച്ചു; വിലയും മറ്റ് സവിശേഷതകളും അറിയാം

​ഗൂ​ഗിൾ ഈസ് ഹിയർ റ്റു സ്റ്റേ എന്നാണ് ട്വീറ്റിൽ ​ഗൂ​ഗിൾ അറിയിച്ചിരിക്കുന്നത്. അതായത് ​ജിമെയിൽ ഇവിടെ തന്നെ നിലനിൽക്കും എന്നാണ് ഈ ട്വീറ്റിന്റെ അർത്ഥം. നേരത്തെ ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ ആയിരുന്നു ജിമെയിൽ സേവനം അവസാനിപ്പിക്കാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നത്. ട്വിറ്ററിൽ ഈ വാർത്ത ട്രെൻഡിങ്ങിലും എത്തിയിരുന്നു. ഇതേ തുടർന്നാണ് വിശദീകരണവുമായി ​ഗൂ​ഗിൾ രം​ഗത്ത് വന്നത്.

2024 ഓഗസ്റ്റ് 1 മുതൽ ജിമെയിൽ സേവനങ്ങൾ അവസാനിക്കുന്നു എന്നായിരുന്നു പ്രചരിച്ച വാർത്ത. നിരവധി ജിമെയിൽ ഉപയോക്താക്കളുടെ ആശങ്കയ്ക്ക് ഈ വാർത്ത ഇടയാക്കിയിരുന്നു. കാരണം പെട്ടെന്ന് ഇത്തരത്തിൽ ജിമെയിൽ സേവനങ്ങൾ അവസാനിപ്പിച്ചാൽ ജോലി സംബന്ധമായും പഠന സംബന്ധമായും ബന്ധപ്പെട്ട നിരവധി സന്ദേശങ്ങൾ നഷ്ടപ്പെടുന്നതായിരിക്കും മാത്രമല്ല. സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്ന പകുതിയോളം ആളുകൾക്കും ഇവ ഉപയോ​ഗിക്കാൻ സാധിക്കാതെയും വരുന്നതായിരിക്കും.

ഈ വർഷത്തോടെ ജിമെയിൽ സേവനങ്ങൾ അവസാനിപ്പിക്കും; പ്രതികരണവുമായി ​ഗൂ​ഗിൾ

MOST READ: ലോക സ്മാർട്ട് ഫോൺ വിപണിയെ ഇനി ഇന്ത്യൻ ബ്രാൻഡുകൾ നിയന്ത്രിക്കും; പദ്ധതി ആവിഷ്ക്കരിച്ച് സർക്കാർ

മാത്രമല്ല ജിമെയിലുമായി ബന്ധിപ്പിച്ചിരിക്കുന്ന ​ഗൂ​ഗിൾ ഡ്രൈവിന്റെ സേവനവും ​ഗൂ​ഗിൾ ഡ്രൈവിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഫയലുകളും ഉപയോക്താക്കൾക്ക് നഷ്ടപ്പെടുന്നതായിരിക്കും. ഇതിന് പുറമെ ചില ആപ്പുകൾ പ്രവർത്തിക്കണമെങ്കിലും ഉപയോക്താക്കളുടെ ജിമെയിൽ ഐഡി ആവിശ്യമായി വരാറുണ്ട്. ആയതിനാൽ തന്നെ ജിമെയിൽ സേവനങ്ങൾ പെട്ടെന്ന് അവസാനിപ്പിച്ചാൽ നിരവധി ഉപയോക്താക്കളെ ഇവ കാര്യമായി ബാധിക്കുന്നതായിരിക്കും. അതേ സമയം ചില സാഹചര്യങ്ങളിൽ ​ഗൂ​ഗിൾ മുൻകൈ എടുത്ത് തന്നെ നിരവധി ജിമെയിൽ ഐഡികൾ നിരോധിച്ചിട്ടുണ്ട്.

ഉപയോക്താക്കൾ വർഷങ്ങളായി ഉപയോ​ഗിക്കാതെ ഇരിക്കുന്ന ജിമെയിൽ ഐഡികൾ ആണ് ​ഗൂ​ഗിൾ ഇത്തരത്തിൽ നിരോധിക്കുന്നത്. കഴിഞ്ഞ ഡിസംബർ മാസത്തിൽ ഇത്തരത്തിൽ ദശലക്ഷക്കണക്കിന് ​ജിമെയിൽ അക്കൗണ്ടുകൾ ​ഗൂ​ഗിൾ നിരോധിച്ചിരുന്നു. ഉപയോക്താക്കൾക്ക് ഇത് സംബന്ധിച്ച മൂന്നോളം മുന്നറിയിപ്പുകൾ നൽകിയതിന് ശേഷം ആയിരിക്കും ​ഗൂ​ഗിൾ ഈ ജിമെയിൽ ഐഡികൾ നിരോധിക്കുന്നത്. ഹാക്കർമാരുടെയും സൈബർ ക്രിമിനലുകളുടെയും ശല്യത്തെ തുടർന്നാണ് ​ഗൂ​ഗിൾ ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. കഴിഞ്ഞ ഡിസംബറിന് മുമ്പും ഇത്തരം പല സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വർഷങ്ങളായി ഉപയോ​ഗിക്കാതെ ഇരിക്കുന്ന ​ജിമെയിൽ അക്കൗണ്ടുകൾ വളരെ പെട്ടെന്ന് ഹാക്കർമാർക്ക് ഹാക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഇതിലൂടെ ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റകൾ സ്വന്തമാക്കി ഇവരെ തട്ടിപ്പിന് ഇരയാക്കാനാണ് ഹാക്കർമാർ ശ്രമിക്കുന്നത്. നിരവധി ഉപയോക്താക്കൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിരുന്നു ഇതിനെ തുടർന്നാണ് മുന്നറിയിപ്പുകൾ നൽകി ​ഗൂ​ഗിൾ ഈ അക്കൗണ്ടുകൾ നിരോധിക്കുന്നത്. അതേ സമയം നിങ്ങൾക്ക് പഴയ അക്കൗണ്ടുകൾ നഷ്ടപ്പെടാതെ ഇരിക്കണമെങ്കിൽ ഇവ ഇടയ്ക്ക് ഉപയോ​ഗിക്കേണ്ടതാണെന്നും ​ഗൂ​ഗിൾ പറയുന്നു.

രണ്ട് വർഷത്തിൽ കൂടുതലായി ലോ​ഗ് ഇൻ ചെയ്യാത്ത അക്കൗണ്ടുകളാണ് ​ഗൂ​ഗിൾ നിരോധിച്ചിരുന്നത്. ഇവ നഷ്ടപ്പെടാതെ ഇരിക്കണമെങ്കിൽ ഇടയ്ക്ക് ഇവ ലോ​ഗ് ഇൻ ചെയ്യണമെന്നും ഇവയിൽ നിന്ന് മെയിലുകൾ അയയ്ക്കുകയോ ഇവ ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ ആപ്പുകൾ സജീവമായി പ്രവർത്തിക്കണം എന്നും ​ഗൂ​ഗിൾ അറിയിച്ചിരുന്നു. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ഉപയോക്താക്കൾക്ക് ഇവരുടെ പഴയ ജിമെയിൽ അക്കൗണ്ടുകൾ സംരക്ഷിക്കാൻ സാധിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
It was rumored that Gmail services would end on August 1, 2024. This news has caused concern among many Gmail users. Because if Gmail services are stopped suddenly like this, many messages related to work and studies will be lost. Half of the people who use social media will not be able to use it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X