ഐഫോൺ ഉപയോക്താക്കളുടെ പ്രധാന പരാതിയ്ക്ക് പരിഹാരം; ഇക്കാര്യങ്ങൾ മാത്രം ചെയ്താൽ മതി ബാറ്ററി ലൈഫ് വർധിപ്പിക്കാം
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫോണുകളിൽ ഒന്നാണ് ആപ്പിളിന്റെ ഐഫോണുകൾ. മറ്റ് ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന് വ്യത്യസ്തമാണ് ഐഫോണുകൾ. ഐഒഎസ് സോഫ്റ്റുവെയർ പിന്തുണയോടെയാണ് ഐഫോണുകൾ പ്രവർത്തിക്കുന്നത്. സുരക്ഷയിലും മറ്റ് ഫീച്ചറുകളിലും ഐഫോണുകൾ മുൻപന്തിയിൽ നിൽക്കുമ്പോൾ ബാറ്ററിയുടെ കാര്യത്തിൽ എപ്പോഴും ഐഫോൺ പിന്നാലാണ്.
ഐഫോൺ ഉപയോക്താക്കളുടെ പ്രധാന പരാതികളിൽ ഒന്നാണ് ബാറ്ററി ലൈഫ് ലഭിക്കുന്നില്ല എന്നത്. പഴയ ഐഫോണുകൾ മുതൽ ഈ വർഷം പുറത്തിറങ്ങിയ ഐഫോൺ 15 സീരീസ് ഫോണുകൾക്ക് വരെ ഈ പഴി കേൾക്കുന്നുണ്ട്. ഏറെ നാളുകളായി ഈ പേര് ദോഷം ആപ്പിളിനെ പിന്തുടരുന്നു. അതേ സമയം നിങ്ങൾക്ക് ഫോൺ ചാർജ് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ നിങ്ങളുടെ ഫോണിന്റെ ചാർജ് എങ്ങനെ ദീർഘിപ്പിക്കാം എന്നതിനെക്കുറിച്ച് വിശദമാക്കാം

MOST READ: അതിവേഗക്കാരൻ ഐക്യൂ ഫോണിന് ആമസോണിൽ 10000 രൂപ ഡിസ്കൗണ്ട്
നിങ്ങൾ ഉപയോഗിക്കുന്നത് ഐഫോണുകളുടെ പ്രോ മോഡലുകൾ ആണെങ്കിൽ ആദ്യം ഡിസ്പ്ലേയുടെ ബ്രൈറ്റ്നസും റിഫ്രഷ് റെയ്റ്റും കുറച്ചിടാൻ ശ്രമിക്കുക. ഇതിനായി ആദ്യം നിങ്ങൾ നിങ്ങളുടെ ഫോണിന്റെ സെറ്റിംഗ്സിൽ എത്തുക. ഇതിൽ ഡിസ്പ്ലേ ആന്റ് ബ്രൈറ്റ്നസ് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും. ഓൾവേയ്സ് ഓൺ ഡിസ്പ്ലേ എന്നാണ് ഇതിലെ സെറ്റിംഗ്സ് കിടക്കുന്നത് എങ്കിൽ ഈ ഓപ്ഷൻ ഓഫ് ആക്കിയിടാൻ ശ്രമിക്കുക.
റീഫ്രഷ് റെയ്റ്റ് കുറയ്ക്കാനും നിങ്ങൾ ആദ്യം സെറ്റിംഗ്സിൽ തന്നെയാണ് എത്തേണ്ടത്. ഇവിടെ ബാറ്ററി എന്ന ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും ഇതിൽ നിന്ന് ലോ പവർ മൂഡ് എന്ന ഓപ്ഷൻ ഓണാക്കുക. ഇത്തരത്തിൽ ചെയ്യുമ്പോൾ നിങ്ങളുടെ ഐഫോൺ പ്രോ മോഡലുകളുടെ റീഫ്രഷ് റെയ്റ്റ് കുറയുന്നതായിരിക്കും. നിങ്ങളുടെ ഫോണിലെ ചാർജ് ലാഭിക്കാൻ സഹായിക്കുന്ന മറ്റൊരു വഴിയാണ് ഫോണിന്റെ 5ജി ഓഫ് ആക്കുക എന്നത്.

