Home
How to

പല തരത്തിൽ നിങ്ങളുടെ ഫോണിൽ വൈറസുകൾ ബാധിക്കും; പരിശോധിച്ച് ഉറപ്പാക്കാനും നീക്കം ചെയ്യാനും ​ഗൂ​ഗിൾ സഹായിക്കും

ഡിജിറ്റൽ ലോകത്ത് ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒന്നാണ് അപകടകരമായ മാൽവെയറുകൾ. ഇത്തരം വൈറസുകൾ ഉപയോക്താക്കളുടെ ഫോണിൽ കയറിപ്പറ്റിയാൽ പല തരത്തിലുള്ള അപകടങ്ങളും സംഭവിച്ചേക്കാവുന്നതാണ്. ചിലപ്പോൾ നിങ്ങളുടെ ഫോൺ വിദൂരമായി മറ്റ് ചിലർ പ്രവർത്തിപ്പിക്കുക വരെ ചെയ്തേക്കാം. നിങ്ങളുടെ അനുവാദം ഇല്ലാതെ തന്നെ നിങ്ങളുടെ ഫോൺ പ്രവർത്തിപ്പിക്കാൻ ഇവർക്ക് സാധിക്കും.

അസുരക്ഷിതമായ വെബ്സൈറ്റുകൾ സന്ദർശിക്കുന്നതാണ് ക്ഷുദ്രകരമായ മാൽവെയറുകൾ നമ്മുടെ ഉപകരണങ്ങളിൽ പ്രവേശിക്കാൻ കാരണം. എന്നാൽ പല ഉപയോക്താക്കൾക്കും തങ്ങളുടെ ഉപകരണത്തിൽ മാൽവെയറുകൾ പ്രവേശിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. എല്ലെങ്കിൽ ഉപകരണത്തിൽ മാൽവെയറുകൾ പ്രവേശിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഇവർക്ക് അറിയില്ല. ഇത്തരത്തിലുള്ള ഉപയോക്താക്കൾക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ​ഗൂ​ഗിൾ. ​ഗൂ​ഗിൾ പുതിയതായി പുറത്തിറക്കിയ റിപ്പോർട്ടിലാണ് നിങ്ങളുടെ ഫോണിൽ മാൽവെയറുകൾ ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാമെന്ന് സൂചനകൾ നൽകിയിരിക്കുന്നത്.

സൂക്ഷിക്കുക, പല തരത്തിൽ നിങ്ങളുടെ ഫോണിൽ വൈറസുകൾ ബാധിച്ചേക്കാം

MOST READ: ഇതുകൊണ്ടാണ് അ‌ംബാനി സൂപ്പറാകുന്നത്! വെറും 75 രൂപയ്ക്ക് അ‌ൺലിമിറ്റഡ് കോളിങ് കിട്ടുന്ന പ്ലാൻ

നിങ്ങളുടെ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ മാൽവെയറുകൾ ഉണ്ടെങ്കിൽ ഇവയെ എങ്ങനെ പ്രതിരോധിക്കണമെന്നും ​ഗൂ​ഗിൾ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതെ തന്നെ നിങ്ങളുടെ ഫോൺ സ്ലോവ് ആകുന്നുണ്ടെങ്കിൽ ഒരു പക്ഷെ ഇത് നിങ്ങളുടെ ഫോണിൽ മാൽവെയറുകൾ പ്രവേശിച്ചതിന്റെ സൂചനയായിട്ട് കണക്കിലെടുക്കാവുന്നതാണ്. നിങ്ങളുടെ ഫോണിൽ മാൽവെയറുകൾ ഉണ്ടെങ്കിൽ ​ഗൂ​ഗിൾ സ്വയമേ ​ഗൂ​ഗിൾ അക്കൗണ്ടിൽ നിന്ന് നിങ്ങളെ സൈൻ ഔട്ട് ആക്കുന്നതായിരിക്കും.

മാത്രമല്ല ഇടയ്ക്കിടയ്ക്ക് നിങ്ങളുടെ ഫോണിൽ നിങ്ങൾ സബ്സ്ക്രൈബ് ചെയ്യാത്ത വെബ്സൈറ്റുകളിൽ നിന്നും മറ്റ് അശ്ലീല സൈറ്റുകളിൽ നിന്നുമെല്ലാം പോപ് അപ്പ് നോട്ടിഫിക്കേഷനുകളും സന്ദേശങ്ങളും എത്തുന്നതായിരിക്കും. നിങ്ങൾ ഒന്നും ചെയ്യാതെ തന്നെ നിങ്ങളുടെ ഫോണിന്റെ സ്റ്റോറേജ് കുറയുന്നതായി ശ്രദ്ധയിൽ പെട്ടാലും സൂക്ഷിക്കേണ്ടതാണ്. ഇതും നിങ്ങളുടെ ഫോണിൽ മാൽവെയറുകൾ പ്രവേശിച്ചു എന്നതിനുള്ള സൂചനകളിൽ ഒന്നാണ്.

