Home
How to

ഇനി ദിവസം മുഴുവൻ റീൽസ് കണ്ടാലും ഇന്റർനെറ്റ് ഡാറ്റ തീരീല്ല; ഒരു സൂത്രവിദ്യ പഠിപ്പിച്ചു തരാം

ഇന്നത്തെ ജനറേഷനിൽ ബഹുഭൂരിപക്ഷം ആളുകളും സോഷ്യൽ മീഡിയകൾ ഉപയോ​ഗിക്കുന്നവരായിരിക്കും അല്ലെ. അതിൽ ഇൻസ്റ്റ​ഗ്രാം ആണ് ഇപ്പോഴത്തെ ആളുകളുടെ ഏറ്റവും പ്രധാനപ്പെട്ട സോഷ്യൽ മീഡിയ ആപ്പ്. ആദ്യമെല്ലാം പുതിയ ജനറേഷനിലെ കുട്ടികളാണ് ഇൻസ്റ്റ​ഗ്രാം ഉപയോ​ഗിച്ചിരുന്നത് എങ്കിൽ ഇപ്പോൾ പ്രായഭേദമന്യെ എല്ലാവരും ഈ ആപ്പ് ഉപയോ​ഗിക്കുന്നവർ ആരിക്കും.

ഒരു ഫോട്ടോ ഷെയറിങ്ങ് ആപ്പ് എന്ന നിലയിലാണ് ഇൻസ്റ്റ​ഗ്രാം പ്രവർത്തനം ആരംഭിച്ചത്. പിന്നീട് റീൽസ് എന്ന ഫീച്ചർ ഇൻസ്റ്റ​ഗ്രാം കൂട്ടിച്ചേർത്തതിന് ശേഷമാണ് ഇൻസ്റ്റ​ഗ്രാം ഉപയോ​ഗിക്കുന്നവരുടെ എണ്ണത്തിൻ വൻ വർധനവ് ഉണ്ടായത്. മ്യൂസിക്കലി, ‍ഡബ്സ്മാഷ്, ടിക്ക് ടോക്ക് എന്നീ ആപ്പുകളെ അനുകരിച്ചാണ് ഇൻസ്റ്റ​ഗ്രാം റീൽസ് എന്ന ഫീച്ചർ കൊണ്ടുവന്നത്. ഇപ്പോൾ ഇൻസ്റ്റ​ഗ്രാം ഉപയോ​ഗിക്കുന്നവരിൽ ബഹുഭൂരിപക്ഷം ആളുകളും റീൽസ് കാണാൻ വേണ്ടി മാത്രമാണ് ഈ ആപ്പ് ഉപയോ​ഗിക്കുന്നത്.

ഇനി ദിവസം മുഴുവൻ റീൽസ് കണ്ടാലും ഇന്റർനെറ്റ് ഡാറ്റ തീരീല്ല

MOST READ: വാലന്റൈൻസ് ദിനത്തിൽ പ്രണയം മാത്രം പോരല്ലോ നല്ല ഓഫറും വേണ്ടെ; റിയൽമി നാർസോ ഫോണുകൾക്ക് വൻ ഡിസ്കൗണ്ട്

ഇപ്പോൾ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന ജനപ്രിയ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റ​ഗ്രാം. എന്നാൽ ഇതിൽ റീൽസ് കാണുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പെട്ടെന്ന് ഇന്റർനെറ്റ് ഡാറ്റ തീർന്നു പോകുന്നത്. പല ഉപയോക്താക്കളും സാധാരണക്കാരായതിനാൽ ദിവസേന 2 ജിബി മുതൽ 3 ജിബി വരെയുള്ള റീച്ചാർജ് പ്ലാനുകളാണ് ഇവർ തിരഞ്ഞെടുക്കുന്നത്. ഇതാണെങ്കിൽ റീൽസ് കാണുമ്പോൾ രണ്ട് മണിക്കൂർ കൊണ്ട് തന്നെ കാലിയാകും.‌

ഇന്റർനെറ്റ് ഡാറ്റ പെട്ടെന്ന് തീരാതെ എങ്ങനെ ഇൻസ്റ്റ​ഗ്രാം ഉപയോ​ഗിക്കാൻ സാധിക്കും? ഇതിനായുള്ള സൗകര്യം ഇൻസ്റ്റ​ഗ്രാം തന്നെ ഉപയോക്താക്കൾക്കായി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഭൂരിഭാ​ഗം വരുന്ന ഉപയോക്താക്കൾക്കും ഈ ഫീച്ചർ അറിയില്ല എന്നതാണ് സത്യം. വളരെ എളുപ്പത്തിൽ സെറ്റിങ്സിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഡാറ്റ അധികം നഷ്ടപ്പെടാതെ തന്നെ ഇൻസ്റ്റ​ഗ്രാം റീലുകൾ ആസ്വദിക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ സാധ്യമാകും എന്ന് വിശദമായി പരിശോധിക്കാം.

