Home
News

വാലന്റൈൻസ് ദിനത്തിൽ പ്രണയം മാത്രം പോരല്ലോ നല്ല ഓഫറും വേണ്ടെ; റിയൽമി നാർസോ ഫോണുകൾക്ക് വൻ ഡിസ്കൗണ്ട്

വാലൻ്റൈൻസ് ദിനം പ്രമാണിച്ച് മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ റിയൽമി. ഫെബ്രുവരി ആറാം തിയതി മുതൽ ഈ ഓഫറുകൾ ഉപയോക്താക്കൾക്ക് ലഭ്യമാകും എന്നാണ് റിയൽമി അറിയിച്ചിരിക്കുന്നത്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണിൽ നിന്നും realme.comഇൽ നിന്നും ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭിക്കുന്നതാണ്.

പ്രധാനമായും റിയൽമിയുടെ നാർസോ സീരീസ് ഫോണുകൾക്കാണ് ഇപ്പോൾ വാലൻ്റൈൻസ് ദിനം പ്രമാണിച്ച് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. റിയൽമി നാർസോ 60 പ്രോ 5ജി, നാർസോ 60 5ജി, നാർസോ 60 എക്സ് 5ജി, നാർസോ എൻ 55, നാർസോ എൻ 53 എന്നീ ഫോണുകൾക്കാണ് ഈ ഓഫറുകൾ ബാധകമായിട്ടുള്ളത്. ഈ ഓഫറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. നാർസോ 60 പ്രോ 5ജി ഫോണിന്റെ ഓഫർ ആദ്യം പരിശോധിക്കാം.

വാലന്റൈൻസ് ദിനത്തിൽ പ്രണയം മാത്രം പോരല്ലോ നല്ല ഓഫറും വേണ്ടെ

MOST READ: വരുന്നു മക്കളെ ആപ്പിളിന്റെ ഫോൾഡബിൾ ഐഫോൺ; സാംസങ്ങും വൺപ്ലസും ഇനി കണ്ടം വഴി ഓടും...

ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 1 ടിബി സ്റ്റോറേജ് വേരിയന്റുകൾക്ക് 2000 രൂപയുടെ കിഴിവ് ആണ് ഈ വാലൻ്റൈൻസ് ദിനം പ്രമാണിച്ച് റിയൽമി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫർ നിലവിൽ വരുന്നതോടെ യഥാക്രമം 21,999 രൂപയ്ക്കും 27,999 രൂപയ്ക്കും ഈ ഫോണുകൾ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇതേ ഫോണിന്റെ തന്നെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിനും ഓഫറുണ്ട്.

4000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പൺ ആണ് ഈ വേരിയന്റിന് ലഭിക്കുന്നത്. അതായത് 26,999 രൂപയുടെ ഫോൺ 22,999 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാം. മറ്റൊരു ഫോണായ നാർസോ 60ന്റെ ഓഫറുകൾ പരിശോധിക്കുമ്പോൾ 3000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണാണ് റിയൽമി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് റിയൽമി ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഈ വേരിയന്റുകൾക്ക് എല്ലാം ഈ ഓഫർ ബാധകമാണ്.

വാലന്റൈൻസ് ദിനത്തിൽ പ്രണയം മാത്രം പോരല്ലോ നല്ല ഓഫറും വേണ്ടെ

MOST READ: റെഡ്മിയുടെ 108എംപി ക്യാമറാ ഫോൺ പേര് മാറ്റി ഇന്ത്യയിലെത്തിക്കാൻ പോക്കോ; അതും താങ്ങാനാകുന്ന ബഡ്ജറ്റിൽ

8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിവയാണ് നാർസോ 60ന്റെ സ്റ്റോറേജ് വേരിയന്റുകൾ. എല്ലാ ഓഫറുകളും കഴിഞ്ഞ് യഥാക്രമം 14,999 രൂപയ്ക്കും 16,999 രൂപയ്ക്കും ഉപയോക്താക്കൾക്ക് ഈ ഫോണുകൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. നാർസോ 60 എക്സ് ആണ് ഓഫർ ലഭിക്കുന്ന മറ്റൊരു ഫോൺ. 2,500 രൂപയുടെ കൂപ്പൺ ഡിസ്കൗണ്ട് ആണ് ഈ ഫോണിന് ലഭിക്കുന്നത്.

ഫോണിന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ ഓഫർ ലഭിക്കുന്നത്. ഫോണിന്റെ 4 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് ലഭിക്കുന്നത് 2000 രൂപയുടെ ഡിസ്കൗണ്ട് ആണ്. ഈ ഫോണുകൾ ഇപ്പോൾ യഥാക്രമം 11,999 രൂപയ്ക്കും 10,999 രൂപയ്ക്കും സ്വന്തമാക്കാൻ സാധിക്കുന്നതാണ്. മികച്ച ഡിസ്കൗണ്ട് ലഭിക്കുന്ന മറ്റൊരു ഫോൺ ആണ് റിയൽമി നാർസോ എൻ 55.

6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് റിയൽമി ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 4000 രൂപയാണ് ഈ ഫോണിനായി റിയൽമി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഓഫർ. അതായത് 12,999 രൂപയുടെ ഈ ഫോൺ വാലൻ്റൈൻസ് ദിന ഓഫർ വിൽപനയുടെ ഭാ​ഗമായി 8,999 രൂപയ്ക്ക് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഈ ഓഫർ വിൽപനയിൽ ഡിസ്കൗണ്ട് ലഭിക്കുന്ന മറ്റൊരു സ്മാർട്ട് ഫോണാണ് നാർസോ എൻ 53.

എല്ലാ ഓഫറുകളും കഴിഞ്ഞ് ഈ ഫോണിന്റെ 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റ് 7,499 രൂപയ്ക്കും 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റ് 9,499 രൂപയ്ക്കും ലഭിക്കുന്നതാണ്. അതേ സമയം നേരത്തെ സൂചപ്പിച്ചത് പോലെ ആമസോണിൽ നിന്നും റിയൽമിയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്നും ഈ ഓഫറുകൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഫെബ്രുവരി 13 വരെ ഈ ഓഫർ ലഭിക്കുന്നതാണ്.

Best Mobiles in India

English summary
Mainly, Realme's Narzo series phones have now announced offers on the occasion of Valentine's Day. These offers are applicable to Realme Narzo 60 Pro 5G, Narzo 60 5G, Narzo 60X 5G, Narzo N55, and Narzo N53 phones. Let's check in detail what these offers are.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X