സൂക്ഷിക്കുക, പല തരത്തിൽ നിങ്ങളുടെ ഫോണിൽ വൈറസുകൾ ബാധിച്ചേക്കാം

MOST READ: അണിയറയിൽ ഒരുങ്ങുന്നത് അടാറ് ഐറ്റം; ഐഫോൺ 16ലെ ടെട്രാപ്രിസം ക്യാമറയെക്കുറിച്ച് കൂടുതൽ അറിയാം

ബൗസർ വഴി നിങ്ങൾ ഏതങ്കിലും വെബ്സൈറ്റ് സന്ദർശിക്കുന്നതിനിടെ ഓട്ടോമാറ്റിക് ആയിതന്നെ അശ്ലീല വെബ്സൈറ്റുകളിലേക്ക് റീഡയറക്ട് ചെയ്താലും നിങ്ങളുടെ ഫോൺ വേറെ ആരുടെയോ നിയന്ത്രണത്തിൽ ആണെന്ന് വേണം കരുതാൻ. നിങ്ങൾ സന്ദേശങ്ങൾ അയയ്ക്കാതെ തന്നെ നിങ്ങളുടെ ഫോണിൽ നിന്ന് നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവർക്ക് സന്ദേശങ്ങൾ പോകുന്നതും ഇത്തരത്തിൽ മാൽവെയറുകളുടെ സാന്നിധ്യം വ്യക്തമാക്കുന്ന ഒന്നാണ്. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ നിങ്ങൾ ജാ​ഗ്രത സ്വീകരിക്കേണ്ടതാണ്.

അതേസമയം നിങ്ങലുടെ ഫോണിൽ ഇത്തരം മാൽവെയറുകൾ ഉണ്ടെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞാൽ ഇവയെ എങ്ങനെ പ്രതിരോധിക്കാം എന്ന കാര്യം പരിശോധിക്കാം. എവിടെയാണ് മാൽവെയറുകൾ ഉള്ളത് എന്ന് ആദ്യം കണ്ടെത്തണം ഇതിനായി ​ഗൂ​ഗിളിന്റെ പ്ലേ പ്രോട്ടക്ട് എന്ന് സൗകര്യം പ്രയോജനപ്പെടുത്താം. ഇതിനായി ആദ്യം നിങ്ങൾ നിങ്ങളുടെ ​ഗൂ​ഗിൽ പ്ലേ സ്റ്റോർ സന്ദർശിക്കുക. മുകളിൽ വലതു വശത്തായുള്ള നിങ്ങളുടെ പ്രൊഫൈലിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ പ്രൊഫൈൽ കാണാൻ സാധിക്കുന്നതാണ്.

ഇതിന് താഴെ നിരവധി ഓപ്ഷനുകളും കാണാൻ സാധിക്കും. ഇതിൽ‌ നിന്ന് പ്ലേ പ്രൊട്ടക്ഷൻ എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇത് സ്കാൻ ചെയ്താൽ ഏത് ആപ്പിലാണ് മാൽവെയറുകൾ അല്ലെങ്കിൽ അപകടകരമായ വൈറസുകൾ ഉള്ളത് എന്ന് കാണാൻ സാധിക്കുന്നതാണ്. ഇത്തരം ആപ്പുകൾ ഉടൻ തന്നെ അൺഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. മറ്റൊരു മാർ​ഗമാണ് നിങ്ങളുടെ ഉപകരണം ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുക എന്നത്. നിരവധി സുരക്ഷാ പാച്ചുകൾ പുതിയ അപ്ഡേറ്റുകളിൽ അടങ്ങിയിട്ടുണ്ടാകും.

ഉപയോക്താക്കൾ‌ എപികെ ആപ്പുകൾ ഉപയോ​ഗിക്കുന്നതും ഒഴിവാക്കണം. ​ഗൂ​ഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയ സുരക്ഷിത ഉറവിടങ്ങളിൽ നിന്ന് മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക. നിങ്ങളുടെ ആൻഡ്രോയിഡ് ഉപകരണങ്ങൾ സുരക്ഷാ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ https://myaccount.google.com/security-checkup?pli=1 എന്ന വെബ്‌സൈറ്റ് സന്ദർശിച്ചാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ ലഭിക്കുന്നതായിരിക്കും. മുകളിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ എല്ലാം പാലിച്ചാൽ ക്ഷുദ്രവൈറസുകളിൽ നിന്ന് ഉപയോക്താക്കൾക്ക് രക്ഷപെടാൻ സാധിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
Visiting unsafe websites is the reason why malicious malware enters our devices. But many users are not sure if their device is infected with malware. Or they don't know how to check if malware has entered the device. Google has come to help such users. ​
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X