Home
How to

മാനം മുട്ടുന്ന ഇലക്ട്രിസിറ്റി ബില്ല്; വിഷമിക്കേണ്ട, ചെറിയ പൊടിക്കൈകൾ കൊണ്ട് ബില്ല് പകുതിയാക്കി കുറയ്ക്കാം

ദിനം പ്രതിയാണ് നമ്മുടെ നാട്ടിൽ ഇലക്ട്രിസിറ്റി ബില്ല് വർധിക്കുന്നത്. കാര്യമായ വൈദ്യുതി ഉപയോ​ഗം ഒന്നും തന്നെ ഇല്ലെങ്കിലും ഇലക്ട്രിസിറ്റി ബില്ല് കൂടുന്നത് അല്ലെതെ കുറയുന്നതായി ഇതുവരെ അനുഭവപ്പെട്ടിട്ടുണ്ടാകില്ല. നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോ​ഗം വേണ്ടി വരുന്ന ഉപകരണങ്ങളിൽ ഒന്നാണ് എയർ കണ്ടീഷനുകൾ അധവ എസികൾ.

എസികൾ ഉപയോ​ഗിക്കുന്ന വീടുകളിലോ ഓഫീസുകളിലോ വളരെ അധികമായി ആണ് ഇലക്ട്രിസിറ്റി ബില്ലുകൾ ഉയരുന്നത്. പ്രത്യേകിച്ചും വേനൽ കാലങ്ങളിൽ. നമ്മുടെ നാട്ടിലെ കാലാവസ്ഥ അനുസരിച്ച് വേനൽ കാലങ്ങളിൽ എസി ഇല്ലാതെ സ്വസ്ഥമായി ഇരിക്കാൻ പോലും സാധിക്കും എന്ന് തോന്നുന്നില്ല. എന്നാൽ എസി ഉപയോ​ഗിക്കുമ്പോൾ ചില പൊടികൈകൾ പരീക്ഷിച്ചാൽ ​ഗണ്യമായി നമ്മുക്ക് ഇലക്ട്രിസിറ്റി ബില്ലുകൾ കുറയ്ക്കാൻ സാധിക്കുന്നതാണ്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

ചെറിയ പൊടിക്കൈകൾ കൊണ്ട് ഇലക്ട്രിസിറ്റി ബില്ല് പകുതിയാക്കി കുറയ്ക്കാം

MOST READ: കാഴ്ച പോകേണ്ട എന്നുണ്ടെങ്കിൽ ഈ ഫോണുകൾ വാങ്ങുന്നതായിരിക്കും നല്ലത്; മികച്ച ഐ ഫ്രണ്ട്ലി ഫോണുകൾ പരിചയപ്പെടാം

ഇതിൽ ആദ്യം ശ്രദ്ധിക്കേണ്ട കാര്യമാണ് അനുയോജ്യമായ ടെമ്പറേച്ചർ ക്രമീകരിക്കുക എന്നത്. മുറികൾ വേ​ഗത്തിൽ‌ തണുക്കാനായി പലരും ടെമ്പറേച്ചർ മിനിമം ആയി സജ്ജീകരിക്കുകയാണ് പതിവ്. എന്നാൽ ഇത് മുനഷ്യ ശരീരത്തിന് അനുയോജ്യമായ ടെമ്പറേച്ചർ അല്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി പറയുന്നത് അനുസരിച്ച് 24 ഡിഗ്രിയാണ് ഇന്ത്യയിലെ മനുഷ്യ ശരീരത്തിന് ഏറ്റവും അനുയോജ്യമായ ടെമ്പറേച്ചർ. ഈ ടെമ്പറേച്ചർ ഉപയോ​ഗിക്കുന്നത് നിരവധി ​ഗുണങ്ങൾ ചെയ്യും.

ധാരാളം ആരോ​ഗ്യ പ്രശ്നങ്ങളിൽ നിന്ന് രക്ഷപെടാൻ ഇത് നിങ്ങളെ സഹായിക്കുന്നതായിരിക്കും മാത്രമല്ല എസിയിലെ ലോഡ് കുറയ്ക്കുകയും ഇതുവഴി ഇലക്ട്രിസിറ്റി ബില്ല് കുറയാൻ സഹായിക്കുകയും ചെയ്യും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് കൃത്യമായ ഇടവേളകളിൽ എസി സർവ്വീസ് ചെയ്യുക എന്നത്. എസി മെയിന്റനൻസും മാനേജ്മെന്റും മെഷീന്റെ മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്. എസികൾ കൃത്യമായ ജോലി ചെയ്യുമ്പോൾ ആവിശ്യത്തിനുള്ള പവർ മാത്രമെ ഇവർ സ്വീകരിക്കു.

