Home
Mobile

മോട്ടോ ജി04 വിൽപന തുടങ്ങി; 10,000 രൂപയ്ക്ക് താഴെ വിലയിൽ ഇതിലും മികച്ച ഫോൺ സങ്കൽപ്പിക്കാൻ പോലും പറ്റില്ല

കഴിഞ്ഞ ദിവസമാണ് മോട്ടറോള തങ്ങളുടെ ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോൺ ആയ മോട്ടോ ജി04 ഇന്ത്യയിൽ അവതരിപ്പിച്ചത്. 10,000 രൂപയിൽ താഴെ വില വരുന്ന ഈ ഫോൺ മികച്ച ഫീച്ചറുകളാൽ സമ്പന്നമാണ്. ആദ്യമായി ആണ് ഈ സെ​ഗ്മെന്റിൽ ഒരു ഫോൺ മോട്ടറോള ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ അവതരിപ്പിക്കുന്നത്.

നിലവിൽ ഈ ഫോണിന്റെ വിൽപന ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്. ഫെബ്രുവരി 22ന് ഉച്ചയ്ക്ക് 12 മണി മുതലാണ് മോട്ടോ ജി04ന്റെ വിൽപന ഇന്ത്യയിൽ ആരംഭിച്ചത്. പ്രധാനമായും ഇന്ത്യൻ സാമാർട്ട് ഫോൺ വിപണിയിൽ റെഡ്മി എ 3, ലാവ യുവ 3, ഇൻഫിനിക്സ് സ്മാർട്ട് 8 എന്നിവ ആയിരിക്കും ഈ ഫോണിന്റെ പ്രധാന എതിരാളികൾ. ഒരു 4ജി ഫോൺ എന്ന നിലയ്ക്കാണ് മോട്ടറോള തങ്ങളുടെ മോട്ടോ ജി04നെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

10,000 രൂപയ്ക്ക് താഴെ വിലയിൽ ഇതിലും മികച്ച ഫോൺ ചിന്തിക്കാൻ പറ്റില്ല

MOST READ: ഐക്യൂവിന്റെ അടാർ ഐറ്റം നിയോ9 പ്രോ ഇന്ത്യയിലെത്തി; ക്യാമറാ ഫീച്ചറുകളിൽ പുലി, വില 35,999 രൂപ മുതൽ

നിലവിൽ പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിൽ‌ നിന്നും മോട്ടറോളയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ motorola.in-ഇൽ നിന്നും ഉപയോക്താക്കൾക്ക് മോട്ടോ ജി04 സ്വന്തമാക്കാൻ സാധിക്കുന്നതാണ്. 6,999 രൂപ മുതലാണ് ഈ ഫോണിന്റെ വില ആരംഭിക്കുന്നത്. ഫോണിന്റെ 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേർഷനാണ് ഈ വില നൽകേണ്ടി വരുന്നത്. ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 7,999 രൂപയാണ്.

ഈ ഫോൺ സ്വന്തമാക്കുമ്പോൾ എക്സ്ചേഞ്ച് ഓഫറുകൾ വഴി 750 രൂപ വരെ ഡിസ്കൗണ്ട് നേടാനുള്ള അവസരവും മോട്ടറോള ഒരുക്കിയിട്ടുണ്ട്. സാറ്റിൻ ബ്ലൂ, സൺറൈസ് ഓറഞ്ച്, സീ ഗ്രീൻ, കോൺകോർഡ് ബ്ലാക്ക് എന്നിങ്ങനെ നാല് വ്യത്യസ്ഥ കളർ ഓപ്ഷനുകളിൽ ആണ് ഈ ഫോൺ ലഭ്യമാകുന്നത്. 10,000 രൂപയ്ക്ക് താഴെയാണ് ഈ ഫോണിന്റെ വില എങ്കിലും മികച്ച ഫീച്ചറുകൾ തന്നെ ഈ ഫോണിനായി മോട്ടറോള ഒരുക്കിയിട്ടുണ്ട്.

10,000 രൂപയ്ക്ക് താഴെ വിലയിൽ ഇതിലും മികച്ച ഫോൺ ചിന്തിക്കാൻ പറ്റില്ല

MOST READ: വിവോയുടെ പുതിയ വജ്രായുധം എത്തി; 19,999 രൂപയ്ക്ക് വിവോ വൈ200ഇ വാങ്ങാം, 50 എംപിയുടെ കിടിലം ക്യാമറയും

എന്തെല്ലാമാണ് മോട്ടോ ജി04ന്റെ പ്രധാന സവിശേഷതകൾ എന്ന് പരിശോധിക്കാം. Mali-G57 MP1 GPU-മായി ജോടിയാക്കിയ Unisoc T606 ചിപ്‌സെറ്റാണ് ഈ ഫോണിന് കരത്ത് നൽകുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ 8 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും ഈ ഫോൺ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 10,000 രൂപയ്ക്ക് താഴെ വില വരുന്ന ഫോണുകളിൽ വളരെ അപൂർവ്വമായി മാത്രമെ 8 ജിബി റാം കാണാൻ സാധിക്കു.

15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 mAh ബാറ്ററിയും മോട്ടോ ജി04ന്റെ സവിശേഷതയാണ്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഔട്ട് ഓഫ് ബോക്‌സിൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് വർഷം വരെ നീളുന്ന സുരക്ഷാ അപ്ഡേറ്റുകൾ ഈ ഫോണിനായി മോട്ടറോള വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി സ്‌ക്രീൻ ആണ് ഈ ഫോണിനായി മോട്ടറോള നൽകിയിരിക്കുന്നത്.

90 Hz പുതുക്കൽ നിരക്കും ഈ സ്ക്രീൻ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള ഒരു സ്പീക്കറാണ് മോട്ടോ ജി04ന്റെ മറ്റൊരു സവിശേഷത. ഫോണിന്റെ ക്യാമറാ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ എഫ്/2.2 അപ്പേർച്ചറും പിഡിഎഎഫും ഉള്ള 16 എംപി ക്യാമറ ഫോണിന്റെ പിൻവശത്തായി കാണാൻ സാധിക്കുന്നതാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.2 അപ്പേർച്ചറുള്ള 5 എംപി ഫ്രണ്ട് ക്യാമറയും ഈ ഫോണിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഫോണിന്റെ മുന്നിലേയും പിന്നിലേയും ക്യാമറകൾ 30fps-ൽ 1080p വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കും എന്നാണ് മോട്ടറോള അറിയിച്ചിരിക്കുന്നത്. വാട്ടർ റിപ്പല്ലൻ്റ് ഡിസൈനും സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനറും ഈ ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷതയാണ്. നിലവിൽ 10,000 രൂപയ്ക്ക് താഴെ വില വരുന്ന ബേസിക് സ്മാർട്ട് ഫോൺ സെ​ഗ്മെന്റിൽ വാങ്ങാൻ സാധിക്കുന്ന മികച്ച ഫോണുകളിൽ ഒന്നാണ് മോട്ടറോളയുടെ മോട്ടോ ജി04.

More from GizBot

Best Mobiles in India

English summary
Currently, users can purchase the Moto G04 from leading e-commerce website Flipkart and Motorola's Official website motorola.in. The price of this phone starts from Rs 6,999. This price is for the 4GB RAM and 64GB storage version of the phone. The 8GB RAM 128GB storage variant of the phone is priced at Rs 7,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X