Home
News

റെഡ്മിയുടെ 108എംപി ക്യാമറാ ഫോൺ പേര് മാറ്റി ഇന്ത്യയിലെത്തിക്കാൻ പോക്കോ; അതും താങ്ങാനാകുന്ന ബഡ്ജറ്റിൽ

പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോക്കോ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന പുതിയ ഫോൺ ആണ് പോക്കോ എക്സ് 6 നിയോ. മാർച്ച് മാസത്തോടെ ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. നിയോ സീരീസിൽ പോക്കോ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ഫോൺ ആയിരിക്കും പോക്കോ എക്സ് 6 നിയോ.

ഫോൺ ലോഞ്ച് ചെയ്യുന്ന തിയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അടുത്ത മാസം തന്നെ ഇത് ഇന്ത്യയിൽ അവതരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സഞ്ചു ചൗധരി എന്ന് പ്രമുഖ ടിപ്സ്റ്റർ ആണ് ട്വിറ്റർ (എക്സ്) വഴി ഇക്കാര്യം വെളിപ്പെടുത്തിയത്. ഫോണിന്റെ ചില സവിശേഷതകളും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6080 SoC ചിപ്സെറ്റോടെ ആയിരിക്കും ഈ ഫോൺ ഇന്ത്യയിൽ എത്തുക എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.

റെഡ്മിയുടെ 108എംപി ക്യാമറാ ഫോൺ പേര് മാറ്റി ഇന്ത്യയിലെത്തിക്കാൻ പോക്കോ

MOST READ: ഐക്യൂ നിയോ 9 പ്രോയുടെ പ്രീ-ബുക്കിങ് ആരംഭിക്കുന്നു; ഒരു വർഷത്തെ അധിക ​വാറന്റി മറ്റ് ഓഫറുകളും വാ​ഗ്ദാനം

കൂടാതെ 33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഫോണിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. 15,000 രൂപയ്ക്ക് താഴെ ആയിരിക്കും ഈ ഫോണിന്റെ വില എന്നും ഇദ്ദേഹം പ്രവചിക്കുന്നു. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും പോക്കോ എക്സ് 6 നിയോയ്ക്ക് ഉണ്ടായിരിക്കുമെന്നും സഞ്ചു ചൗധരി അവകാശപ്പെട്ടു. ഫോണിന്റെ വാട്ടർ ഡസ്റ്റ് പ്രതിരോധം IP 54 റാങ്ക് ആയിരിക്കും എന്നും പറയപ്പെടുന്നു.

അതേ സമയം ചൈനയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 13 ആർ പ്രോയുടെ റീബ്രാൻഡ് പതിപ്പ് ആയിരിക്കും പോക്കോ എക്സ് 6 നിയോ എന്നും ചില റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ നവംബർ മാസത്തിൽ ചൈനയിൽ അവതരിപ്പിച്ച ഈ ഫോണിന് 1,999 ചൈനീസ് യുവാൻ ആയിരുന്നു വില. അതായത് ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 23,000 രൂപ. ഫോണിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജിന് പതിപ്പിനാണ് ഈ വില.

റെഡ്മിയുടെ 108എംപി ക്യാമറാ ഫോൺ പേര് മാറ്റി ഇന്ത്യയിലെത്തിക്കാൻ പോക്കോ

MOST READ: കുറഞ്ഞ വിലയ്ക്ക് ചൈനയ്ക്ക് പണികൊടുത്ത് ഇന്ത്യൻ ബ്രാൻഡ്; ലാവ യുവ 3 പുറത്തിറക്കി, വില വെറും 6,799 രൂപ

അതേ സമയം റെഡ്മി ചൈനയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 13 ആർ പ്രോയുടെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണ് എന്ന് പരിശോധിക്കാം. 1,080x2,400 പിക്സലുകളുള്ള 6.67 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഈ ഫോണിനായി റെഡ്മി നൽകിയത്. 120Hz വരെ പുതുക്കൽ നിരക്കും 2,160Hz പൾസ് വീതി മോഡുലേഷൻ (PWM) ഡിമ്മിംഗും ഈ സ്ക്രീനിന് സ്വന്തമായി ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6080 SoC ആണ് ഫോണിന് കരുത്ത് പകരുന്നത്.

ഈ ഫോണിന്റെ പ്രൈമറി ക്യാമറ 108 എംപിയാണ്. ഇതിന് പുറുമെ 2 എംപിയുടെ ഒരു ലെൻസും റെഡ്മി ഈ ഫോണിന് ആയി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി റെഡ്മി നോട്ട് 13 ആർ പ്രോയിൽ നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 16 എംപിയാണ്. ഫോണിന്റെ അധിക സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസറും ഫോണിന്റെ ഒരു വശത്തായി നിർ‌മ്മാതാക്കൾ നൽകിയിരിക്കുന്നു.

33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 13 ആർ പ്രോയിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. റെഡ്മി, പോക്കോ എന്നിവയെല്ലാം ഷവോമിയുടെ കീഴിലുള്ള സബ് ബ്രാൻഡുകൾ ആണ്. ആയതിനാൽ തന്നെ ഈ ഫോണുകളുടെ നിയന്ത്രണം മുഴുവൻ ഷവോമിയ്ക്ക് ആണ്. വിവധ ബ്രാൻഡുകളിലായി നിരവധി ഫോണുകൾ ആണ് ഷവോമി നിർമ്മിക്കുന്നത്. റെഡ്മിയുടെ ഫോൺ തന്നെ റീബ്രാൻഡ് ചെയ്ത് പോക്കോയുടെ പേരിൽ ഇറക്കാനും ഷവോമിയ്ക്ക് സാധിക്കുന്നതാണ്.

നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ റെഡ്മി നോട്ട് 13 ആർ പ്രോയുടെ റീബ്രാൻഡ് പതിപ്പ് ആയിരിക്കും പോക്കോ എക്സ് 6 നിയോ എന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച മിഡ് ബഡ്ജറ്റ് ഫോണുകൾ ഇത് മുമ്പും പോക്കോ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെയാണ് പോക്കോ എക്സ് 6 സീരീസ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ഉപയോക്താക്കളുടെ പക്കൽ നിന്ന് മികച്ച അഭിപ്രായമാണ് ഈ ഫോണുകൾക്ക് ലഭിച്ചത്.

More from GizBot

Best Mobiles in India

English summary
There are also some reports that the Poco X6 Neo will be a rebranded version of the Redmi Note 13R Pro launched in China. Launched in China last November, the phone was priced at 1,999 Chinese yuan. That is around Rs 23,000 in the Indian market. This price is for the 12GB RAM and 256GB storage version of the phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X