Home
Mobile

വിവോ വി30 സീരീസിന്റെ ഫീച്ചറുകൾ പുറത്ത് വിട്ടു; പ്രോ പതിപ്പിൽ നാല് ക്യാമറകളും 50 എംപി

പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വിവോ ഉടൻ തന്നെ ഇന്ത്യയിൽ പുറത്തിറക്കാൻ പോകുന്ന പുതിയ സ്മാർട്ട് ഫോൺ ആണ് വിവോ വി 30 സീരീസ് ഫോണുകൾ വിവോ വി 30, വി 30 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടായിരിക്കുക.

ഈ വർഷം ആദ്യം വിവോ എക്സ് 100 സീരിസ് ഫോണുകൾ വിവോ അവതരിപ്പിച്ചിരുന്നു. വിവോയുടെ തന്നെ ഏറ്റവും മികച്ച ക്യാമറ ഫോണുകൾ എന്ന വിശേഷണത്തോടെ ആയിരുന്നു വിവോ ഈ ഫോണുകൾ അവതരിപ്പിച്ചിരുന്നത്. സൂചിപ്പിച്ചത് പോലെ തന്നെ മികച്ച ക്യാമറകളാണ് ഈ ഫോൺ ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്തത്. ഇതിന്റെ തുടർച്ച എന്ന പോലെയാണ് പുതിയ ഫോണുകൾ അവതരിപ്പിക്കാനും വിവോ തയ്യാറാകുന്നത്.

വിവോ വി30 സീരീസിന്റെ ഫീച്ചറുകൾ പുറത്ത് വിട്ടു

MOST READ: റിയൽമി നാർസോ70 പ്രോ മാർച്ചിൽ എത്തും; കുറഞ്ഞ വിലയ്ക്ക് ട്രിപ്പിൾ റിയർ ക്യാമറ സ്വന്തമാക്കാം

വിവോ എക്സ് 100 സീരീസ് ഫോണുകൾ പ്രീമിയം സെ​ഗ്മെന്റിൽ ആയിരുന്നെങ്കിൽ മിഡ് ബഡ്ജറ്റ് സെ​ഗ്മെന്റിൽ ആയിരിക്കും വിവോ തങ്ങളുടെ വി 30 സീരീസ് ഫോണുകൾ ഇന്ത്യയിൽ എത്തിക്കുക. ഉടൻ തന്നെ ഈ ഫോണുകൾ ഇന്ത്യയിൽ എത്തും എന്നാണ് കമ്പനി നൽകുന്ന സൂചന. ഇതിനോടകം തന്നെ ഫോണിന്റെ ചില ഫീച്ചറുകൾ എന്തെല്ലാമായിരിക്കും എന്ന് വിവോ ഔദ്യോ​ഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

രണ്ട് ഫോണുകൾക്കും 2800×1260p റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.78 ഇഞ്ച് AMOLED സ്‌ക്രീൻ ഉണ്ടാകും എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ തെളിച്ചം 2,800-nit പീക്ക് ആയിരിക്കും എന്നും സൂചനയുണ്ട്. വി 30 എന്ന ഫോണിന് Qualcomm Snapdragon 7 Gen 3 SoC ചിപ്സെറ്റ് ലഭിക്കുമ്പോൾ ഇതിന്റെ പ്രോ പതിപ്പിന് കരുത്ത് നൽകുന്നത് MediaTek Dimensity 8200 SoC ആയിരിക്കും.

വിവോ വി30 സീരീസിന്റെ ഫീച്ചറുകൾ പുറത്ത് വിട്ടു

MOST READ: ഈ വർഷത്തോടെ ജിമെയിൽ സേവനങ്ങൾ അവസാനിപ്പിക്കും; പ്രതികരണവുമായി ​ഗൂ​ഗിൾ

12 ജിബി LPDDR5X വരെ റാമും 512ജിബി UFS 3.1 വരെ സ്റ്റോറേജും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയ FuntouchOS 14-ൽ ആയിരിക്കും ഈ രണ്ട് ഫോണുകളും പ്രവർത്തിക്കുന്നത്. ഇനി ഫോണുകളുടെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ 50 എംപിയുടെ പ്രൈമറി സെൻസർ ആണ് വിവോ വി 30യിൽ കാണാൻ സാധിക്കുന്നത്. കൂടാതെ 50 എംപിയുടെ തന്നെ അൾട്രാ വൈൽഡ് ആങ്കിൾ ലെൻസും ഈ ഫോണിൽ ഉണ്ട്.

മൂന്നാമത്തെ ക്യാമറയായി 2 എംപിയുടെ ഒരു ക്യാമറയും ഉണ്ട്. ഈ ക്യാമറകൾക്ക് ഒപ്പം ഒരു എൽഇഡി ഫ്ലാഷ്ലൈറ്റും സ്ഥാനം പിടിച്ചിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി വിവോ ഈ ഫോണിൽ നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 50 എംപിയുടേത് ആണ്. ഇനി പ്രോ പതിപ്പിന്റെ പ്രൈമറി ലെൻസ് പരിശോധിക്കുമ്പോൾ 50 എംപി സോണി IMX920 ലെൻസാണ് കാണാൻ സാധിക്കുന്നത്. കൂടാതെ 50 എംപിയുടെ തന്നെ മറ്റ് രണ്ട് ക്യാമറകളും ഫോണിന്റെ പിൻവശത്തുണ്ട്.

പോർട്രെയ്റ്റ് ലെൻസ്, അൾട്രാ വൈഡ് ആങ്കിൾ ലെൻസ് എന്നിവയാണ് ഇവ. പ്രോ പതിപ്പിന്റെ ഫ്രണ്ട് ക്യാമറയും 50 എംപിയുടേത് ആണ്. 80W ചാർജിങ് പിന്തുണയുള്ള 5,000 mAh ബാറ്ററി ആയിരിക്കും രണ്ട് ഫോണുകൾക്കും വിവോ നൽകുക. 33,990 രൂപയാണ് സ്റ്റാന്റേർഡ് പതിപ്പിന് പ്രതീക്ഷിക്കുന്ന വില. മാർച്ച് മാസം തന്നെ ഈ ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ആകും എന്നാണ് ലഭിക്കുന്ന സൂചന.

വിവോയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് വഴിയും ഇനപ്രിയ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴിയും ആയിരിക്കും ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുക. ആൻഡമാൻ ബ്ലൂ, പീക്കോക്ക് ഗ്രീൻ, ക്ലാസിക് ബ്ലാക്ക് എന്നീ നിറങ്ങളിൽ ആയിരിക്കും ഈ ഫോൺ പുറത്തിറങ്ങുക. 2024ൽ ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും സ്ലിമ്മായ ഫോണുകൾ ആയിരിക്കും വിവോ വി 30 സീരീസ് ഫോണുകൾ എന്നും വിവോ അവകാശപ്പെടുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
While the Vivo X100 series phones were in the premium segment, Vivo will bring its V30 series phones to India in the mid-budget segment. The company is hinting that these phones will reach India soon. Vivo has already officially announced what some of the features of the phone will be. Let's check out what these are in detail.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X