ബാങ്ക് ബാലൻസ് തീർന്നോ? പേടിക്കണ്ട, യുപിഐ ആപ്പുകൾ വഴി പണം അടയ്ക്കാൻ ഒരു വഴിയുണ്ട്
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ഭൂരിഭാഗം ഉപയോക്താക്കളുടെയും ഫോണിൽ ഉണ്ടാകാൻ സാധ്യതയുള്ള ആപ്പാണ് യുപിഐ ആപ്പുകൾ, ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നിങ്ങനെ നിരവധി ആപ്പുകൾ ഇപ്പോൾ ഡിജിറ്റൽ പേയ്മെന്റ് ചെയ്യാൻ ആളുകൾ ഉപയോഗിക്കുന്നുണ്ട്. തങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് ഈ ആക്കൗണ്ടുകളിൽ നിന്ന് പണം എടുത്താണ് ഇത്തരത്തിൽ പേയ്മെന്റ് സാധ്യമാകുന്നത്.
കുറച്ചു നാളുകളായി ഇത്തരം ഡിജിറ്റൽ പേയ്മെന്റുകളാണ് ആളുകൾ കൂടുതലായും ഉപയോഗിക്കുന്നത്. കറൻസി ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകൾ ഇപ്പോൾ കുറഞ്ഞുകൊണ്ട് ഇരിക്കുകയാണ്. എന്നാൽ ഇത്തരം ഡിജിറ്റൽ പേയ്മെന്റ് നടത്തുമ്പോൾ അധികം ആരും ശ്രദ്ധിക്കാത്ത ഒരു പ്രശ്നം ഉണ്ട്. ഉപയോക്താക്കളുടെ ബാങ്ക് ബാലൻസ് കുറയുന്നത് പെട്ടെന്ന് അറിയിൻ സാധിക്കില്ല. ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്ത് നോക്കുമ്പോൾ ആയിരിക്കും ഇത്രയും പണം ചിലവഴിച്ച കാര്യം ചിലപ്പോൾ ഉപയോക്താക്കൾക്ക് മനസിലാകുന്നത്.

MOST READ: ഒരു മിനിറ്റിനുള്ളിൽ പിവിസി ആധാർ കാർഡ് സ്വന്തമാക്കാം; അതും വീട്ടിലിരുന്ന് തന്നെ
ബാങ്കിലെ അക്കൗണ്ടിലെ പണം തീർന്നതിന് ശേഷം പിന്നെ യുപിഐ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കുമോ? സാധിക്കും എന്നാണ് ഞങ്ങളുടെ ഉത്തരം. എങ്ങനെയാണെന്നല്ലെ? പറഞ്ഞു തരാം. കുറച്ചു നാളുകൾക്ക് മുമ്പാണ് യുപിഐ ആപ്പുകളിൽ ക്രെഡിറ്റ് കാർഡ് ബന്ധിപ്പിക്കാനുള്ള ഓപ്ഷൻ അനുവദിച്ചത്. ഇപ്പോൾ ക്രെഡിറ്റ് കാർഡിന്റെ സഹായത്താൽ യുപിഐ ആപ്പുകൾ പ്രവർത്തിപ്പിക്കാവുന്നതാണ്. ബാങ്ക് നമ്മുക്ക് കടമായി തരുന്ന തുക ആയിരിക്കും ക്രെഡിറ്റ് കാർഡിൽ ഉണ്ടായിരിക്കുക.
നിശ്ചിത തിയതിയ്ക്ക് ശേഷം ഇത് പലിശയും ചേർത്ത് തിരിച്ചടയ്ക്കേണ്ടതാണ്. ഇല്ലാത്ത പക്ഷം ഉപയോക്താക്കളുടെ സിബിൽ സ്കോർ അടക്കം താഴ്ന്നു പോകുന്നതായിരിക്കും ഇത്തരത്തിൽ സംഭവിച്ചാൽ ഭാവിയിൽ നിങ്ങളുടെ ബാങ്കിങ് ഇടപാടുകളെ ഇത് ദോഷകരമായി ബാധിക്കുന്നതായിരിക്കും. ആയതിനാൽ ക്രെഡിറ്റ് കാർഡുകളെ ആശ്രയിക്കുന്നുണ്ടെങ്കിൽ ക്രത്യമായി പണം തിരിച്ചടയ്ക്കേണ്ടതാണ്. അതേ സമയം എങ്ങനെയാണ് ക്രെഡിറ്റ് കാർഡ് ജനപ്രിയ യുപിഐ ആപ്പായ പേടിഎമ്മുമായി ബന്ധിപ്പിക്കുന്നത് എന്ന് പരിശോധിക്കാം.

ഇതിനായി ആദ്യം നിങ്ങളുടെ പേടിഎം ആപ്പ് ഓപ്പൺ ചെയ്യുക. ഇതിന്റെ ഹോം പേജിൽ ലിങ്ക് റുപേ കാർഡ് ടു യുപിഐ എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും. ഇതിൽ ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഏത് ബാങ്കിന്റെത് ആണെന്ന് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കുന്നതായിരിക്കും. ഇതിൽ നിന്ന് ശരിയായ ബാങ്ക് സെലക്ട് ചെയ്യുക. ശേഷം നിങ്ങളുടെ കാർഡിന് യുപിഐ പിൻ സജ്ജീകരിക്കുക.
ഇത്തരത്തിൽ ചെയ്താൽ പിന്നെ നിങ്ങൾക്ക് ക്രെഡിറ്റ് കാർഡിന്റെ പിന്തുണയിൽ യുപിഐ പേയ്മെന്റ് ചെയ്യാവുന്നതാണ്. സാധാരണ യുപിഐ പേയ്മെന്റ് ചെയ്യുന്നത് പോലെ തന്നെയാണ് ഇിതലും ചെയ്യേണ്ടത്. പണം നൽകാനുള്ള സ്കാൻ ബോർഡ് സ്കാൻ ചെയ്തതിന് ശേഷം ക്രെഡിറ്റ് കാർഡിന്റെ ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും ഇത് ക്ലിക്ക് ചെയ്ത് പിൻ നമ്പർ കൂടി നൽകിയാൽ സാധാരണ പേയ്മെന്റ് ചെയ്യുന്നത് പോലെ തന്നെ ഇതിലും ചെയ്യാൻ സാധിക്കുന്നതാണ്.
അതേ സമയം റൂപേ കാർഡിന്റെ ക്രെഡിറ്റ് കാർഡുകൾ മാത്രമാണ് ഇത്തരത്തിൽ യുപിഐ ആപ്പുകളുമായി ബന്ധിപ്പിക്കാൻ സാധിക്കു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കഴിഞ്ഞ വർഷം ജൂണിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാർഡുകൾ യുപിഐ പ്ലാറ്റ്‌ഫോമിലേക്ക് ലിങ്ക് ചെയ്യാൻ അനുമതി നൽകിയത്. ഇന്ത്യയിലെ നിരവധി ബാങ്കുകൾ ഇത്തരത്തിൽ റൂപേ കാർഡുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കിയിട്ടുണ്ട് ഇവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
എസ്ബിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യെസ് ബാങ്ക്, യൂണിയൻ ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക്, സിഎസ്ബി ബാങ്ക് എന്നിവയാണ് റൂപേ കാർഡുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയിരിക്കുന്ന ബാങ്കുകൾ.


Click it and Unblock the Notifications








