സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിക്കാതിരിക്കാന്‍ എന്തു ചെയ്യാം?

Written By:

നാം സാധാരണയായി സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിക്കുന്നത്, ചാര്‍ജ്ജ് ചെയ്യുമ്പോള്‍ അതില്‍ നിന്നും തീജ്വാലകള്‍ വരുന്നത് എന്നൊക്കെ കേള്‍ക്കാറില്ലേ?

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ക്രാഷാവുന്നത് എങ്ങനെ തടയാം?

ഒരിക്കല്‍ സാംസങ്ങ് ഗാലക്‌സി എസ് 4 തീപിടിച്ച് ഒരു മുഴുവന്‍ അപ്പാര്‍ട്ട്‌മെന്റും ചുട്ടു കളഞ്ഞു, അതു കൂടാതെ ഒരു പെണ്‍കുട്ടി ഉറങ്ങാന്‍ സമയം ഫോണ്‍ ചാര്‍ജ്ജു ചെയ്യാന്‍ വച്ചിരുന്നു, അതും പൊട്ടിത്തെറിച്ചു.

കുട്ടികളുടെ പിസിയില്‍ നിന്നും അഡല്‍റ്റ് വെബ്‌സൈറ്റുകള്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം?

ഇങ്ങനെയൊക്കെ സംഭവിക്കുന്നത് അശ്രദ്ധകാരണമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ലിത്തിയം ബാറ്ററികളുടെ ഒരു പ്രശ്‌നമാണ് 'തെര്‍മ്മല്‍ റണ്‍വേ'. അധിക ചൂടായാല്‍ ഇത് പ്രശ്‌നമാണ്. ഇതില്‍ നിന്നും സംരക്ഷിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ തന്നെ ഒരു സിസ്റ്റം നടപ്പാക്കിയിട്ടുണ്ട്.

2

സ്മാര്‍ട്ട്‌ഫോണുകളുടെ ബാറ്ററികള്‍ ഇപ്പോള്‍ വളരെ കട്ടി കുറഞ്ഞതാണ്. ഇതു കാരണം ബാറ്ററിയുടെ പോസിറ്റീവ് നെഗറ്റീവ് പ്ലേറ്റുകള്‍ സൂക്ഷിക്കാന്‍ അതില്‍ സ്ഥലം കുറവായിരിക്കും. ഈ രണ്ടു പ്ലേറ്റുകള്‍ക്കിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയൊ മറ്റോ സംഭവിക്കാം.

3

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ സാധാരണയായി ബാറ്ററി സുരക്ഷിതമാക്കാന്‍ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുന്നതാണ്. എന്നാല്‍ ചില നിര്‍മ്മാതാക്കള്‍ പണം ലാഭിക്കുന്നതിനു വേണ്ടി ബാറ്ററി ഓവര്‍ഹീറ്റ് ചെയ്യുമ്പോള്‍ തടയാനുളള ഫ്യുസ് വയ്ക്കാറില്ല. ഇത് വളരെ അപകടമായ ഒന്നാണ്.

4

ഫോണില്‍ എപ്പോഴും ഒറിജിനല്‍ ബാറ്ററി തന്നെ ഉപയോഗിക്കണം.

5

ചൂടുളള സ്ഥലങ്ങളില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വയ്ക്കരുത്, പ്രത്യേകിച്ചും ചാര്‍ജ്ജ് ചെയ്യുമ്പോള്‍. ഇത് ഓവര്‍ഹീറ്റിങ്ങിന് ഒരു കാരണമാണ്.

6

ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അത് പൊട്ടിത്തെറിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ആന്‍ഡ്രോയിഡ് റൂട്ടിംഗ്- ഗുണങ്ങളും ദോഷങ്ങളും

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot