നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലെ വയറസ്സിനെ എങ്ങനെ മാറ്റാം?

Written By:

സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷത കൂടിയതോടെ അതില്‍ അനേകം കാര്യങ്ങളാണ് നമ്മള്‍ ചെയ്യുന്നത്. ഇതിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ പല കുഴപ്പങ്ങളും നേരുടുന്നുണ്ട്.

എന്തു കൊണ്ടാണ് ലാവ X81 ഉപഭോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുന്നത്?

അതായത് പിസിയിലും ലാപ്‌ടോപ്പിലും കാണുന്നതു പോലെ വൈറസ്സുകളും സോഫ്റ്റ്‌വയറുകളും സ്മാര്‍ട്ട്‌ഫോണില്‍ കയറാന്‍ സാധ്യത ഏറെയാണ്. ഇതിനായി നമ്മള്‍ മുന്‍ കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.

നമ്മുടെ സ്മാര്‍ട്ട്‌ഫോണിനെ വൈറസ്സില്‍ നിന്നും സംരക്ഷിക്കാല്‍ വേണ്ടി എന്തൊക്കെ ചെയ്യണമെന്നു നോക്കാം.

മൈക്രോസോഫ്റ്റ് ഇന്റര്‍വ്യൂനു ചോദിക്കാവുന്ന ട്രിക്കി ചോദ്യങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഇന്റര്‍നെറ്റില്‍ ഫ്രീയായും കാശു കൊടുത്തും വാങ്ങാവുന്ന ആന്റി വൈറസ്സുകള്‍ ഉണ്ട്. ഈ വൈറസ്സുകള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുന്നത് നല്ലതാണ്.

2

നിങ്ങള്‍ ഒരു ആപ്പ് ഡൗണ്‍ ലോഡ് ചെയ്യുന്നതിനു മുന്‍പ് അതിന്റെ പെന്‍മിഷന്‍ ലിസ്റ്റ് പരിശോധിച്ച് അതിന്റെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കുക.

3

നിങ്ങള്‍ ആപ്സ്സുകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നതിനു മുന്‍പായി അതിനെ കുറിച്ചുളള റിവ്യൂകള്‍ നോക്കാന്‍ ശ്രമിക്കുക. അനേകം വെബ്‌സൈറ്റുകളിലും ഫോറങ്ങളിലും ബന്ധപ്പെട്ടു കിടക്കുന്നുണ്ടെങ്കില്‍ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്.

4

വൈറസ്സിനെ മാനുവലായി നീക്കം ചെയ്യാന്‍ അതിനെ ശരിക്കും പഠിക്കേണ്ടതുണ്ട്. നിങ്ങളുടെ ഡിവൈസില്‍ പടരുന്ന ഫയല്‍ ഏതാണെന്ന് മനസ്സിലാക്കുക. അതിനായി നിങ്ങളുടെ ഫോണിന്റെ മോഡല്‍ നമ്പര്‍ ഉപോയഗിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞ് ഇത് കണ്ടെത്താം.

5

നിങ്ങള്‍ക്ക പ്രശ്‌നം സൃഷ്ടിക്കുന്ന ഫയലുകളില്‍ നിന്നും അകലം പാലിക്കുന്നതിനായി തുടര്‍ച്ചയായ ഇടവേളകളില്‍ സ്‌കാന്‍ ചെയ്യുക. ഒരിക്കല്‍ ഇതു ചെയ്ത ശേഷം മാരകമായ ഫയലുകള്‍ നിങ്ങളുടെ ഫോണില്‍ ഇല്ലെന്ന് ഉറപ്പാക്കാനായി റീസ്റ്റാര്‍ട്ട് ചെയ്ത് വീണ്ടും സ്‌കാന്‍ ചെയ്യുക.

6

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യുമ്പോള്‍ ആന്റി വൈറസ്സ് അപ്‌ഡേറ്റുകള്‍ കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന നോക്കുക.

7

ഒരിക്കല്‍ നിങ്ങള്‍ വൈറസ്സിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ ആപ്ലിക്കേഷന്‍ മാനേജര്‍ ഉപോയഗിച്ച് അതിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വൈറസ്സുകളെ ഇല്ലാതാക്കാം.

8

യൂസര്‍ മാനുവല്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോണിനെ ഡീഫോള്‍ട്ട് സെറ്റിങ്ങ്‌സിലേക്ക് മാറ്റുന്നത് എങ്ങനെയാണെന്ന് നോക്കുക. നിങ്ങളുടെ ഫയലുകളും കോണ്‍ടാക്റ്റുകളും ഇതു കൊണ്ട് ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാം, എന്നാലും വൈറസ്സുകളില്‍ നിന്നും നിങ്ങളുടെ ഫോണ്‍ സുരക്ഷിതമാവുകയാണ്.

9

ഏതെങ്കിലും ആന്റിവൈറസ്സ് ടൂളുകള്‍ സ്‌കാനര്‍ ഉപയോഗിച്ച് വൈറസ്സുകളെ ഒഴിവാക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:അന്താരാഷ്ട്ര യോഗ ദിനം: ഫിറ്റ്‌നസ്സ്, ആരോഗ്യം ട്രാക്ക് ചെയ്യാന്‍ വിയറബിള്‍

English summary
If you believe your Android phone or tablet has a virus then the good news is it's really easy to delete.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot