Home
Mobile

കാഴ്ച പോകേണ്ട എന്നുണ്ടെങ്കിൽ ഈ ഫോണുകൾ വാങ്ങുന്നതായിരിക്കും നല്ലത്; മികച്ച ഐ ഫ്രണ്ട്ലി ഫോണുകൾ പരിചയപ്പെടാം

ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കിന്ന ഇലക്ട്രോണിക് ​ഗാഡ്ജറ്റാണ് സ്മാർട്ട് ഫോണുകൾ. ഒരു വീട്ടിൽ തന്നെ മൂന്നോ നാലോ അം​ഗങ്ങൾ വരെ സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാ​ഗം ആളുകളും സ്മാർട്ട് ഫോണുകൾക്ക് അടിമകൾ ആണെന്ന് തന്നെ പറയാം. മണിക്കൂറുകളോളം ആയിരിക്കും ഇവർ സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്നത്.

ഇതിൽ‌ ഭൂരിഭാ​ഗം ആളുകളും സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്നത് രാത്രി കാലങ്ങളിലാണ്. ഈ സമയം മണിക്കൂറുകളോളം സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്നത് യഥാർത്ഥത്തിൽ നമ്മുടെ കണ്ണിന് കേട് ആണ്. പതിവായി ഇത്തരത്തിൽ രാത്രി കാലങ്ങളിൽ മണിക്കുറുകളോളും സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്നത് വഴി നമ്മുടെ കണ്ണിന് പല തരത്തിലുള്ള അസുഖങ്ങൾ വരാനുള്ള സാധ്യതയുണ്ട്. ഇതിനോടകം തന്നെ നിരവധി ഉപയോക്താക്കൾക്ക് കാഴ്ചപരമായ പല അസുഖങ്ങളും റിപ്പോർട്ട് ചെയ്യുന്ന സംഭവങ്ങൾ ഉയർന്നിട്ടുണ്ട്.

കാഴ്ച പോകേണ്ട എന്നുണ്ടെങ്കിൽ ഈ ഫോണുകൾ വാങ്ങുന്നതായിരിക്കും നല്ലത്

MOST READ: പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയുടെ രാജാവാകാൻ ഓപ്പോ റെനോ11 5ജി

ഫോണുകളിലെ പൾസ് വിഡ്ത്ത് മോഡുലേഷൻ അല്ലെങ്കിൽ ഫ്ലിക്കർ സെൻസിറ്റിവിറ്റിയാണ് ഇതിന് കാരണം. ഫോണുകളിലെ തെളിച്ചം നിയന്ത്രിക്കാനാണ് ഇത് ഉപയോ​ഗിക്കുന്നത്. കുറഞ്ഞ തെളിച്ചത്തിൽ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ തെളിയിക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. എന്നാൽ ഇവ കണ്ണിന് ദോഷമാണ്. ഈ സാഹചര്യത്തിൽ കണ്ണിന് ​ദോഷം വരാതെ എങ്ങനെ സ്മാർട്ട് ഫോൺ ഉപയോ​ഗിക്കാം എന്ന് വിശദമാക്കാം. കണ്ണിന്റെ ആരോ​ഗ്യത്തെ പരി​ഗണിച്ച് ഇതിന് അനുയോജ്യനമായ തരത്തിൽ നിരവധി സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ ലഭ്യമാണ്.

ഏതെല്ലമാണ് ഈ ഫോണുകൾ എന്ന് പരിശോധിക്കാം. ഇക്കൂട്ടത്തിൽ ഉള്ള ഒരു സ്മാർട്ട് ഫോണാണ് മോട്ടറോളയുടെ എഡ്ജ് പ്ലസ്. ഉപയോക്താക്കളുടെ കണ്ണിന് സംരക്ഷണമൊരുക്കുന്നതിനായി ഫ്ലിക്കർ സെൻസിറ്റിവിറ്റി കുറച്ചാണ് ഈ ഫോണിന്റെ ഡിസ്പ്ലേ നൽകിയിരിക്കുന്നത്. 6.7 ഇഞ്ച് pOLED ഡിസ്പ്ലേയാണ് ഈ ഫോണിന് മോട്ടറോള നൽകിയിരിക്കുന്നത്. Qualcomm Snapdragon 865 ആണ് ഈ ഫോണിന്റെ പ്രോസസർ. 49,999 രൂപയ്ക്ക് ഈ ഫോൺ ഇപ്പോൾ ആമസോണിൽ നിന്ന് ലഭ്യമാകും.