5ജിയെ അപേക്ഷിച്ച് 4ജി നെറ്റ്വർക്കുകൾ ചാർജ് കുറച്ച് മാത്രമാണ് ഈടാക്കു. ആയതിനാൽ നിങ്ങളുടെ ഫോണിലെ നെറ്റ്വർക്ക് ഓപ്ഷൻ 5ജിയിൽ നിന്ന് 4ജിയിലേക്ക് മാറ്റുന്നത് നിങ്ങളുടെ ഫോണിന്റെ ചാർജ് സേവ് ചെയ്യാൻ സാഹായിക്കുന്നതായിരിക്കും. ഇതിനായി സെറ്റിംഗ്സിൽ എത്തി മൊബൈൽ സർവ്വീസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം ഇതിൽ നിന്ന് മൊബൈൽ ഡാറ്റ ഓപ്പറേഷൻ തിരഞ്ഞെടുത്ത് വോയിഡ് ആൻഡ് ഡാറ്റ എന്ന വിഭാഗത്തിലെ ചൂസ് എൽടിഇ എന്ന ഓപ്ഷൻ പ്രാവർത്തികമാക്കുക.
ബാഗ്രൗണ്ട് ആപ്പുകളുടെ റീഫ്രഷ് ഓഫാക്കി ഇടുന്നതും നിങ്ങളുടെ ഐഫോണിന്റെ ചാർജ് സംരക്ഷിക്കാൻ സഹായിക്കുന്നതാണ്. ഇതിനായി ആദ്യം സെറ്റിംഗ്സിൽ എത്തി ശേഷം ഇതിൽ നിന്ന് ജനറൽ എന്ന ഓപ്ഷനിൽ എത്തുക. ഇവിടെ നിങ്ങൾക്ക് ബാഗ്രൗണ്ട് ആപ്പ് റീഫ്രഷ് എന്ന ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും ഇത് നിങ്ങൾക്ക് ഓഫ് ചെയ്യാനും സാധിക്കുന്നതാണ്. നിങ്ങളുടെ ഫോണിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സിരി ഓഫ് ചെയ്താലും ഫോണിലെ ചാർജ് ലാഭിക്കാൻ സാധിക്കുന്നതാണ്.
ഐഫോണുകളുടേയും ഐഒഎസ് ഉപകരണങ്ങളുടെയും മാത്രം പ്രത്യേകതയാണ് സിരി എന്ന വോയിസ് അസിസ്റ്റന്റ്. എന്നാൽ ഇവയ്ക്ക് പ്രവർത്തിക്കാൻ ധാരാളം ചാർജ് ആവിശ്യമായി വരുന്നുണ്ട്. അതിനാൽ തന്നെ ഫോണിൽ ചാർജ് കുറവുള്ള സമയങ്ങളിൽ ചാർജ് സേവ് ചെയ്യാനായി നിങ്ങൾക്ക് സിരി ഓഫ് ചെയ്തുവെയ്ക്കാവുന്നതാണ്. ഇതിനായി സെറ്റിംഗ്സിലെത്തി സിരി ആന്റ് സർച്ച് എന്ന വിഭാഗം പരിശോധിക്കുക. ശേഷം സിരിയ്ക്കായ് നൽകിയിരിക്കുന്ന ടോഗിൾ ഓഫ് ചെയ്യുക.
ഇക്കാര്യങ്ങൾ എല്ലാം ചെയ്ത് കഴിഞ്ഞാൻ നിങ്ങളുടെ ഫോണിന്റെ ചാർജ് നല്ല രീതിയിൽ തന്നെ സേവ് ചെയ്യാൻ സാധിക്കുന്നതാണ്. എന്നാൽ നിങ്ങളുടെ ഫോണിൽ ചാർജ് കുറവുള്ള സമയം മാത്രം ഇങ്ങനെ ചെയ്യുന്നതായിരിക്കും നല്ലത്. ഫോണിൽ നോർമ്മൽ ആയി ചാർജ് ഉണ്ടെങ്കിൽ ഇവയെല്ലാം തന്നെ പ്രവർത്തിപ്പിക്കുന്നതായിരിക്കും നല്ലത്. അപ്പോഴാണ് ഐഫോണിന്റെ എല്ലാ ഫീച്ചറുകളും മികച്ച രീതിയിൽ ആസ്വദിക്കാൻ സാധിക്കു എന്ന കാര്യം ഓർക്കുക.


Click it and Unblock the Notifications








