Home
News

ഗാലക്സി എസ്24 ഫോണുകൾക്ക് പുറമെ മറ്റ് ഫോണുകളിലും എഐ ഫീച്ചറുകൾ അവതരിപ്പിച്ച് സാംസങ്; എങ്ങനെയെന്ന് പരിശോധിക്കാം

ഈ വർഷത്തിന്റെ ആരംഭത്തിൽ ഏറെ പ്രതീക്ഷയോടെ സാംസങ് പുറത്തിറക്കിയ ഫോൺ ആയിരുന്നു ​ഗാലക്സി എസ് 24 സീരീസ് ഫോണുകൾ. ​ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകൾ ആണ് ഈ സീരീസിൽ സാംസങ് പുറത്തിറക്കിയിരിക്കുന്നത്.

നിലവിൽ ആ​ഗോള മാർക്കറ്റിൽ തന്നെ ലഭ്യമാകുന്ന ഏറ്റവും മികച്ച പ്രീമിയം ഫോണുകളിൽ ഒന്നായി ആണ് ഇതിലെ എസ് 24 അൾട്രയെ സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. സാംസങ്ങിന്റെ ആദ്യത്തെ എഐ ഫോൺ എന്ന പ്രത്യേകതയും എസ് 24 സീരീസ് ഫോണുകൾക്ക് ഉണ്ട്. പല ഫീച്ചറുകളിലും എഐ സവിശേഷതകൾ അവതരിപ്പിക്കാൻ സാംസങ്ങിന് സാധിച്ചിട്ടുണ്ട്. നേരത്തെ ​ഗൂ​ഗിൾ തങ്ങളുടെ പിക്സൽ 8 സീരീസ് ഫോണുകളിലും എഐ ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നു.

എസ്24 ഫോണുകൾക്ക് പുറമെ മറ്റ് ഫോണുകളിലും എഐ ഫീച്ചറുകളുമായി സാംസങ്

MOST READ: മോട്ടോ ജി04 വിൽപന തുടങ്ങി; 10,000 രൂപയ്ക്ക് താഴെ വിലയിൽ ഇതിലും മികച്ച ഫോൺ സങ്കൽപ്പിക്കാൻ പോലും പറ്റില്ല

പിന്നീട് വൺപ്ലസ്, ഓപ്പോ എന്നീ ഫോൺ നിർമ്മാതാക്കൾ ചൈനയിൽ തങ്ങളുടെ തിരഞ്ഞെടുത്ത ഫോണുകളിലും എഐ ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ഇതാ സാംസങ്ങും തങ്ങളുടെ ചില ഫോണുകളിലും ടാബുകളിലും എഐ ഫീച്ചറുകൾ അവതരിപ്പിക്കുകയാണ്. പുതിയ വൺ യുഐ 6.1 അപ്‌ഡേറ്റ് വഴിയായിരിക്കും തിരഞ്ഞെടുത്ത ഫോണുകളിൽ സാംസങ് എഐ ഫീച്ചറുകൾ അവതരിപ്പിക്കുക. ഇതോടെ എസ് 24 സീരീസ് ഫോണുകളിലുള്ള എഐ ഫീച്ചറുകൾ മറ്റ് സാംസങ് ഫോണുകളിലും ആസ്വദിക്കാൻ സാധിക്കുന്നതാണ്.

ഈ വർഷം ടെക് ലോകം ഏറെ ആഘോഷിച്ച വാർത്ത ആയിരുന്നു എസ് 24 സീരീസിലെ എഐ ഫീച്ചറുകൾ. ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 8 Gen 3 മുൻ SoC-കളേക്കാൾ മികച്ച ഓൺബോർഡ് ആണ് ഈ എഐ സേവനങ്ങൾക്കായി സാംസങ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ഏതെല്ലാം ഫോണുകളിലാണ് സാംസങ് പുതിയതായി എഐ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത് എന്ന് പരിശോധിക്കാം. എസ് 24 സീരീസിന്റെ മുൻ​ഗാമി ആണ് ഇതിൽ ഒന്ന്.