കാഴ്ച പോകേണ്ട എന്നുണ്ടെങ്കിൽ ഈ ഫോണുകൾ വാങ്ങുന്നതായിരിക്കും നല്ലത്

MOST READ: അയോധ്യയിലെ പ്രസാദമെന്ന പേരിൽ ലഡു വിറ്റ് ആമസോൺ, നടപടി സ്വീകരിച്ച് അധികൃതർ

മറ്റൊരു ഫോൺ ആണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നത്തിങ് ഫോൺ 2. ഈ ഫോണിലും കുറഞ്ഞ ഫ്ലിക്കർ സെൻസിറ്റിവിറ്റിയാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. 6.7 LTPO OLED AMOLED ഡിസ്പ്ലേയാണ് ഈ ഫോണിന് അവകാശപ്പെടാനുള്ളത്. Qualcomm Snapdragon 8+Gen 1ൽ പ്രവർത്തിക്കുന്ന ഈ ഫോണിന്റെ പ്രൈമറി ക്യാമറ 50 എംപിയാണ് ഒഐഎസ് പിന്തുണയും ഈ ക്യാമറയ്ക്ക് ഉണ്ട്. സെക്കന്ററി ക്യാമറയും 50 എംപി തന്നെയാണ്.

നിലവിൽ ആമസോണിൽ നിന്ന് 46,998 രൂപയ്ക്ക് നത്തിങ് ഫോൺ 2 ലഭിക്കുന്നതാണ്. ഹോണർ 90 ആണ് ഇക്കൂട്ടത്തിലെ മറ്റൊരു ഫോൺ. ഇന്ത്യയിലെ ആദ്യത്തെ ഐ റിസ്ക് ഫ്രീ ഡിസ്പ്ലേ സ്വന്തമാക്കിയ ഫോൺ ആണ് ഹോണർ 90. ആദ്യ ക്വാഡ്-കർവ്ഡ് അമോലെഡ് സ്‌ക്രീൻ എന്ന സവിശേഷതയും ഹോണർ 90ന് സ്വന്തമാണ്. 200 എംപി മെയിൻ ക്യാമറയുമായി എത്തുന്ന ഈ ഫോണിന് 50 എംപി സെൽഫി ക്യാമറയും അവകാശപ്പെടാനാകുന്നതാണ്.

37,999 രൂപയ്ക്ക് ഹോണർ 90 ഇപ്പോൾ ആമസോണിൽ ലഭ്യമാണ്. മോട്ടറോള എഡ്ജ് പ്ലസ് 40 പ്രോ ആണ് ഈ ക്യാറ്റ​ഗറിയിലെ മറ്റൊരു സ്മാർട്ട് ഫോൺ. ഐ ഫ്രണ്ട്ലി 6.7 ഇഞ്ച് പോൾഇഡ് ഡിസ്‌പ്ലേയുമായി ആണ് ഈ ഫോൺ എത്തിയിരിക്കുന്നത്. 108 എംപി ക്വാഡ് പിക്സലിന്റെ പ്രധാന ക്യാമറയും എഡ്ജ് പ്ലസിന്റെ മാറ്റ് കൂട്ടുന്നുണ്ട്. 49,999 രൂപയാണ് ഈ ഫോണിന്റെ നിലവിൽ ആമസോണിലെ വില.

ഷവോമിയുടെ ഇത്തരത്തിൽ ഉപയോക്താക്കളുടെ കണ്ണുകളെ സംരക്ഷിക്കുന്ന തരത്തിൽ ഒരു സ്മാർട്ട് ഫോൺ പുറത്തിറക്കിയിരുന്നു. ഷവോമി 13 ആണ് ഈ മോഡൽ. 6.36 ഇഞ്ച് DC ഡിമ്മിംഗ് OLED ഡിസ്‌പ്ലേയാണ് ഈ ഫോണിനായി ഷവോമി നൽകിയിരിക്കുന്നത്. 120Hz വരെ പുതുക്കൽ നിരക്കും ഈ ഫോണിന് അവകാശപ്പെടാൻ സാധിക്കുന്നതാണ്. എന്നാൽ നിലവിൽ ഈ ഫോൺ ഇന്ത്യൻ വിപണിയിൽ ലഭ്യമായിട്ടില്ല.

More from GizBot

Best Mobiles in India

English summary
This is due to pulse width modulation or flicker sensitivity in phones. It is used to control the brightness of phones. This technology can produce high-quality images in low light. But these are bad for the eyes. In this case, let's explain how to use a smart phone without harming the eyes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X