ചെറിയ പൊടിക്കൈകൾ കൊണ്ട് ഇലക്ട്രിസിറ്റി ബില്ല് പകുതിയാക്കി കുറയ്ക്കാം

MOST READ: പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയുടെ രാജാവാകാൻ ഓപ്പോ റെനോ11 5ജി

സർവ്വീസ് ചെയ്യാത്ത എസികൾ പലപ്പോഴും അമിതമായ അളവിൽ വൈദ്യുതി സ്വീകരിക്കുന്നുണ്ട് ഇതുമൂലം നിങ്ങളുടെ വൈദ്യുതി ബില്ല് വർധിക്കാൻ കാരണമാകും. എന്നാൽ കൃത്യമായ ഇടവേളകളിൽ സർവ്വീസ് ചെയ്താൽ ഈ പ്രശ്നം നമ്മുക്ക് പരിഹരിക്കാൻ സാധിക്കുന്നതാണ്. എസിയുടെ ഫിൽട്ടറുകൾ സ്ഥിരമായി വൃത്തിയാക്കുക എന്നതും പ്രധാനപ്പെട്ട ഒരു കാര്യമാണ്. മാസത്തിൽ ഒരിക്കൽ എങ്കിലും എസിയുടെ ഫിൽട്ടറുകൾ വൃത്തിയാക്കാൻ ശ്രമിക്കേണ്ടതാണ്. നിരവധി പൊടികളും അഴുക്കുകളും ഫിൽട്ടറുകളിൽ അടിഞ്ഞു കൂടാൻ സാധ്യതയുണ്ട്.

ആയതിനാൽ തന്നെ അന്തരീക്ഷം തണുപ്പിക്കുക എന്നത് എസിക്ക് കൂടുതൽ പ്രയാസമുള്ള ജോലിയായി മാറും ഇതിനെ തുടർന്ന് കൂടുതലായി വൈദ്യുതി ഉപയോ​ഗിക്കേണ്ടിയും വരും. എന്നാൽ സ്ഥിരമായ ഫിൽട്ടറുകൾ വൃത്തിയാക്കുന്നത് വഴി ഈ പ്രശ്നം നമ്മുക്ക് പരിഹരിക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല പൊടി ശ്വസിച്ച് ഉണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങളിൽ നിന്നും രക്ഷപെടാൻ സാധിക്കും. മുറികൾ എളുപ്പത്തിൽ തണുപ്പിക്കാൻ എസിക്കൊപ്പം മിതമായ വേ​ഗതിയിൽ സീലീങ് ഫാനുകളും പ്രവർത്തിപ്പിക്കാം.

മുറികളിൽ തണുപ്പ് എത്തിയതിന് ശേഷം ഫാൻ ഓഫ് ആക്കുകയും ചെയ്യാം ഇത്തരത്തിൽ ചെയ്താൽ വലിയ രീതിയിൽ വൈദ്യുതി ഉപയോ​ഗം കുറയ്ക്കാൻ സാധിക്കന്നതാണ്. നിങ്ങളുടെ എസിയിലെ വിവധ മോഡുകൾ മാറി മാറി പ്രവർത്തിപ്പിക്കുന്നതും വൈദ്യുതി ഉപയോ​ഗം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പൊടികൈ ആണ്. പുതിയതായി ഇറങ്ങുന്ന പല എസികളിലും ഇതിനായുള്ള നിരവധി ഓപ്ഷനുകൾ കാണാൻ സാധിക്കുന്നതായിരിക്കും. നിങ്ങളുടെ എസിയിലെ ടൈമർ ഓൺ ആക്കുന്നത് വഴിയും വലിയ രീതിയിൽ വൈദ്യുതി ലാഭിക്കാവുന്നതാണ്.

ഉറങ്ങുന്ന സമയത്ത് ടൈമർ ഓൺ ചെയ്യുക മുറി തണുത്തതിന് ശേഷം നിങ്ങൾ ക്രമീകരിച്ചിരിക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തിൽ എസി ഓട്ടോമാറ്റിക്ക് ആയി തന്നെ ഓഫ് ആകുന്നതായിരിക്കും. കാലാനുസൃതമായി നിങ്ങൾ ഉപയോ​ഗിക്കുന്ന എസികൾ അപ്ഡേറ്റ് ചെയ്യുന്നതും ഇലക്ട്രിസിറ്റി ബില്ല് കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്നതായിരിക്കും. പുതിയതായി ഇറങ്ങുന്ന പല എസികളിലും നിരവധി സവിശേഷതകൾ ആണ് വൈദ്യുതി ഉപയോ​ഗം കുറയ്ക്കാനായി നൽകിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Electricity bills are very high in homes or offices where ACs are used. Especially during the summer. According to the climate of our country, it is not possible to sit comfortably without AC during the summer. But if we try some dust gloves while using the AC, we can significantly reduce our electricity bills.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X