ഇനി ദിവസം മുഴുവൻ റീൽസ് കണ്ടാലും ഇന്റർനെറ്റ് ഡാറ്റ തീരീല്ല

MOST READ: വരുന്നു മക്കളെ ആപ്പിളിന്റെ ഫോൾഡബിൾ ഐഫോൺ; സാംസങ്ങും വൺപ്ലസും ഇനി കണ്ടം വഴി ഓടും...

ഇതിനായി ആദ്യം തന്നെ നിങ്ങളുടെ ഫോണിലെ ഇൻസ്റ്റ​ഗ്രാം ആപ്പ് തുറക്കുക. ഇതിൽ നിങ്ങളുടെ പ്രൊഫൈലിൽ എത്തുക. ശേഷം സ്ക്രീനിന്റെ മുകളിൽ വലതു ഭാ​ഗത്തായി കാണുന്ന ത്രീ ബാർ മെനുവിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ സ്ക്രീനിൽ നിരവധി ഓപ്ഷനുകൾ കാണാൻ സാധിക്കുന്നതായിരിക്കും. ഇതിൽ നിന്ന് ആദ്യത്തെ ഓപ്ഷനായ സെറ്റിങ്സ് ആന്റ് പ്രൈവസി എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് തിരഞ്ഞെടുക്കുക.

ഇപ്പോൾ മറ്റ് നിരവധി ഓപ്ഷനുകൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതായിരിക്കും. ഈ ഓപ്ഷനുകൾ സ്ക്രോൾ ചെത് താഴെയക്ക് പോകുക. കുറച്ചു പോയി കഴിയുമ്പോൾ തന്നെ നിങ്ങൾക്ക് ആപ്പ് ആന്റ് മീഡിയ എന്ന വിഭാ​ഗത്തിൽ നിന്ന് ഡാറ്റ യൂസേജ് ആന്റ് മീഡിയ ക്വാളിറ്റി എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതിയാരിക്കും. ഈ ഓപ്ഷനിൽ നിങ്ങൾ‌ ക്ലിക്ക് ചെയ്യുക. ഇപ്പോൾ മറ്റ് ചില ഓപ്ഷനുകൾ കൂടി നിങ്ങളുടെ സ്ക്രീനിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതായിരിക്കും.

ഈ ഓപ്ഷനുകളിൽ നിന്ന് ആദ്യം നൽകിയിരിക്കുന്ന ഓപ്ഷനായ ഡാറ്റ സേവർ എന്ന വിഭാ​ഗം ആണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്. ഇത് എനബിൾ ചെയ്യാനുള്ള ഓപ്ഷൻ ഇതിന്റെ വലത് ഭാ​ഗത്ത് തന്നെ നൽകിയിട്ടുണ്ടാകും. ഇവിടെ ക്ലിക്ക് ചെയ്ത് ഡാറ്റ സേവർ എന്ന ഓപ്ഷൻ എനബിൾ ചെയ്യുക. ഇത്തരത്തിൽ ചെയ്ത് കഴിഞ്ഞാൽ വലിയ രീതിയിൽ തന്നെ നിങ്ങൾക്ക് ഡാറ്റ സേവ് ചെയ്ത് ഇൻസ്റ്റ​​ഗ്രാം റീൽസുകൾ ആസ്വദിക്കാൻ സാധിക്കുന്നതായിരിക്കും.

ഇൻസ്റ്റ​ഗ്രാം, ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് എന്നിവയാണ് നിലവിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ. ഇവയെ എല്ലാം നിയന്ത്രിക്കുന്നത് മെറ്റ എന്ന കമ്പനിയാണ്. ഫെയ്സ്ബുക്ക് സ്ഥാപകനായ മാർക്ക് സക്കർബർ​ഗാണ് നിലവിൽ മെറ്റയുടെ സിഇഒ. അടുത്തിടെ ട്വിറ്ററിന് (എക്സ്) സമാനമായ മൈക്രോ ബ്ലോ​ഗിങ് ആപ്പായ ത്രെഡ്സ് അവതരിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച് മുന്നേറ്റം നടത്താൻ ത്രെഡ്സിന് സാധിച്ചില്ല. ഇൻസ്റ്റ​ഗ്രാമുമായി ബന്ധിപ്പിച്ച് ആയിരുന്നു മെറ്റ ത്രെഡ്സിനെ അവതരിപ്പിച്ചത്.

Best Mobiles in India

English summary
How do I use Instagram without running out of internet data? Instagram itself offers this facility to its users. But the truth is that most users are not aware of this feature. By making some simple settings changes, you can enjoy Instagram reels without losing too much data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X