എസ്24 ഫോണുകൾക്ക് പുറമെ മറ്റ് ഫോണുകളിലും എഐ ഫീച്ചറുകളുമായി സാംസങ്

MOST READ: ഐക്യൂവിന്റെ അടാർ ഐറ്റം നിയോ9 പ്രോ ഇന്ത്യയിലെത്തി; ക്യാമറാ ഫീച്ചറുകളിൽ പുലി, വില 35,999 രൂപ മുതൽ

എസ് 23 സീരീസിലെ എല്ലാ ഫോണുകൾക്കും സാംസങ് എഐ ഫീച്ചറുകൾ നൽകും എന്ന് അറിയിച്ചിട്ടുണ്ട്. എസ് 23, എസ് 23 പ്ലസ്, എസ് 23 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകൾ ആണ് ഈ സീരീസിൽ ഉള്ളത്. ഇതിന് പുറമെ എസ് 23യുടെ ഫാൻ എഡിഷൻ മോഡലിലും ഈ ഫീച്ചറുകൾ ലഭ്യമാകുന്നതായിരിക്കും. ​ഗാലക്സി ഇസെഡ് ഫോൾഡ് 5, ഫ്ലിപ്പ് 5 എന്നിവയായിരിക്കും എഐ ഫീച്ചറുകൾ ലഭിക്കുന്ന മറ്റ് ഫോണുകൾ.

സാംസങ്ങിന്റെ ടാബ് എസ് 9 സീരീസിലെ എല്ലാ ടാബുകൾക്കും എഐ ഫീച്ചറുകൾ ലഭിക്കും എന്നും സാംസങ് അറിയിച്ചിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ One UI 6.1 അപ്‌ഡേറ്റിലൂടെ ആയിരിക്കും ഈ ഉപകരണങ്ങൾക്ക് എഐ പിന്തുണ ലഭിക്കുന്നത്. മാർച്ച് മാസത്തോടെ ഇത് പ്രാവർത്തികമാകും എന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്. എന്തെല്ലാമാണ് ഇവയിൽ ലഭിക്കുന്ന എഐ ഫീച്ചറുകൾ എന്ന് പരിശോധിക്കാം. ഇതിൽ ആദ്യത്തെ ഫീച്ചറാണ് സർക്കിൾ ടു സർച്ച്.

​ഗൂ​ഗിൾ സർച്ച് എളുപ്പമാക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്. സ്ക്രീനിൽ‌ കാണുന്ന ചിത്രത്തിന്റെ ഏതെങ്കിലും ഭാ​ഗത്ത് ഒരു സർക്കിൾ വരച്ചാൽ ഇതിനെക്കുറിച്ചുള്ള സർച്ച് റിസൾട്ട് നിങ്ങൾക്ക് ഉടൻ ലഭിക്കുന്നതായിരിക്കും. എസ് 24 സീരീസ് ഫോണുകളിലെ മറ്റൊരു എഐ ഫീച്ചറാണ് ലൈവ് ട്രാൻസിലേറ്റ് ആന്റ് ഇന്റർപ്രെടെർ. ഏത് ഭാഷയും വളരെപ്പെട്ടെന്ന് വിവർത്തനം ചെയ്യാൻ ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നതാണ്. ഫോൺ കോളുകളിൽ വരെ ഈ ഫീച്ചർ പ്രവർത്തിക്കുന്നതാണ്.

സാംസങ്ങിന്റെ മറ്റൊരു എഐ ഫീച്ചറാണ് ചാറ്റ് അസിസ്റ്റ്. എല്ലാ ആപ്പുകളിലും സാംസങ്ങിന്റെ കീബോർഡ് ഉപയോ​ഗിച്ച് ഈ ഫീച്ചർ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ്. ഏത് ഭാഷയിലുള്ള ടെസ്റ്റുകളും നിങ്ങളുടെ ഭാഷയിലേക്ക് ആക്കാൻ ഈ ഫീച്ചർ നിങ്ങളെ സഹായിക്കുന്നതാണ്. സാംസങ്ങിന്റെ ജനറേറ്റീവ് എഡിറ്റ് എന്ന എഐ ഫീച്ചറും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. വീഡിയോകളോ ചിത്രങ്ങളോ പകർത്തുമ്പോൾ ബാ​ഗ്രൗണ്ടിൽ നിന്ന് ആവിശ്യമില്ലാത്ത ഒബ്ജറ്റുകൾ മായ്ക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു.

More from GizBot

Best Mobiles in India

English summary
Now Samsung is also introducing AI features in some of its phones and tablets. Samsung AI features will be introduced on select phones through the new One UI 6.1 update. With this, the AI features of the S24 series phones can be enjoyed on other Samsung phones as well. The AI features of the S24 series were the news that the tech world celebrated this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X