നാല് ക്യാമറകളും 50എംപി, ഷവോമി 14 അൾട്ര അവതരിപ്പിച്ചു; വിലയും മറ്റ് സവിശേഷതകളും അറിയാം
ഷവോമിയുടെ ഏറ്റവും പുതിയ പ്രീമിയം സെഗ്മെന്റ് ഫോണായാ ഷവോമി 14 അൾട്ര ലോഞ്ച് ചെയ്തു. ചൈനയിലാണ് ഫോൺ ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്നത്. സാംസങ്ങിന്റെ ഗാലക്സി എസ് 24 അൾട്ര, ആപ്പിളിന്റെ ഐഫോൺ 15 പ്രോ മാക്സ് എന്നിവയെ എതിരാളികളായി പ്രഖ്യാപിച്ചാണ് ഷവോമി തങ്ങളുടെ പുതിയ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.
മാർച്ച് 4ന് ആണ് ഷവോമി 14 സീരീസ് ഫോണുകൾ ഇന്ത്യയിൽ എത്തുക. ഇതിന് മുന്നോടിയായാണ് ഇപ്പോൾ ഷവോമി 14 അൾട്ര കമ്പനി ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. അതേ സമയം ഈ സീരീസിലെ ഏതെല്ലാം മോഡലുകൾ ഇന്ത്യയിൽ എത്തും എന്ന കാര്യത്തിൽ ഇപ്പോളും വ്യക്തത വന്നിട്ടില്ല. ഷവോമി 14, 14 പ്രോ, 14 അൾട്ര എന്നീ ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടാകുക.

എന്നാൽ ഇതിൽ ഷവോമി 14 പ്രോ മോഡൽ ഇന്ത്യയിൽ എത്തിയേക്കില്ല എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്റ്റാന്റേർഡ് മോഡലും അൾട്ര മോഡലും മാത്രമെ ചിലപ്പോൾ ഇന്ത്യയിൽ ഷവോമി അവതരിപ്പിക്കു. അതേ സമയം ചൈനയിൽ അവതരിപ്പിച്ച അതേ ഫോണുകൾ തന്നെ ആയിരിക്കാം ഷവോമി ഇന്ത്യയിൽ അവതരിപ്പിക്കാനും സാധ്യത. അതേ സമയം ഷവോമി ഇന്ന് ചൈനയിൽ അവതരിപ്പിച്ച ഷവോമി 14 അൾട്രയുടെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
3,200 x 1,440 പിക്സൽ റെസല്യൂഷനുള്ള 6.73 ഇഞ്ച് LTPO AMOLED മൈക്രോ കർവ്ഡ് ഡിസ്പ്ലേയാണ് ഈ ഫോണിനായി ഷവോമി നൽകിയിരിക്കുന്നത്. ഈ സ്ക്രീനിന് 120 Hz വരെ പുതുക്കൽ നിരക്കും 3,000 nits-ൻ്റെ പീക്ക് തെളിച്ചവും അവകാശപ്പെടാനുണ്ട്. ഡിസ്പ്ലേയ്ക്കായി ഷീൽഡ് ഗ്ലാസ് സംരക്ഷണവും ഷവോമി ഒരുക്കിയിട്ടുണ്ട്. മികച്ച സംരക്ഷണം തന്നെ ഈ ഷീൽഡ് ഗ്ലാസ് ഡിസ്പ്ലേയ്ക്ക് നൽകുന്നു എന്നാണ് ഷവോമി അവകാശപ്പെടുന്നത്.

16GB വരെ LPDDR5x റാമും 1TB വരെ UFS 4.0 ഓൺബോർഡ് സ്റ്റോറേജും ജോടിയാക്കിയ ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8 Gen 3 SoC ചിപ്സെറ്റാണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയ ഹൈപ്പർ ഒഎസിൽ ആണ് ഷവോമി 14 അൾട്ര പ്രവർത്തിക്കുന്നത്. ഫോണിന്റെ ക്യാമറാ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ ക്വാഡ് റിയർ ക്യാമറ യൂണിറ്റാണ് ഷവോമി ഈ ഫോണിനായി ഒരുക്കിയിരിക്കുന്നത്.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള (OIS) 50 എംപി സോണി LYT900 ആണ് ഫോണിന്റെ പ്രൈമറി സെൻസർ. ഇതിന് പുറമെ 50 എംപിയുടെ മറ്റ് മൂന്ന് ക്യാമറകളും ഷവോമി 14 അൾട്രയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.ഇതിൽ രണ്ടെണ്ണം 3.2x ഒപ്റ്റിക്കൽ, 5x ഒപ്റ്റിക്കൽ സൂം എന്നിവ വാഗ്ദാനം ചെയ്യുന്നവയാണ്. നാലാമത്തെ ക്യാമറയാകട്ടെ അൾട്രാ വൈഡ് ആംഗിൾ ലെൻസായിട്ടാണ് ഫോണിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ക്യാമറകളെല്ലാം മികച്ച പെർഫോമൻസായിരിക്കും എന്നാണ് ഷവോമി അവകാശപ്പെടുന്നത്.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഷവോമി ഈ ഫോണിൽ നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 32 എംപിയുടേത് ആണ്. 90W, 80W വയർലെസ്, 10W റിവേഴ്സ് വയർലെസ് ചാർജിങ് എന്നിവയെ പിന്തുണയ്ക്കുന്ന 5,300 mAh ബാറ്ററിയാണ് ഈ ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. 5G, WiFi, Bluetooth 5.4, NFC, GPS, GLONASS, Galileo, BeiDou, NavIC, USB Type-C എന്നിവയാണ് ഈ ഫോണിന്റെ കണക്ടിവിറ്റി ഓപ്ഷനുകൾ.
ഫോണിന്റെ 12GB + 256GB വേരിയന്റിന് 6,499 യുവാൻ ആണ് വില അതായത് ഇന്ത്യൻ മാർക്കറ്റിലെ ഏകദേശം 74,800 രൂപ. ഫോണിന്റെ 16GB + 512GB, 16GB + 1TB വേരിയൻ്റുകളുടെ വില യഥാക്രമം 6,999 യുവാൻ, 7,799 യുവാൻ എന്നിങ്ങനെയാണ്. (ഇന്ത്യൻ മാർക്കറ്റിലെ 80,600 രൂപയും, 89,800 രൂപ രൂപയും). ബ്ലാക്ക്, ബ്ലൂ, വൈറ്റ് എന്നീ നിറങ്ങളിലാണ് ഷവോമി തങ്ങളുടെ 14 അൾട്ര പുറത്തിറക്കിയിരിക്കുന്നത്.


Click it and Unblock the Notifications








